Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡൽഹി കലാപ കേസുകൾ നീട്ടിവെച്ചത് അനീതിയെന്ന് സുപ്രീംകോടതി; ഇത്തരം കേസുകൾ ദീർഘമായി മാറ്റിവക്കുന്നതു നീതീകരണമില്ലാത്തത്; കേസുകൾ വെള്ളിയാഴ്ച പരിഗണിക്കാനും ഹൈക്കോടതിക്ക് നിർദ്ദേശം; കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചോദ്യം; മൂന്നോ നാലോ വ്യക്തികളുടെ വിദ്വേഷ പ്രസംഗം കലാപത്തിനു കാരണമെന്ന് പറയുന്നത് ബാലിശമെന്ന് സോളിസിറ്റർ ജനറലിന്റെ വാദം

ഡൽഹി കലാപ കേസുകൾ നീട്ടിവെച്ചത് അനീതിയെന്ന് സുപ്രീംകോടതി; ഇത്തരം കേസുകൾ ദീർഘമായി മാറ്റിവക്കുന്നതു നീതീകരണമില്ലാത്തത്; കേസുകൾ വെള്ളിയാഴ്ച പരിഗണിക്കാനും ഹൈക്കോടതിക്ക് നിർദ്ദേശം; കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചോദ്യം; മൂന്നോ നാലോ വ്യക്തികളുടെ വിദ്വേഷ പ്രസംഗം കലാപത്തിനു കാരണമെന്ന് പറയുന്നത് ബാലിശമെന്ന് സോളിസിറ്റർ ജനറലിന്റെ വാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപ കേസുകൾ പരിഗണിക്കുന്നത് നീക്കിവെച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ഡൽഹി ഹൈക്കോടതി കേസ് ഒരു മാസത്തേക്കു നീട്ടിവച്ച നടപടിയാണ് വിമർശിക്കപ്പെടുന്നത്. ഇത്തരം കേസുകൾ ദീർഘകാലത്തേക്കു മാറ്റിവയ്ക്കുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാഞ്ഞു.

കലാപത്തിന് ഇരയായവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദറും സമാനമായ ഹർജി സമർപ്പിച്ചിരുന്നു. ഇതു പരിഗണനയ്ക്കു വന്നപ്പോൾ ഹർഷ് മന്ദർ നടത്തിയ വിദ്വേഷ പ്രസംത്തിന്റെ വിവരങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടർന്ന് മന്ദറിന്റെ ഹർജി മാറ്റിവച്ച കോടതി, കലാപത്തിന് ഇരയായവർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു. സീനിയർ അഭിഭാഷകൻ കോളിൻ ഗൊൺസാൽവസാണ് ഇരു ഹർജികളിലും ഹാജരായത്.

കലാപക്കേസുകൾ അടുത്ത മാസത്തേക്കു മാറ്റിവച്ച ഡൽഹി ഹൈക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം കേസുകൾ ദീർഘമായി മാറ്റിവക്കുന്നതു നീതീകരണമില്ലാത്തതാണ്. കേസുകൾ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ഉത്തരവിടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേസുകൾ നാലാഴ്ചത്തേക്കു മാറ്റിയതിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കാരണമുണ്ടാവുമെന്ന് തുഷാർ മേത്ത പറഞ്ഞു. മൂന്നോ നാലോ വ്യക്തികളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിനു കാരണമെന്നു പറയുന്നത് ബാലിശമെന്നും സോളിസിറ്റർ ജനറൾ വാദിച്ചു. എന്നാൽ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കുന്നതിന് എന്താണ് തടസമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, പർവേസ് വർമ, കപിൽ മിശ്ര എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് ഏപ്രിൽ 13ലേക്കാണ് ഡൽഹി ഹൈക്കോടതി മാറ്റിവച്ചിട്ടുള്ളത്.

അതേസമം ഡൽഹി കലാപത്തിനിടെ പൊലീസ് അക്രമികളെ സഹായിച്ചുവെന്നതിന് തെളിവുകൾ പുറത്തുവന്നു. അക്രമത്തിൽ പങ്കെടുത്ത പ്രദേശവാസികളാണ് ഡൽഹി പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുസ്ലീങ്ങൾക്ക് നേരെ കല്ലുകളെറിയാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന് അക്രമിസംഘത്തിലുണ്ടായിരുന്ന ഹിമാൻഷു റാത്തോർ ബിബിസിയോട് പറഞ്ഞു.

മുസ്ലീങ്ങൾക്കു നേരെ ആക്രമണം നടത്താൻ പൊലീസിൽ നിന്ന് ഞങ്ങൾക്ക് സഹായം ലഭിച്ചു. ഞങ്ങളുടെ കയ്യിൽ ആവശ്യത്തിന് കല്ലുകളുണ്ടായിരുന്നില്ല. അതുകൊണ്ട് പൊലീസ് തന്നെ കല്ലുകൾ ശേഖരിച്ച് കൊണ്ടുവന്നു. മുസ്ലീങ്ങൾക്ക് നേരെ അത് എറിയാൻ ആവശ്യപ്പെട്ടുവെന്നും ഹിമാൻഷു റാത്തോർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP