Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കള്ളപ്പണ വിവാദ സമയത്ത് വ്യവസായ ഗ്രൂപ്പിൽ നിന്നും ക്വട്ടേഷന് ആവശ്യപ്പെട്ടത് രണ്ട് കോടി; ഐപിഎസുകാർ എല്ലാം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരായി; രണ്ടരക്കോടിയിൽ അധോലോക നായകന് നൽകിയത് 50 ലക്ഷം മാത്രം; വിമാനത്തിൽ ഇരുന്ന് കർണ്ണാടകയിലെ ജോയിന്റ് കമ്മീഷണർമാരോട് പറഞ്ഞത് ഐ പി എസുകാരുടെ ചതിയുടെ കഥ; ഇപ്പോഴും സർവ്വീസിലുള്ള പൊലീസ് ഏമാന്മാരുടെ ക്രിമിനൽ ബുദ്ധിയെ കുറിച്ച് കേട്ട് ഞെട്ടിയത് പാണ്ടെയും പട്ടേലും; ദാവൂദിനെ വിരട്ടിയ രവി പൂജാരിയെ കബളിപ്പിച്ചത് കേരളാ പൊലീസിലെ ഉന്നതർ

കള്ളപ്പണ വിവാദ സമയത്ത് വ്യവസായ ഗ്രൂപ്പിൽ നിന്നും ക്വട്ടേഷന് ആവശ്യപ്പെട്ടത് രണ്ട് കോടി; ഐപിഎസുകാർ എല്ലാം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരായി; രണ്ടരക്കോടിയിൽ അധോലോക നായകന് നൽകിയത് 50 ലക്ഷം മാത്രം; വിമാനത്തിൽ ഇരുന്ന് കർണ്ണാടകയിലെ ജോയിന്റ് കമ്മീഷണർമാരോട് പറഞ്ഞത് ഐ പി എസുകാരുടെ ചതിയുടെ കഥ; ഇപ്പോഴും സർവ്വീസിലുള്ള പൊലീസ് ഏമാന്മാരുടെ ക്രിമിനൽ ബുദ്ധിയെ കുറിച്ച് കേട്ട് ഞെട്ടിയത് പാണ്ടെയും പട്ടേലും; ദാവൂദിനെ വിരട്ടിയ രവി പൂജാരിയെ കബളിപ്പിച്ചത് കേരളാ പൊലീസിലെ ഉന്നതർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: അധോലോക നായകൻ രവി പൂജാരിയെ വഞ്ചിച്ച കേരളാ പൊലീസിലെ രണ്ട് ഉന്നതരുടെ കഥ കേട്ട് ഞെട്ടി കർണ്ണാടക പൊലീസിലെ ഉന്നതർ. എഡിജിപി റാങ്കിലുള്ള രണ്ട് പേരാണ് രവി പൂജാരിയെ കൊണ്ടു വരാനായി കർണ്ണാടകയിൽ നിന്ന് പോയത്. ഇവരോട് വിമാനയാത്രയ്ക്കിടെ തന്നെ രവി പൂജാരി പലതും പറഞ്ഞു. ഇന്ത്യയിൽ നിരവിധി ക്വട്ടേഷനുകൾ ഏറ്റെടുത്തു. ഇതേ കുറിച്ചൊന്നും വ്യക്തമായി ഓർമ്മ പോലും രവി പൂജാരിക്കില്ല. ക്വട്ടേഷൻ ഏറ്റെടുത്ത് കഴിഞ്ഞ് അത് നടപ്പാക്കുന്നു അത്രമാത്രം. ഇതിനിടെയാണ് രവി പൂജാരിയെ പറ്റിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ കർണ്ണാടക പൊലീസിനോട് വള്ളി പുള്ളി തെറ്റാതെ പൂജാരി പറഞ്ഞത്. കർണ്ണാടക പൊലീസിലെ ജോയിന്റ് കമ്മീഷണർമാരായ അമർ പാണ്ടെയും സന്ദീപ് പട്ടേലുമാണ് രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചത്. ഇരുവരും എഡിജിപിമാരാണ്.

കേരളത്തിൽ പല ക്വട്ടേഷനുകളും രവി പൂജാരി ഏറ്റെടുത്തിട്ടുണ്ട്. എല്ലാം കോടികളുടേത്. പലതും പണം വാങ്ങി കൊടുക്കാനുള്ള ക്വട്ടേഷനുകൾ. ഇതിലൊന്നിൽ രവി പൂജാരി ഇടപെട്ടത് അറിഞ്ഞാണ് കേരളത്തിലെ രണ്ട് ഓഫീസർമാർ രവി പൂജാരിയെ തേടിയെത്തുന്നത്. ഈ കേസ് തങ്ങൾ ഇടപെടാമെന്നും പൈസ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെ ആ വിഷയം അവസാനിപ്പിച്ചു. പ്രശ്‌നം തീർന്നതോടെ രണ്ട് പക്ഷവും കമ്മീഷൻ പൊലീസുകാർക്ക് കൈമാറി. എന്നാൽ ഈ പണത്തിന്റെ ഭാഗം രവി പൂജാരിക്ക് മാത്രം കൊടുത്തില്ല. രവി പൂജാരിയെ അങ്ങനെ ഈ രണ്ട് പൊലീസുകാരും ചതിച്ചു. ഇത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് രവി പൂജാരി പറയുന്നു. ഇവരിൽ ഒരു പൊലീസുകാരൻ 50 ലക്ഷം രൂപ മാത്രമാണ് തനിക്ക് നൽകിയതെന്നാണ് രവി പൂജാരി പറയുന്നത്. കേരളത്തിൽ തന്റെ ആളുകൾ സജീവമാണെന്നും രവി പൂജാരി കർണ്ണാടക പൊലീസിനെ അറിയിച്ചിട്ടുണ്ട്.

സംഭവം നടന്നത് പത്തുവർഷം മുൻപ് ആണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താൻ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തിൽ ഇടനിലക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അൻപത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായാണ് റിപ്പോർട്ട്.സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചോദ്യം ചെയ്യുന്ന എല്ലാ ഏജൻസികളോടും രവി പൂജാര വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

രവി പൂജാരിയെ കേരളത്തിലെ രണ്ട് ഐപിഎസുകാർ വഞ്ചിച്ചുവെന്ന വിവരം കർണ്ണാടക പൊലീസ് കേന്ദ്ര സർക്കാരിനെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസും ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഇത് കേരളത്തേയും അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഈ പൊലീസുകാരെ എന്തു ചെയ്യണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാനുമാകുന്നില്ല. കേരളാ പൊലീസിലെ അഴിമതിയെ കുറിച്ച് സിഎജി റിപ്പോർട്ട് വലിയ വിവാദമുണ്ടാക്കി. അതിന് പിന്നാലെ രവി പൂജാരി വിഷയം കൂടി ചർച്ച ചെയ്യാൻ ഇടത് സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടാനാണ് സാധ്യത. അതിനിടെ രവി പൂജാരിക്കെതിരെ പുതിയ കേസുകളൊന്നും എടുക്കാൻ കേരളാ പൊലീസിന് കഴിയുകയുമില്ല.

രവി പൂജാരിക്കു കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി ഇടപാടുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേരള പൊലീസ് സംഘം ബെംഗളൂരുവിൽ എത്തിയിരുന്നു. ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോൺ, കൊല്ലം അഡീഷനൽ എസ്‌പി ജോസി ചെറിയാൻ എന്നിവരാണു സംഘത്തിലുള്ളത്. രവി പൂജാരിയെ ചോദ്യം ചെയ്യുന്ന കർണാടക പൊലീസിന്റെ സഹകരണത്തോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണു ശ്രമം. എന്നാൽ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞില്ല. രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണു സൂചന. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 97 കേസുണ്ട്. കേരളത്തിൽ നിലവിൽ ഒരെണ്ണം മാത്രം ഉള്ളതിനാൽ രവി പൂജാരിയെ ഉടനെ വിട്ടുകിട്ടാനിടയില്ല.

രവി പൂജാരിയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ തുടർനടപടികൾ. കേരളത്തിലെ മറ്റു ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. അധോലോക കുറ്റവാളി രവി പൂജാരി കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. മുംബൈയിൽനിന്ന് മംഗലാപുരത്ത് എത്തിച്ച ആയുധങ്ങൾ വടക്കൻ കേരളത്തിലെ ക്രിമിനൽ സംഘങ്ങൾ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായാണ് ചോദ്യം ചെയ്യലിൽ മനസിലായത്. കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ പദ്ധതികൾ തയാറാക്കുന്നതിനിടയിലാണ് രവി പൂജാരി സെനഗലിൽ പിടിയിലായത്.

കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി ചോദ്യം ചെയ്തിരുന്നു. രവി പൂജാരിയുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ മനസിലാക്കാൻ ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോണിനെയും കൊല്ലം അഡീഷനൽ എസ്‌പി ജോസി ചെറിയാനെയും ബെംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. രവി പൂജാരിയുടെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് അന്വേഷിച്ചത് ജോസി ചെറിയാനാണ്. രവി പൂജാരിയെ ഉടനെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രവി പൂജാരിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

കർണാടകയിൽ 97 കേസുണ്ട്. മഹാരാഷ്ട്രയിൽ അറുപതോളം കേസുകളുണ്ട്. ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ രവിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിൽ ഒരു കേസ് മാത്രം ഉള്ളതിനാൽ ഉടനെ വിട്ടുകിട്ടാനിടയില്ല. രവി പൂജാരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനും കാലതാമസം ഉണ്ടാകും. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കടവന്ത്രയിലുള്ള സലൂണിൽ 2018 ഡിസംബർ 15ന് വെടിവയ്‌പ്പുണ്ടായതോടെയാണ് രവി പൂജാരിയുടെ പേര് കേരളത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. വെടിവയ്‌പ്പിനു പിന്നിൽ രവി പൂജാരിയുടെ സംഘമാണെന്നാണ് പൊലീസ് നിഗമനം.

കർണാടകയിലെ ഉഡുപ്പിയാണ് രവി പൂജാരിയുടെ ജന്മസ്ഥലം. മുംബൈ അധോലോക തലവനായിരുന്ന ഛോട്ടാ രാജന്റെ സംഘത്തിൽ പ്രവർത്തിച്ചതോടെയാണ് കുപ്രസിദ്ധനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP