Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോളി ആഘോഷിക്കാൻ പുതിയ വസ്ത്രങ്ങളില്ലെന്ന് ഭർത്താവ്; കോപാകുലയായ അമ്മ പക തീർത്തത് ആറ് മാസം പ്രായമുള്ള മകളെ തല്ലിക്കൊന്ന്

ഹോളി ആഘോഷിക്കാൻ പുതിയ വസ്ത്രങ്ങളില്ലെന്ന് ഭർത്താവ്; കോപാകുലയായ അമ്മ പക തീർത്തത് ആറ് മാസം പ്രായമുള്ള മകളെ തല്ലിക്കൊന്ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹോളി ആഘോഷിക്കാൻ പുതുവസ്ത്രം വാങ്ങിനൽകാൻ വിസമ്മതിച്ച ഭർത്താവിനോടു യുവതി പകതീർത്തത് ആറുമാസം പ്രായമുള്ള മകളെ തല്ലിക്കൊന്ന്. അലിഗഡിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രി അലിഗഡ് ജില്ലയിലെ രാംപുരിലാണു പിങ്കി ശർമ(25)യെന്ന യുവതി മകളെ മർദിച്ചു കൊന്നത്.

ഭർത്താവ് രാഹുൽ ശർമയുമായുള്ള വാക്കുതർക്കമാണു യുവതിയെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചത്. ഹോളി ആഘോഷ വേളയിൽ തനിക്കും മക്കൾക്കും പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകണമെന്നു പിങ്കി, ഭർത്താവായ രാഹുൽ ശർമയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം.

ഇതേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കോപാകുലയായ പിങ്കി മകൾ സോണിയെ മർദിച്ചു. അടിയേറ്റ് അവശയായ മകൾ മരിച്ചു. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പിങ്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ചോദ്യം ചെയ്യലിൽ മനഃപൂർവ്വം ചെയ്തതല്ലെന്ന് പിങ്കി ഏറ്റുപറഞ്ഞതായി പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള നിരാശയിലാണ് കുട്ടിയെ തല്ലിയത്. ഒരിക്കലും മരിച്ചുപോകുമെന്ന് കരുതിയല്ല അടിച്ചതെന്നും ഇവർ മൊഴി നൽകിയതായി പൊലീസ്് പറയുന്നു. നാലുവർഷം മുൻപായിരുന്നു രാഹുലുമായുള്ള പിങ്കിയുടെ വിവാഹം.ഇതിൽ ഇവർക്ക് മൂന്ന് വയസുള്ള മകനുമുണ്ട്. ഫാക്ടറി തൊഴിലാളിയാണ് രാഹുൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP