Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെത്തിയ 15 ഇറ്റലിക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് ചാവ്‌ല ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നവർ; ഇവർ അടുത്തിടപഴകിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി അധികൃതർ; ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയർന്നു; കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അടിയന്തരയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ; സ്‌കൂളുകൾ അടച്ചും കരുതലെടുക്കാൻ ഡൽഹി; എങ്ങും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി മെഡിക്കൽ സംഘം

ഇന്ത്യയിലെത്തിയ 15 ഇറ്റലിക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് ചാവ്‌ല ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നവർ; ഇവർ അടുത്തിടപഴകിയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി അധികൃതർ; ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയർന്നു; കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അടിയന്തരയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ; സ്‌കൂളുകൾ അടച്ചും കരുതലെടുക്കാൻ ഡൽഹി; എങ്ങും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി മെഡിക്കൽ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോ വൈറസ് ബാധ ഇന്ത്യയെയും നടുക്കുന്നു. രാജ്യത്ത് 15 പേർക്കു കൂടി കൊറോണ വൈറസ്ബാധ സ്ഥികീരിച്ചു. ഇന്ത്യയിൽ എത്തിയ ഇറ്റാലിയൻ സഞ്ചാരിക്കൾക്കാണ് കൊറോണ വൈറസ് സ്ഥികീരിച്ചത്. ഇവരെ ഇന്നലെ ചവ്‌ല ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഈ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തു ഇടപിഴകുന്നവരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയർന്നു,

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അടിയന്തരയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രോഗം വ്യാപനം തടയുന്നതിനെ വേണ്ടിയാണ് അടിയന്തര നടപടികളിലേക്ക് നടക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതും ഇറ്റാലിയൻ സഞ്ചാരിക്കായിരുന്നു. പുണെയിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണിത്. നേരത്തെ കേരളത്തിൽ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗം പൂർണമായും സുഖപ്പെട്ടു.

രോഗലക്ഷണങ്ങളുമായി എത്തിയ 69കാരന് ആദ്യം നടത്തിയ പരിശോധനയിൽ രോഗമില്ലെന്നാണു കണ്ടെത്തിയത്. എന്നാൽ രോഗലക്ഷണങ്ങൾ കൂടിയതിനെ തുടർന്നു തിങ്കളാഴ്ച രണ്ടാമതു നടത്തിയ പരിശോധനയിൽ കൊറോണ ബാധ കണ്ടെത്തി. എന്നാൽ സ്ഥിരീകരണത്തിനായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു സാംപിൾ അയച്ചു ഫലത്തിനായി കാക്കുകയായിരുന്നു. ഇതിന്റെ ഫലം ചൊവ്വാഴ്ച വന്നതോടെയാണു രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയിൽ നിന്ന് 23 പേരടങ്ങുന്ന സംഘത്തിൽ ഫെബ്രുവരി 28നു നഗരത്തിൽ എത്തിയതാണു രോഗബാധിതനായ ആളും. 21നു ഡൽഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുർ, ബിക്കാനേർ, ജയ്‌സാൽമേർ, ഉദയ്പുർ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണു ജയ്പുരിൽ എത്തിയത്. അന്നു രാത്രി ചുമയും ശ്വാസ തടസവുമായി ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു സവായ് മാൻസിങ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ ജയ്പൂരിൽനിന്ന് ആഗ്രയിലേക്കും അവിടെനിന്നു ഡൽഹിയിലേക്കും യാത്ര തുടർന്നു. ഇവർ ഇന്ത്യ വിട്ടതായാണ് അറിയുന്നത്. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാർ, ആദ്യം എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ എന്നിവർ ഇതിനോടകം നിരീക്ഷണത്തിലാണ്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുകയും രോഗബാധിതനുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിനും രോഗം പടരുന്നതു തടയുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്തു.

ബിസിനസുകാരനായ ഇയാൾ ഇറ്റലിയിൽ നിന്നു വന്നപ്പോൾ വിമാനത്തിൽ ഒപ്പം യാത്ര ചെയ്തവരോടും നിരീക്ഷണത്തിനു വിധേയരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ഡൽഹിയിലെ വീട്ടിൽ മകളുടെ പിറന്നാൾ ആഘോഷവും ഇയാൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത മകളുടെ സഹപാഠികളെയും നിരീക്ഷിച്ചുവരികയാണ്. ഇവർ പഠിക്കുന്ന സ്‌കൂൾ ഉൾപ്പെടെ നോയിഡയിലെ രണ്ട് സ്‌കൂളുകൾ അടക്കം ഡൽഹിയിൽ അഞ്ച് സ്‌കൂളുകൾ അടച്ചു. ഡൽഹിയിൽ കൊറോണ ഭീതി ശക്തമായതോടെ സ്‌കൂളുകൾ ഓരോന്നായി അടച്ചു തുടങ്ങി. നോയിഡയിലെ രണ്ട് സ്വകാര്യ സ്‌കൂളുകളാണ് ഇന്നലെ അടച്ചത്. ഇതിൽ ഒരു സ്‌കൂളിന്റെ ഡൽഹിയിലെ മറ്റ് മൂന്ന് ബ്രാഞ്ചുകളും കൂടി മുൻകരുതലെന്നോണം അടച്ചിട്ടു. ഡൽഹി റസിഡന്റ് സ്‌കൂളായ ദി ശ്രീരാം മിലല്ലേനിയം സ്‌കൂളിലെ രണ്ട് കുട്ടികൾക്ക് കൊറോണ എന്ന സംശയത്താലാണ് ഈ സ്‌കൂൾ വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്‌കൂളുകൾ മാർച്ച് പത്ത് വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡൽഹി സഫ്ദർജങ് ആശുപത്രിയുടെ രണ്ട് നിലകളാണ് കൊറോണ രോഗികൾക്കായി ഐസൊലേഷൻ വാർഡായി മാറ്റിയിരിക്കുന്നത്. ഡൽഹിയിൽ നിന്നും അസുഖ ബാധയുമായി എത്തിയ ആളെ ഈ ഐസൊലേഷൻ വാർഡിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു നില മാത്രമാണ് ഇപ്പോൾ രോഗികൾക്കായി തുറന്നിരിക്കുന്നത്. മറ്റേ നില ആവശ്യം വന്നാൽ വേണ്ട വിധം ഉപയോഗിക്കാനായി സജ്ജമാക്കിയിരിക്കുകയാണ്. 100 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള വാർഡാണ് തുറന്നത്.

രാം മനോഹർ ലോഹ്യ ആശുപത്രിയിലും 32 ബെഡുകൾ കൊറോണ രോഗികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികൾ അടക്കം 25 ആശുപത്രികളോടും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ 30 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. 26 പേർ സഫ്ദർ ജങ് ആശുപത്രിയിലും നാലു പേർ ആർഎംഎൽ ആശുപത്രിയിലുമാണ്. ഇതിന് പുറമേ കരസേനയും ഐടിബിപിയും 800 പേർക്ക് കഴിയാവുന്ന ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളോടും ഐസൊലേഷൻ വാർഡുകൾ ആശുപത്രികളിൽ സജ്ജമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളിലേക്ക് വളരെ കുറച്ച് ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രമേ പ്രവേശനം ഉള്ളു.

വൈറസ് ആശങ്ക ശക്തമാകുന്നതിനിടെ പാരസെറ്റമോൾ മുതൽ വിവിധ മരുന്നു നിർമ്മാണ ഘടകങ്ങൾ വരെ കയറ്റി അയയ്ക്കുന്നതിനും നിയന്ത്രണം. രാജ്യത്ത് വർധിക്കുന്ന ആവശ്യം കണക്കിലെടുത്താണ് തീരുമാനം. പൗരസെറ്റമോളിനു പുറമേ, വിറ്റാമിൻ ബി1, ബി6, ബി12 തുടങ്ങിയവയും ക്ലോറഫിനെയിൽ, ക്ലിൻഡമൈസിൻ, നിയോമൈസിൻ തുടങ്ങിയവയുടെ നിർമ്മാണ ഘടകങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ബാധകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP