Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ ശമ്പളം കൊറോണ വൈറസിനെ നേരിടുന്നതിന് സംഭാവന നൽകി ട്രംപ്; ലണ്ടൻ മാരത്തോൺ റദ്ദാക്കാനുള്ള സാഹചര്യം ഉയർന്നു; ഒളിംപിക്‌സ് നീട്ടി വച്ചേക്കും; പാരസെറ്റാമോളിനും ക്ഷാമം; കൊറോണ ബാധയിൽ ലോകം പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

തന്റെ ശമ്പളം കൊറോണ വൈറസിനെ നേരിടുന്നതിന് സംഭാവന നൽകി ട്രംപ്; ലണ്ടൻ മാരത്തോൺ റദ്ദാക്കാനുള്ള സാഹചര്യം ഉയർന്നു; ഒളിംപിക്‌സ് നീട്ടി വച്ചേക്കും; പാരസെറ്റാമോളിനും ക്ഷാമം; കൊറോണ ബാധയിൽ ലോകം പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകമെങ്ങും പടർന്നു പിടിക്കുന്ന കൊറോണാ വൈറസിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശമാണ് ലോകമെങ്ങും പുറപ്പെടുവിച്ചിരിക്കുന്നത്. വിമാന കമ്പനികൾ യാത്രാ റൂട്ടുകളെല്ലാം റദ്ദാക്കിയതോടെ അന്താരാഷ്ട്ര സർവ്വീസുകളെല്ലാം മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, വിമാനത്താവളങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, വ്യാപാര വ്യവസായ മേഖലകളെയെല്ലാം കൊറോണ ബാധിച്ചിരിക്കുകയാണ്. കൊറോണ അമേരിക്കയിലേക്കും കടന്നിരിക്കവേ ലോക ജനതയുടെ ശ്രദ്ധ ആകർഷിച്ച പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2019ലെ തന്റെ നാലാം ക്വാർട്ടർ ശമ്പളം കൊറോണയെ തടയുന്നതിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പ്രസിഡന്റ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവ്വീസസിനാണ് ട്രംപ് ശമ്പളം നൽകിയത്.

ഒരു ലക്ഷം യുഎസ് ഡോളറിന്റെ ചെക്കാണ് എച്ച്എച്ച്എസ് സെക്രട്ടറി അലെക്‌സ് അസാറിനു ട്രംപ് നൽകിയത്. ഇതിന്റെ ചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനീ ഗ്രിഷാം പുറത്തു വിടുകയും ചെയ്തു. കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുക. ചെക്ക് സ്വീകരിച്ചു കൊണ്ട് അലെക്‌സ് അസാർമാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

ഈയാഴ്ച തന്നെ വാഷിങ്ടണിലെ ഒൻപതു പേർ കൊറോണ ബാധിച്ചു മരിച്ചതോടെയാണ് ട്രംപ് തന്റെ ശമ്പളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുവാൻ തീരുമാനിച്ചത്. അമേരിക്കയിൽ നിരവിൽ നൂറോളം കൊറോണാ ബാധിതരാണുള്ളത്. ലോകമെമ്പാടുമായി ആയിരക്കണക്കിനു പേരുമുണ്ട്. യുഎസിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം ട്രംപ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സന്ദർശിക്കുകയും ചെയ്തിരുന്നു.

ലണ്ടൻ മാരത്തൺ അനിശ്ചിതത്വത്തിൽ
കോറോണ പടരുന്ന സാഹചര്യത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ലണ്ടൻ മാരത്തൺ ഓട്ടത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കൊറോണ ബാധിച്ചവരുടെ എണ്ണം 51ലേക്കാണ് വർധിച്ചിരിക്കുകയാണ്. ആരോഗ്യ സെക്രട്ടറി മറ്റ് ഹാൻകോക്ക് മാരത്തോൺ മാറ്റിവയ്ക്കുവാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന കായിക പരിപാടിയാണ് ലണ്ടൻ മാരത്തോൺ. ഏതാണ്ട് 45,000ത്തോളം ഓട്ടക്കാരാണ് ലണ്ടൻ തെരുവുകളിൽ അണിനിരക്കുക. അതിനാൽ മത്സരം ഏതെങ്കിലും തരത്തിൽ ഭീഷണി സൃഷ്ടിക്കുമോ എന്ന കാര്യത്തിലാണ് സംഘാടകർ ചർച്ച നടത്തുകയാണ്.

അന്തിമ തീരുമാനമെടുക്കുവാൻ സമയ പരിധി നൽകിയിട്ടില്ല. നിലവിൽ വൻ ജനപങ്കാളിത്തമുണ്ടാവുന്ന എല്ലാ പരിപാടികളും നടത്തുവാനാണ് സർക്കാർ അറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് 19 പടരുന്നതു സംബന്ധിച്ച് തങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും യുകെ ഗവൺമെന്റിന്റെയും വേള്ഡ് ഹെൽത്ത് ഓർഗനൈസേഷന്റെയും യുകെ പബ്ലിക് ബോഡികളുടെയും നിർദ്ദേശങ്ങളും വിവരങ്ങളും അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുകയെന്ന് ലണ്ടൻ മാരത്തോൺ ഇവന്റ് ഡയറക്ടർ ഹഗ് ബ്രാഷർ വ്യക്തമാക്കി.

ടോക്യോ ഒളിംപിക്‌സ് മാറ്റിവയ്ക്കുവാൻ സാധ്യത
കോറോണ ഭീതി പടരുന്ന സാഹചര്യത്തിൽ ടോക്യോ ഒളിംപിക്‌സ് മാറ്റിവയ്ക്കുവാനും സാധ്യത. നിലവിൽ ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒൻപതു വരെയാണ് ടോക്യോ ഒളിംപിക്‌സ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഒളിംപിക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകളാണ് ജപ്പാനും ഇന്റർനാഷണൽ ഒളിംപിക് കമ്മറ്റി (ഐഒസി) യും നടത്തിവരുന്നത്. ഹോസ്റ്റിങ് എഗ്രിമെന്റ് പ്രകാരം, ഗെയിം കാൻസൽ ചെയ്യാനുള്ള പൂർണ അധികാരമുള്ളത് ഇന്റർനാഷണൽ ഒളിംപിക് കമ്മറ്റിക്കാണ്.

എഗ്രിമെന്റ് പ്രകാരം 2020നുള്ളിൽ ഒളിംപിക്‌സ് നടത്തണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തീയതികളിൽ തന്നെ ഒളിംപിക്‌സ് നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജപ്പാൻ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ പാർലമെന്റിൽ അറിയിച്ചു. ഇതിന് എന്തെങ്കിലും താമസം നേരിട്ടാൽ വൻ സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും ഉണ്ടാക്കുക.

അതേസമയം, കൊറോണാ ബാധയുടെ തൽഫലമായി ഉണ്ടാകുന്ന പനിയെ ചെറുക്കൻ പാരസെറ്റാമോൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുകയും ഏഷ്യയിൽ നിന്നുള്ള വിതരണം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ യുകെയിൽ പലയിടങ്ങളിലും മരുന്നിന് ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയമായ പെയിൻ കില്ലറാണ് പാരസെറ്റാമോൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ മരുന്ന് നിരോധിച്ചതോടെ ചൈനയിൽ നിന്നുള്ള ഉത്പാദനവും കുറഞ്ഞിരുന്നു. എങ്കിലും കൊറോണാ ബാധയെ തുടർന്ന് ചൈനയിലെ മരുന്നു ഫാക്ടറികൾ പൂട്ടിയതോടെയാണ് പാരസെറ്റാമോളിനും ക്ഷാമം നേരിട്ടു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP