Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് പിരിവ് നല്കുന്നത് വേശ്യാലയങ്ങൾക്ക് സംഭാവന നല്കുന്നതിന് തുല്യമാണെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കുന്നു; പുത്തരിക്കണ്ടം മൈതാനിയിൽ ഈദ് നമസ്‌കാരത്തിന് ഇതേ ബാലുശ്ശേരി തന്നെ നേതൃത്വം നല്കുന്നു; മുസ്ലിം ഗർഭിണികൾ മുസ്ലിം ഡോക്ടറുടെ അടുത്ത് മാത്രമേ പോകാവൂന്ന് വേറൊരുത്തൻ പരസ്യമായി അലറുന്നു; ശശികലമാർക്ക് വിഭവങ്ങളൊരുക്കി നല്കുന്നത് വിദ്വേഷം വിതറുന്ന ഈ ശിർക്ക് കിറുക്കന്മാരാണ്; സജീവ് ആല എഴുതുന്നു

ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് പിരിവ് നല്കുന്നത് വേശ്യാലയങ്ങൾക്ക് സംഭാവന നല്കുന്നതിന് തുല്യമാണെന്ന് മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കുന്നു; പുത്തരിക്കണ്ടം മൈതാനിയിൽ ഈദ് നമസ്‌കാരത്തിന് ഇതേ ബാലുശ്ശേരി തന്നെ നേതൃത്വം നല്കുന്നു; മുസ്ലിം ഗർഭിണികൾ മുസ്ലിം ഡോക്ടറുടെ അടുത്ത് മാത്രമേ പോകാവൂന്ന് വേറൊരുത്തൻ പരസ്യമായി അലറുന്നു; ശശികലമാർക്ക് വിഭവങ്ങളൊരുക്കി നല്കുന്നത് വിദ്വേഷം വിതറുന്ന ഈ ശിർക്ക് കിറുക്കന്മാരാണ്; സജീവ് ആല എഴുതുന്നു

സജീവ് ആല

 മ്മയും കുഞ്ഞും ഇത്രത്തോളം അടുപ്പമാകാൻ എന്താണ് കാരണം...?

പരിചയം

അവർ രണ്ടു പേരും തമ്മിലുള്ള നിത്യപരിചയമാണ് അഗാധമായ സ്നേഹവാത്സല്യത്തിലേക്ക് നയിക്കുന്നതെന്നാണ് വിഖ്യാത നോവലിസ്റ്റ് ഗബ്രിയേൽ ഗാർഷ്യേ മാർക്കേസ് കോളറാ കാലത്തെ പ്രണയത്തിൽ നിരീക്ഷിക്കുന്നത്.

പിറന്ന് വീഴുന്നതിന് മുമ്പ് കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗം തന്നെയായിരുന്നു. ജനിച്ചു കഴിഞ്ഞാൽ പിന്നെ ശിശു എപ്പോഴും മാതാവിനൊപ്പമാണ്. അമ്മിഞ്ഞപ്പാൽ മധുരം നുകർന്ന് ബേബിമോൾ/ൻ അമ്മയോട് ചേർന്ന് കിടക്കുന്നു.

അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നു കളിപ്പിക്കുന്നു ഒരുക്കുന്നു ഊട്ടുന്നു ഉറക്കുന്നു.

അടുത്തിടപഴകൽ
അങ്ങനെയാണ്
എല്ലാ സ്നേഹവും വേരുപിടിക്കുന്നത്
പടർന്ന് പന്തലിക്കുന്നത്.

ഇനി നമുക്ക് ഡൽഹി കലാപഭൂമിയിലേക്ക് വരാം.

നഷ്ടപ്പെട്ട മനുഷ്യജീവനുകൾ കത്തിച്ചാമ്പലായ തെരുവുകൾ
നിലവിളികൾ നീറ്റലുകൾ നൊമ്പരങ്ങൾ
ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

പക്ഷെ ഇതിനെല്ലാം ഇടയിൽ സാധാരണമനുഷ്യരുടെ മതാതീതമായ സ്നേഹത്തിന്റെ അതിരുകളില്ലാത്ത ആർദ്രതയുടെ ചിത്രങ്ങളും ചോര വീണുറഞ്ഞ വടക്ക് കിഴക്കൻ ഡൽഹി സമ്മാനിക്കുന്നു.

ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ താമസിക്കുന്ന മുസ്ലീങ്ങളെ ആക്രമിക്കാനെത്തിയ ലഹളക്കാരിൽ നിന്ന് അയൽക്കാരെ രക്ഷിക്കാനായി കണ്ണിലെണ്ണയൊഴിച്ച് കാവൽ ഇരുന്നവർ

അവിടുത്തെ മസ്ജിദിന് സംരക്ഷണകവചം തീർത്ത ഹിന്ദുക്കൾ

രാത്രി മൂന്ന് മണിക്ക് ചങ്ങാതി മുജീബ് റഹ്മാന്റെ പൂർണ്ണ ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് ബൈക്കിൽ പാഞ്ഞ സഞ്ജയ്

മുസ്ലിം ഭൂരിപക്ഷയിടങ്ങളിലെ ഹിന്ദുവിനെ കൊല്ലാനെത്തിയ കലാപകാരികളിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ട അയൽക്കൂട്ടുകാരെ രക്ഷിക്കാനായി ഉറങ്ങാതിരുന്നവർ.

മുസ്ലിം മെജോറിറ്റി ഗലിയിലെ അമ്പലത്തിന് ഒരു പോറൽ പോലുമേല്ക്കാതെ കാത്തത് അവരാണ്.

ആരിഫിന്റെ വീട്ടിലാണ് ലഹളക്കാലത്ത് ജീവനും കുടുംബവും ഏറ്റവും സുരക്ഷിതമായി കിടന്നുറങ്ങിയത്.

മതമേതായാലും
ജാതിയേതായാലും മനുഷ്യർ ഒന്നിച്ച് സഹവസിക്കുമ്പോൾ ഇടപഴകുമ്പോൾ അവരുടെ ആത്മാവുകൾക്കിടയിൽ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ഒരു പാമ്പൻ പാലം രൂപപ്പെടുന്നു.

പ്രിയപ്പെട്ടവർക്കായി സ്വന്തം ജീവൻ പോലും പണയം വയ്ക്കാനുള്ള ത്വരയുണ്ടാകുന്നത് പരിചയത്തിൽ നിന്ന് ഉരുവം കൊള്ളുന്ന സ്നേഹവായ്പിൽ നിന്നാണ്.

അപ്പോൾ വർഗീയ ലഹള നടക്കുന്നിടങ്ങളിൽ മുസ്ലിം ഹിന്ദുവിന് കാവൽ നില്ക്കുന്നു . മുസ്ലീമിനായി പ്രാണൻ വെടിയാൻ ഹിന്ദു തയ്യാറാകുന്നു.

ഭരണഘടനയോ മതേതരത്വം വിളമ്പുന്ന തടിച്ച ഗ്രന്ഥങ്ങളോ അല്ല ദുരന്തഭൂമിയിൽ ഇരകൾക്ക് തുണയാകുന്നത്. തൊട്ടടുത്ത് താമസിക്കുന്നവരുടെ കരുതലാണ് മാനവികതയെ താങ്ങിനിർത്തുന്നത്.

ഇനി നമ്മുടെ കേരളത്തിലേക്ക് വരാം.

ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് പിരിവ് നല്കുന്നത് വേശ്യാലയങ്ങൾക്ക് സംഭാവന നല്കുന്നതിന് തുല്യമാണെന്ന് മുജാഹിദ് ബാലുശ്ശേരി പരസ്യമായി പ്രസംഗിക്കുന്നു.

കേൾവിക്കാരായെത്തുന്ന പതിനായിരങ്ങളിൽ ഒരാൾ പോലും മറുത്തൊരക്ഷരം മിണ്ടുന്നില്ല.

പുത്തരിക്കണ്ടം മൈതാനിയിൽ ഈദ് നമസ്‌കാരത്തിന് ഇതേ ബാലുശ്ശേരി തന്നെ നേതൃത്വം നല്കുന്നു.

മുസ്ലിം ഗർഭിണികൾ മുസ്ലിം ഡോക്ടറുടെ അടുത്ത് മാത്രമേ പോകാവൂന്ന് വേറൊരുത്തൻ പരസ്യമായി അലറുന്നു.

അന്യമതക്കാരെ സ്ത്രീകളുടെ മയ്യത്ത് കാണിക്കുന്നത് ശിർക്കാണ്
അന്യമതക്കാരുടെ വീട്ടിൽ നിന്ന് പച്ചവെള്ളം കുടിക്കുന്നത് പോലും ശിർക്കാണ്.

ഞങ്ങളും നിങ്ങളും
അതിനായി നിർബന്ധിച്ച് മതചിഹ്നങ്ങൾ ശരീരത്തിൽ തുന്നിച്ചേർക്കുന്നു.

ഇതും കൂടാതെ അന്യമതക്കാരെ ആക്ഷേപിച്ച് സ്വന്തം മതം സൂപ്പറാണെന്ന് സ്ഥാപിക്കാനായി നടത്തപ്പെടുന്ന മതസംവാദാഭാസങ്ങൾ

എവിടെത്തിരിഞ്ഞാലും ശിർക്ക്
എങ്ങോട്ട് തിരിഞ്ഞാലും ശിർക്ക്
സർവം ശിർക്ക് മയം.

കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ്ദ അന്തരീക്ഷത്തിലേക്ക് ഭിന്നിപ്പിന്റെ വിഷം പമ്പ് ചെയ്യുന്നത് മുഖ്യമായും ഇസ്ലാമിക മതമൗലികവാദികളാണ്.

ജോസഫ് മാഷിന്റെ കൈവെട്ടും ഹാദിയാ കേസും കേരളീയ സമൂഹത്തിൽ ആഴത്തിലുള്ള വിള്ളലുകളാണ് തിർത്തത്.

ബിജെപിയും ആർഎസ്എസും കേരളത്തിൽ ഉത്തരേന്ത്യൻ ശൈലി ഇന്നേവരെ സ്വീകരിച്ച് കണ്ടിട്ടില്ല. മലയാളിയുടെ ജനിതകഭാവം മതഭ്രാന്തിനൊപ്പമല്ലെന്ന് അവർ ഒരുപക്ഷെ തിരിച്ചറിഞ്ഞിട്ടുണ്ടാവും.

ശശികലമാർക്ക് വിഭവങ്ങളൊരുക്കി നല്കുന്നത് വിദ്വേഷം വിതറുന്ന ഈ ശിർക്ക് കിറുക്കന്മാരാണ്.

എല്ലാ ശിർക്കാണെന്ന് വിളിച്ചു കൂവുന്ന ഒരു സമൂഹത്തിൽ മുജീബ് റഹ്മാനും സഞ്ജയ് സിംഗും തമ്മിൽ അടുപ്പമുണ്ടാകില്ല.

ഒരാളുടെ വേദന മറ്റേയാളിന്റെ ദുഃഖമായി തന്മയീഭവിക്കില്ല.

ജീവനും ആരിഫിനും ഇടയിൽ ആഴത്തിലുള്ള സൗഹൃദമുണ്ടാകില്ല.

അമ്മയും കുഞ്ഞും തമ്മിലുള്ള ഇടപഴകലിന് സമാനമായ പരിചയവും അടുപ്പവും ഒരു സമൂഹത്തിൽ ജീവിക്കുന്ന വിവിധ വിഭാഗക്കാരായ ആളുകൾ തമ്മിലുണ്ടാകണം. അതാനായി വിവിധ മതക്കാർ ജാതിക്കാർ രാഷ്ട്രീയക്കാർ എല്ലാം അയലത്തുകാരായി മാറണം.

ജാതിക്കോളനിയോ മതക്കോളനിയോ പാർട്ടി ഗ്രാമങ്ങളോ ഒരു നാട്ടിലുമുണ്ടാകരുത്.

ഭരണഘടനയുടെ ആർട്ടിക്കിളുകൾക്ക് അപ്പുറത്ത് ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പരസ്പര സഹകരണവും വിശ്വാസവും കരുതലുമാണ് ഒരു സമൂഹത്തെ ലഹളരഹിതമാക്കി സമാധാനപൂരിതമാക്കുന്നത്.

മനസ്സുകളെ കൂട്ടിയിണക്കുന്നത്
പരിചയമാണ്
രാഷ്ട്രത്തേയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP