Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിവേചന നിയമങ്ങൾക്കെതിരെ ആൽബനി സിറ്റി പ്രമേയം പാസ്സാക്കി

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിവേചന നിയമങ്ങൾക്കെതിരെ ആൽബനി സിറ്റി പ്രമേയം പാസ്സാക്കി

മൊയ്തീൻ പുത്തൻചിറ

ആൽബനി (ന്യൂയോർക്ക്): ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ മുസ്ലീങ്ങളെ പിന്തുണച്ച് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ആൽബനിയിൽ സിറ്റി ഓഫ് ആൽബനി, ലെജിസ്ലേറ്റീവ് കൗൺസിൽ മാർച്ച് 2-ന് പാസ്സാക്കിയ ഫാസിസ വിരുദ്ധ പ്രമേയത്തെ മുസ്ലിം സമാധാന കൂട്ടായ്മ സ്വാഗതം ചെയ്തു.

അത്തരമൊരു പ്രമേയം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമാണ് ആൽബനി. സിയാറ്റിൽ, വാഷിങ്ടൺ, കേംബ്രിഡ്ജ് എന്നിവിടങ്ങളിലാണ് അത്തരമൊരു പ്രമേയം പാസ്സാക്കിയിട്ടുള്ളത്.

പ്രമേയം കൗൺസിൽ അംഗം ആൽഫ്രെഡോ ബാലേറിയൻ അവതരിപ്പിക്കുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ നടപടിയെടുക്കാനുള്ള പ്രമേയത്തിന്റെ രചയിതാവ് താൻ തന്നെയാണെന്ന് ബാലറിൻ പറഞ്ഞു. ഞങ്ങളുടെ ശത്രുക്കളോട് ചെയ്യുന്നതുപോലെ, ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അവർക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. പ്രാദേശിക തലത്തിൽ അത് ചെയ്യാൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുകയാണ്. കൂടാതെ, ഫെഡറൽ തലത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ബാലേറിയൻ പറഞ്ഞു.

ആൽബനി ആസ്ഥാനമായുള്ള ഇന്ത്യൻ അമേരിക്കക്കാരുടെ കൂട്ടായ്മയായ 'ദി മുസ്ലിം അഡ്വക്കസി ഗ്രൂപ്പ് ഓഫ് ന്യൂയോർക്ക്', 'ദി ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് കോളിഷൻ എഗെയ്ൻസ്റ്റ് ഇസ്ലാമോഫോബിയ', 'ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്', യുദ്ധവിരുദ്ധ ഗ്രൂപ്പുകൾ, ഇന്ത്യൻ ന്യൂനപക്ഷ അഭിഭാഷക ശൃംഖല (ഇമാൻനെറ്റ്), മിതവാദികളായ ഹിന്ദുക്കൾ, ക്യാപിറ്റൽ ഡിസ്ട്രിക്റ്റിലെ മുസ്ലിം സമുദായങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പ്രമേയത്തിനുള്ള പിന്തുണ സമാഹരിക്കുതിന് ആൽബനി കോമൺ കൗൺസിൽ പ്രസിഡന്റ് കോറി എല്ലിസ് പറയുന്നത്, കോമൺ കൗൺസിലിന് ലഭിച്ച പ്രമേയം ആൽബനിയെ സ്വാഗതാർഹമായ നഗരമായി സ്ഥിരീകരിക്കുകയും, മതവും ജാതിയും നോക്കാതെ ദക്ഷിണേഷ്യൻ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

'അടിസ്ഥാനപരമായി, അവർ ഇന്ത്യയിലെ അവരുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി നിലകൊള്ളുന്നു. അവിടെ ഐഡന്റിറ്റി തെളിവ് കാണിക്കാൻ സർക്കാർ ഇപ്പോൾ ആളുകളോട് ആവശ്യപ്പെടുന്നു. ഒരു രാജ്യത്തെ സർക്കാർ പൗരന്മാരോട് തെളിവുകൾ കാണിക്കാൻ പറയുമ്പോൾ അത് നമ്മെ അലോസരപ്പെടുത്തുന്നു. ഒരു സർക്കാർ ജനങ്ങളുടെ ഐഡന്റിറ്റിയും ജനന സർട്ടിഫിക്കറ്റുകളും ആവശ്യപ്പെടുമ്പോൾ അത് ആശങ്കയുളവാക്കുന്നു. അവർ ആരാണെന്നും അവരുടെ ഐഡന്റിറ്റി എന്താണെന്നും സർക്കാരിനറിയാം. പക്ഷെ, ഇത്തരത്തിലുള്ള നീക്കം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തുടക്കമാണെന്നാണ് ഈ ഗ്രൂപ്പിന് തോന്നുന്നത്. അത് തടയേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഇതിലും വലിയ വിപത്തിന്റെ തുടക്കമാകും. ജന്മാവകാശങ്ങളും അതുപോലെയുള്ള മറ്റു കാര്യങ്ങളും ഉപയോഗിച്ച് ഗവണ്മെന്റുകൾ ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ, കാര്യങ്ങൾ ഗൗരവമായി എടുക്കണം. അതിനാൽ, ഈ സംഘം സർക്കാരിനെതിരെ നിലകൊള്ളുകയും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആൽബനിയിൽ മാത്രമല്ല, എല്ലായിടത്തു നിന്നും കൂടുതൽ പങ്കാളികളെ നേടാനും ഈ ഗ്രൂപ്പ് ശ്രമിക്കുന്നു,' കോമൺ കൗൺസിൽ പ്രസിഡന്റ് കോറി എല്ലിസ് പറഞ്ഞു.

കൗൺസിൽ യോഗത്തിൽ സംസാരിച്ചവരിൽ ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചുകളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. പീറ്റർ കുക്ക്, മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളും ഇന്ത്യൻ ഹിന്ദു മേധാവിത്വ ഗവൺമെന്റിന്റെ കൈകളാൽ പീഡനം നേരിടുന്നുവെന്ന് പരാമർശിച്ചു.

കൗൺസിൽ യോഗത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ ഹിന്ദുത്വ മേധാവിത്വം യുഎസിലെ ഊർജ്ജ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറിയത് ഹിന്ദുത്വ മേധാവിത്വ പ്രസ്ഥാനവുമായി അടുപ്പമുള്ള ബിഡൻ പ്രചാരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായ അമിത് ജാനിയാണെന്ന് ഉദാഹരണ സഹിതം ഇമാൻനെറ്റിലെ ഡോ. ഷക് ഉബൈദ് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.

നാസി പാർട്ടിയുടെ ന്യൂറെംബർഗ് നിയമങ്ങൾ ജർമ്മൻ യഹൂദന്മാരെ വിലക്കിയിരുന്നതുപോലെ മുസ്ലീങ്ങളെ വിലക്കേർപ്പെടുത്തുതിന് വിവേചനപരമായ പൗരത്വ ഭേദഗതി നിയമം ദേശീയ പൗരന്മാരുടെ രജിസ്റ്ററുമായി എങ്ങനെ സംയോജിപ്പിക്കുമെന്ന് മുസ്ലിം അഭിഭാഷക സമിതിയിലെ സയ്യിദ് സഹൂർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അഴിച്ചുവിട്ട ഡൽഹിയിലെയും ഗുജറാത്തിലെയും മുസ്ലിം വിരുദ്ധ വംശഹത്യയെക്കുറിച്ച് ഇന്ത്യൻ മുസ്ലിം സമുദായത്തിലെ നിരവധി അംഗങ്ങളും ചില ഹിന്ദുക്കളും കൗൺസിൽ യോഗത്തിൽ വാചാലമായി സംസാരിച്ചു. പ്രമേയം പാസാക്കാൻ അവർ കൗൺസിലിനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP