Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒക്കലിലെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് ആക്ഷേപം; ലോറി വരുന്നത് കണ്ട് താൻ ബ്രേക്കിട്ടെന്നും ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ബസ്സ് തെന്നിമാറി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറും; അപകടത്തിൽ മരിച്ചത് ഒരാൾ

ഒക്കലിലെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് ആക്ഷേപം; ലോറി വരുന്നത് കണ്ട് താൻ ബ്രേക്കിട്ടെന്നും ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ബസ്സ് തെന്നിമാറി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറും; അപകടത്തിൽ മരിച്ചത് ഒരാൾ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് പെരുമ്പാവൂർ എം സി റോഡിൽ ഒക്കൽ വില്ലേജ് ഓഫീസിന്റെ മുൻവശത്തുണ്ടായ അപകടത്തിന് കാരണമായതെന്ന് പരക്കെ ആരോപണം. എന്നാൽ ലോറി വരുന്നത് കണ്ട് താൻ ബ്രേക്കിട്ടെന്നും ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ ബസ്സ് തെന്നിമാറി ലോറിയിൽ ഇടിക്കുകയായിരുന്നെന്നുമാണ് ആശുപത്രിയിൽ ചികത്സയിൽക്കഴിയുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഡ്രവർ ജി പ്രകാശ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളമൊഴി.

ബസ്സ് എതിർ സൈഡിലേയ്ക്ക് തെന്നി മാറി എതിരെ വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ടിപ്പറിന്റെ ഡ്രൈവർ ഈറോഡ് സത്യമംഗലം കോമരപാളയം സി എച്ച് റോഡ് സ്വദേശി അയ്യപ്പൻ (50) ആണ് മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ബസ് യാത്രക്കാരായ 20-ളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.പെരുമ്പാവൂർ സാജോ,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.

എല്ലാവരുടെയും മൂക്കിനും ചുണ്ടിനും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്.പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഒട്ടുമിക്കവരും ഡ്രൈവർ ജി പ്രകാശ് അടക്കം സാരമായി പരിക്കേറ്റ ഏതാനും പേർ സാജോ ആശുപത്രിയിൽ ചികത്സയിലാണ്. ഒരു കിലോമീറ്റർ അപ്പുറത്ത് യാത്രക്കാരനിറങ്ങാൻ ബസ്സ് നിർത്തിയിരുന്നെന്നും ഈ സമയത്തും അപകടത്തിന് തൊട്ടുമുമ്പും താൻ ഡ്രൈവറോട് സംസാരിച്ചിരുന്നതായും കണ്ടക്ടർ സജീർ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.

പുലർച്ചെ 2.10- ഓടെയായിരുന്നു അപകടം.കോയമ്പത്തൂർ -കൊട്ടാരക്ക സർവ്വീസ് നടത്തിവരുന്ന ഈ ബസ്സിലെ ജീവനക്കാർക്ക് വിശ്രമിയിക്കാൻ സമയം കിട്ടാറില്ലന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.രാവിലെ 7.50 -ന് കൊട്ടാരക്കരയിൽ നിന്നാരംഭിക്കുന്ന സർവ്വീസ് രാത്രി 7 മണിക്ക് ശേഷമാണ് മിക്കദിവസങ്ങളിലും കോയമ്പത്തൂരിൽ എത്തുന്നത്.രാത്രി 9 മണിയോടെ ഇവിടെ നിന്നും കൊട്ടാരക്കരയ്ക്ക് സർവ്വീസ് ആരംഭിക്കും.ഇത് പുലർച്ചെ 6.30 തോടടുത്താണ് കാരാക്കരയിൽ അവസാനിക്കുന്നതെന്നാണ് അപകടത്തിൽപ്പെട്ട ബസ്സിലെ ഡ്രൈവർ പ്രകാശ് മറുനാടനോട് വ്യക്തമാക്കിയത്.

വിശ്രമമില്ലാതെയാണ് ജോലി ചെയതത് എന്നതരത്തിൽ ഡ്രൈവർ അടുപ്പക്കാരുമായി നടത്തിയ വെളിപ്പെടുത്തലാണ് ഇയാൾ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന പ്രചാരണത്തിന് പിന്നിലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.അപകടത്തെക്കുറിച്ച് കെ എസ് ആർ ടി സി ഉന്നതാധികൃതർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

അപകടം നടന്നയുടൻ ബസ്സ് കിടിന്നിരുന്നത് സെന്റർ ലൈനിൽ നിന്നും അൽപ്പംമാത്രം മാറിയായിരുന്നെന്നും ലോറിയിൽ നിന്നും ഡ്രൈവറെ എടുക്കാൻ മറ്റൊരുവാഹനം കൊണ്ട് ബസ്സ് തള്ളിയപ്പോൾ എതിർവശത്തേയ്ക്ക് കൂടുതൽ നീങ്ങിയെന്നും പൊലീസ് സാന്നിദ്ധ്യത്തിലാണ് വാഹനം നീക്കിയതെന്നും മറ്റുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വെളിപ്പെടുത്തൽ. പരിക്കേറ്റ മറ്റുള്ളവരെ പെരുമ്പാവൂർ സാൻജോ, ഗവൺമെന്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP