Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി ഇപി ജയരാജൻ നിയമസഭയിൽ നടത്തിയ 'കള്ള റാസ്‌കൽ' പ്രയോഗത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭ ചന്തയാണോ എന്ന് ചെന്നിത്തല; മന്ത്രി ഇപി ജയരാജനെതിരെ പരാതി; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം, സ്പീക്കർക്ക് പരാതി

മന്ത്രി ഇപി ജയരാജൻ നിയമസഭയിൽ നടത്തിയ 'കള്ള റാസ്‌കൽ' പ്രയോഗത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭ ചന്തയാണോ എന്ന് ചെന്നിത്തല; മന്ത്രി ഇപി ജയരാജനെതിരെ പരാതി; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം, സ്പീക്കർക്ക് പരാതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മന്ത്രി ഇപി ജയരാജൻ നടത്തിയ മോശം പരാമർശത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭൽ വച്ച് 'കള്ള റാസ്‌കൽ' പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. എന്തും പറയാമെന്ന തരത്തിൽ ഒരു മന്ത്രി പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം.

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇപി ജയരാജന്റെ പരാമർശം.

ഇപി ജയരാജനെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രി ഇപി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റുകയാണ് വേണ്ടത്. മന്ത്രിക്കെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP