Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീജം നിറച്ച സിറിഞ്ചുമായി പതുങ്ങി വന്ന് യുവതിയുടെ പിൻഭാഗത്ത് കുത്തും: ഞെട്ടിതിരിഞ്ഞ് യുവതി നോക്കുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ പ്രതിയും; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കൈയോടെ പൊക്കി പൊലീസ്; പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയത് ഇത്തരത്തിലുള്ള നിരവധി സിറിഞ്ചുകൾ

ബീജം നിറച്ച സിറിഞ്ചുമായി പതുങ്ങി വന്ന് യുവതിയുടെ പിൻഭാഗത്ത് കുത്തും: ഞെട്ടിതിരിഞ്ഞ് യുവതി നോക്കുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ പ്രതിയും; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കൈയോടെ പൊക്കി പൊലീസ്; പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയത് ഇത്തരത്തിലുള്ള നിരവധി സിറിഞ്ചുകൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ബീജം നിറച്ച് സിറിഞ്ചുമായി സ്ത്രീയെ ആക്രമിച്ച് യുവാവ്. ആക്രമിച്ച ബൈറോൺ സ്റ്റെമൻ എന്ന ആളിനെ പൊലീസ് അറസ്റ്റു ചെയ്തു. മേരിലാൻഡ് ചർച്ച്ടണിലെ ഒരു സൂപ്പർമാർക്കറ്റിൽ വച്ചായിരുന്നു സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ എത്തിയ യുവതിയെ ബൈറോൺ സ്റ്റെമൻ പിന്തുടരുകയും ശേഷം ബീജം നിറച്ച സിറിഞ്ച് പുറക്കിൽ വന്ന് നിതംബത്തിലേക്ക് കുത്തുകയായിരുന്നു. യുവതിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യത്തിൽ സംഭവം വ്യക്തമായിരുന്നു. യുവതിയുടെ ശരീരത്തിൽ ബൈറോൺ സിറിഞ്ച് കുത്തി പരിക്കേൽപ്പിക്കുന്നതും ഒന്നുമറിയത്തതുപോലെ നിൽക്കുന്ന ഇയാളും ഞെട്ടിത്തരിച്ച് നിൽക്കുന്ന യുവതിയെയും ദൃശ്യത്തിൽ വ്യക്തമായി കാണാം. സംഭവത്തിനുശേഷം പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായതെന്ന് സൂചന. യുവതി നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഭവസ്ഥലത്തുനിന്നും ലഭിച്ച സിറിഞ്ച് പരിശോധിച്ചപ്പോഴാണ് ബീജം കണ്ടെത്തിയത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും കൂടാതെ അയാളുടെ കാറിൽ നിന്നും നിരവധി സിറിഞ്ചുകൾ പൊലീസ് കണ്ടെത്തിയതായും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടയിൽ പ്രതിയായ ബൈറോൺ സ്റ്റെമൻ സമാനരീതിയിൽ നേരത്തെയും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും ആരും പരാതി നൽകാത്തതിനെ തുടർന്ന് ഇത്രയും നാൾ ഇയാൾ രക്ഷപ്പെട്ട് നടക്കുകയായിരുന്നുവെന്ന് മേരിലാന്റ് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP