Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിണറിന്റെ വാർക്കപ്പണി ചെയ്യുന്ന മൊബൈൽ ഉപയോഗിക്കാത്ത ക്രൂരൻ; സിനിയെ കാണാതയതോടെ തിരിക്കെ എത്തിയ ബന്ധുക്കളോട് മക്കൾ പറഞ്ഞത് അച്ഛൻ കക്കൂസ് കുഴി മണ്ണിട്ട് മൂടിയ കഥ; കുഴി തുറന്നപ്പോൾ അറിഞ്ഞതുകൊലപാതകവും; വാലിക്കുന്ന് കോളനിയിൽ സിനിയെ കൊന്ന് കുഴിച്ചു മൂടിയതിന് കാരണം ഭർത്താവിന്റെ സംശയ രോഗം; മൂത്ത കുട്ടിയുടെ ചെവി അടിച്ചു പൊട്ടിച്ചതും അച്ഛൻ തന്നെ; വെഞ്ഞാറമൂടിലേത് കുട്ടന്റെ കണ്ണില്ലാത്ത ക്രൂരത

കിണറിന്റെ വാർക്കപ്പണി ചെയ്യുന്ന മൊബൈൽ ഉപയോഗിക്കാത്ത ക്രൂരൻ; സിനിയെ കാണാതയതോടെ തിരിക്കെ എത്തിയ ബന്ധുക്കളോട് മക്കൾ പറഞ്ഞത് അച്ഛൻ കക്കൂസ് കുഴി മണ്ണിട്ട് മൂടിയ കഥ; കുഴി തുറന്നപ്പോൾ അറിഞ്ഞതുകൊലപാതകവും; വാലിക്കുന്ന് കോളനിയിൽ സിനിയെ കൊന്ന് കുഴിച്ചു മൂടിയതിന് കാരണം ഭർത്താവിന്റെ സംശയ രോഗം; മൂത്ത കുട്ടിയുടെ ചെവി അടിച്ചു പൊട്ടിച്ചതും അച്ഛൻ തന്നെ; വെഞ്ഞാറമൂടിലേത് കുട്ടന്റെ കണ്ണില്ലാത്ത ക്രൂരത

എം മനോജ് കുമാർ

തിരുവനന്തപുരം: കുട്ടന്റെ കണ്ണില്ലാത്ത ക്രൂരതയുടെ സാക്ഷ്യപത്രമാണ് സിനിയെന്നു പൊലീസ്. അത്രയും ക്രൂരമായ മർദ്ദനങ്ങളാണ് കുട്ടൻ അഴിച്ചുവിടാറ്. മരിക്കുന്ന ദിവസവും ക്രൂരമർദ്ദനം സിനിക്ക് ഏറ്റിരുന്നു. ഭാര്യയിൽ കുട്ടനുള്ള സംശയരോഗമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. മദ്യപിച്ച് വരുമ്പോൾ ഈ സംശയം ഏറും. ഇത് തന്നെയാണ് മുൻപുള്ള വധശ്രമത്തിലും കലാശിച്ചത്. വെഞ്ഞാറമൂട്ടിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയുള്ള വാലിക്കുന്ന് കോളനിയിലാണ് ഇവരുടെ വീടിരിക്കുന്നത്. വേടർ സമുദായാംഗങ്ങൾ കൂടുതൽ ഉള്ള കോളനിയാണിത്. ഇവരുടെ വീട്ടിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ആരും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഇടപെടാറില്ല.

ഞായറാഴ്ചയ്ക്ക് ശേഷം സിനിയെ ആരും കണ്ടിട്ടില്ല. അതിനാൽ ശനിയാഴ്ച തന്നെ വധം നടന്നു എന്നാണ് സംശയിക്കുന്നത്. സിനിയുടെ പോസ്റ്റ്മോർട്ടം ഇന്നാണ് നടക്കുന്നത്. തലയ്ക്ക് നെറ്റിയിൽ അടിയേറ്റ വലിയ പാടുണ്ട്. ഈ അടിതന്നെയാണ് മരണം കാരണം എന്നാണ് പൊലീസ് അനുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഈ കാര്യം പറയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഇരുപത് വർഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഈ ബന്ധത്തിലുള്ള രണ്ടു കുട്ടികളാണ് അരവിന്ദും അനന്തുവും. മൂത്ത കുട്ടിയായ അരവിന്ദിന് ചെവി കേൾക്കാൻ കഴിയില്ല. അതും കുട്ടനിൽ നിന്നുള്ള അടിയേറ്റത് കാരണമാണ് എന്നാണ് ലഭിക്കുന്ന വിവരം.

അമ്മയെ കാണാതായതിനെ തുടർന്ന് കുട്ടികൾ കുട്ടനോട് അന്വേഷിച്ചപ്പോൾ അമ്മ പുറത്തേക്ക് പോയി എന്നാണ് കുട്ടൻ പറഞ്ഞത്. ശനിയാഴ്ചയുള്ള കൊലപാതകം കഴിഞ്ഞു ഞായറാഴ്ചയും കുട്ടൻ തങ്ങിയത് ഇതേ വീട്ടിൽ തന്നെയാണ്. ശനിയാഴ്ച വലിയ വഴക്കും ബഹളവും വീട്ടിൽ നടന്നു. കുട്ടനിൽ നിന്നും ക്രൂരമർദ്ദനം അമ്മയ്ക്ക് ഏൽക്കുന്നതിനു കുട്ടികൾ ദൃക്‌സസാക്ഷികളാണ്. കുട്ടികൾ പതിവ് പോലെ അടുത്ത വീട്ടിൽ അഭയം തേടുകയും ചെയ്തു. ഞായർ രാവിലെയാണ് കുട്ടികൾ അച്ഛനോട് അമ്മയെവിടെ എന്ന് തിരക്കുന്നത്. അമ്മ പുറത്തേക്ക് പോയി എന്ന് പറഞ്ഞ കുട്ടൻ ചോറും കറികളും തയ്യാറാക്കി വയ്ക്കുകയും ചെയ്തു.

സിനിയെയും കൂട്ടി കർണാടകയിൽ പോകുകയാണ് എന്നാണ് കുട്ടൻ പറഞ്ഞത്. ബന്ധുക്കൾ അന്വേഷിക്കാതിരിക്കാൻ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്നാണ് പൊലീസ് അനുമാനം. ഞായറാഴ്ചയാണ് കക്കൂസ് കുഴി അച്ഛൻ മണ്ണിട്ട് മൂടുന്നത് മൂത്ത മകൻ അനന്ദു കണ്ടത്. കേൾവിക്കുറവുള്ള അനന്ദു ഈ കാര്യം ആരോടും പറഞ്ഞില്ല. രണ്ടു ദിവസമായി സിനിയെ കാണാത്തപ്പോൾ ബന്ധുക്കൾ തിരക്കി. ഇതോടെ കുട്ടികൾ കക്കൂസ് കുഴിയിലെ മണ്ണിട്ട് മൂടൽ ബന്ധുക്കളോട് പറഞ്ഞു. ഇതോടെയാണ് മണ്ണ് മാറ്റാൻ തീരുമാനിച്ചത്. മണ്ണ് മാറ്റിയപ്പോൾ സിനിയുടെ കൈകൾ പുറത്ത് കാണുകയും ചെയ്തു.

ഇതോടെ കുട്ടൻ സിനിയെ കൊന്ന ശേഷമാണ് അപ്രത്യക്ഷമായതെന്ന് ബന്ധുക്കൾക്ക് മനസിലായി. സംഭവം അറിഞ്ഞു പൊലീസ് കൂടി എത്തിയതോടെ സംഭവം പുറത്തറിഞ്ഞു. കൊലപാതകം വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. പൊലീസ്. കൊല്ലം അച്ചൻകോവിലിലും അതിർത്തി പ്രദേശങ്ങളിലും പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തി. പുറത്ത് നിന്നുള്ള സഹായം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പക്ഷെ മൊബൈൽ ഉപയോഗിക്കാത്തത് ആന്വേഷണം ദുഷ്‌ക്കരമാക്കുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

കുട്ടനെ അന്വേഷിക്കാനുള്ള ശ്രമത്തിൽ പൊലീസ് നായയെ എത്തിച്ചിരുന്നു. സിനിയുടെ മൃതദേഹം കണ്ടെത്തിയ കക്കൂസ് കുഴിയുടെ അടുത്ത് നിന്ന് റബ്ബർ തോട്ടം വഴി 400 മീറ്റർ ദൂരം പൊലീസ് നായ സഞ്ചരിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഒരു വീട്ടിൽ കയറിയ ശേഷം പുറത്തേക്കുള്ള വഴിയിലൂടെ നായ പോയി. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് കുട്ടൻ എങ്ങോട്ട് പോയിരിക്കാം എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാൾക്ക് ക്രിമിനൽ വാസനയുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയത്. സിനി വധെക്കെസിനു ശേഷം ഇയാൾ ആസിഡ് ആക്രമണത്തിനും വിധേയനായിരുന്നു.

നെറ്റിയിൽ ചുറ്റികകൊണ്ടുള്ള അടിയാണ് വെഞ്ഞാറമൂട്ടിലെ സിനിയുടെ മരണത്തിനു കാരണമായത് എന്ന സംശയമാണ് പൊലീസിനുള്ളത്. സിനിയുടെ നെറ്റിയിൽ ശക്തമായ അടിയേറ്റ പാടുണ്ട്. ഇത് ചുറ്റിക കൊണ്ടുള്ള അടിയേറ്റ പാടാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഭർത്താവായ കുട്ടനിൽ നിന്നും ഏറ്റ അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സിനി കൊല്ലപ്പെടുന്നത്. മർദ്ദനത്തിനു ഉപയോഗിച്ചു എന്ന് കരുതുന്ന ചുറ്റിക വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ എന്താണ് മരണത്തിനു പിന്നിൽ എന്ന് മനസിലാവുകയുള്ളൂ എന്നാണ് വെഞ്ഞാറമൂട് പൊലീസ് മറുനാടനോട് പറഞ്ഞത്.

പതിനാലും പതിനാറും വയസുള്ള രണ്ടു ആൺകുട്ടികളുടെ മുന്നിൽ വച്ചാണ് കുട്ടൻ സിനിയെ മർദ്ദിച്ചത്. അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ കുട്ടികൾ നിശബ്ദരായി ഇരിക്കുകയും ചെയ്തു. മർദ്ദനത്തിൽ മരിച്ചെന്നു മനസിലായ ശേഷമാണ് ഭാര്യയെ കുട്ടൻ കക്കൂസ് ടാങ്കിൽ കൊണ്ട് വന്നു മൂടിയത്. ശനിയാഴ്ക സിനിയെ കക്കൂസ് കുഴിയിൽ കൊണ്ടിട്ടെങ്കിലും മണ്ണിട്ട് മൂടിയത് ഞായറാഴ്ചയാണ്. ഞായറാഴ്ച കക്കൂസ് കുഴിയിൽ മണ്ണിടുന്നത് കുട്ടികൾ കണ്ടെങ്കിലും അച്ഛനെ ഭയക്കുന്നതിനാൽ കുട്ടികൾ ഒന്നും ചോദിച്ചില്ല. മർദ്ദനമേൽക്കുമ്പോൾ സിനി ഓടി രക്ഷപ്പെടുകയാണ് പതിവ്. ഏതെങ്കിലും ബന്ധു വീട്ടിൽ സിനി അഭയം തേടും. ശനിയാഴ്കയും അമ്മ ഇങ്ങനെ പോയി എന്നാണ് കുട്ടികൾ കരുതിയത്.

അമ്മ മരിച്ചത് അറിയാതെ തിങ്കളാഴ്ച മൂത്തമകൻ അരവിന്ദ് വാർഷിക പരീക്ഷ എഴുതാനും പോയി. അപ്പോഴും അമ്മ മരിച്ചത് അരവിന്ദ് അറിഞ്ഞില്ല. രണ്ടാമത്തെ മകൻ അനന്തുവും പരീക്ഷ എഴുതി. എന്നാൽ അമ്മയെ കാണാതായതിനാൽ ചൊവാഴ്ച പരീക്ഷ എഴുതിയില്ല.അനന്തുവിനെ അന്വേഷിച്ച് അദ്ധ്യാപിക സിനിയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സിനിയുടെ മരണവിവരം പുറത്ത് അറിയുകയും ചെയ്തു. സിനിയെ മർദ്ദിച്ച് കൊന്ന ശേഷം രക്ഷപ്പെട്ടു പോയ കുട്ടനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക പോകുന്നു എന്നാണ് കുട്ടികളോട് കുട്ടൻ പറഞ്ഞത്. കർണ്ണാടകയിൽ പണിക്ക് പോകുന്ന ശീലം കുട്ടനുണ്ട്.

കിണറിന്റെ വാർക്കപ്പണികൾ ചെയ്യുന്ന ആളാണ് കുട്ടൻ. മുൻപും ഇയാൾ ഇത്തരം ജോലികൾക്കായി കർണ്ണാടകയിൽ പോയിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ കുട്ടനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പൊലീസ് പറയുന്നു. മൊബൈൽ ഉപയോഗിക്കുന്ന ശീലം കുട്ടനില്ല. അതുകൊണ്ട് തന്നെ ഇയാൾ എവിടെയുണ്ട് എന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP