Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രപാനവും ചാണക കേക്കും! ലോകത്തെ വിറപ്പിക്കുന്ന വൈറസിനെ നേരിടാൻ ചായ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നതു പോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി നടത്തുമെന്ന് ഹിന്ദുമഹാസഭ; പാർട്ടിക്കിടെ ആളുകൾക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കം; ചാണക കേക്ക്, ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബത്തി എന്നിവയും ഇവിടെ വിൽക്കും; കൊറോണക്ക് പ്രതിവിധി പശു ഉൽപ്പന്നങ്ങളെന്നും ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ്

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രപാനവും ചാണക കേക്കും! ലോകത്തെ വിറപ്പിക്കുന്ന വൈറസിനെ നേരിടാൻ ചായ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നതു പോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി നടത്തുമെന്ന് ഹിന്ദുമഹാസഭ; പാർട്ടിക്കിടെ ആളുകൾക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കം; ചാണക കേക്ക്, ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബത്തി എന്നിവയും ഇവിടെ വിൽക്കും; കൊറോണക്ക് പ്രതിവിധി പശു ഉൽപ്പന്നങ്ങളെന്നും ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടനയടക്കം കൃത്യമായ നിർദേശങ്ങളുമായി മുന്നോട്ടുപോകാൻ തയ്യാറെടുക്കേ തീർത്തും അശാസ്ത്രീയമായ നടപടികളുമായി ഒരു വിഭാഗം രംഗത്ത്. കൊറോണ വൈറസ് രാജ്യ തലസ്ഥാനത്ത് വ്യാപിക്കുന്നത് തടയാൻ ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കാൻ ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡന്റ് ചക്രപാണി മഹാരാജ്, ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരിക്കയാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആറു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാൻ കഴിയുമെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് പറഞ്ഞു. ചായ സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നതുപോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു, അതിൽ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൊറോണയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങൾ ആളുകളെ അറിയിക്കും,'' മഹാരാജ് പറഞ്ഞു.

'പാർട്ടിക്കിടെ ആളുകൾക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കും ചാണക വറളി, ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബത്തി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം 'പാർട്ടികൾ' നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തിൽ തങ്ങളുമായി സഹകരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇതെല്ലാം തീർത്തും അശാസ്ത്രീയമാണെന്നും ഗോമൂത്രത്തിനും ചാണകത്തിനുമൊന്നും യാതൊരു ഔഷധഗുണം ഇല്ലെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP