Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പങ്കാളത്ത പെൻഷൻ പിൻവലിക്കുക; സർക്കാർ വാക്ക് പാലിക്കുക; എൻജി.ഓ സംഘ്

പങ്കാളത്ത പെൻഷൻ പിൻവലിക്കുക; സർക്കാർ വാക്ക് പാലിക്കുക; എൻജി.ഓ സംഘ്

സ്വന്തം ലേഖകൻ

ധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷം ഇപ്പോൾ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് കാണിക്കുന്നതെന്ന് കേരളാ എൻ.ജി.ഓ സംസ്ഥാന സെക്രട്ടറി എ പ്രകാശ് ആരോപിച്ചു. മാർച്ച് 7 ന് നടക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട ജില്ലാതല വാഹന പ്രചരണ ജാഥ ചേർത്തലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനവും പാലിച്ചു എന്ന് പത്ര പരസ്യം നൽകി വീമ്പിളക്കുന്ന സർക്കാർ പ്രകടന പത്രികയിലെ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന 584 ആം വാഗ്ദാനം പാലിച്ചോ എന്ന് ജീവനക്കാരുടെ മുന്നിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ 4 വർഷം പൂർത്തിയാകുമ്പോൾ പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ച് ജീവനക്കാരെ പറ്റിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ഒന്നര വർഷമായി ജീവനക്കാരുടെ മൂന്നു ഗഡു ഡി.എ (12%) സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണ്. തങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ജീവനക്കാരുടെ മുന്നിൽ പറഞ്ഞ ഇടതു സർവ്വീസ് സംഘടനകൾ ഇപ്പോൾ കേന്ദ്രത്തെ കുറ്റം പറഞ്ഞ് ജീവനക്കാരെ കബളിപ്പിക്കുകയാണന്ന് ജാഥാ ക്യാപ്റ്റൻ കെ മധു ആരോപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ജെ മഹാദേവൻ ഉദ്ഘാടനം ചെയ്തു.ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തിൽ 20% ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ക്ലാസ് 4 ജീവനക്കാർക്ക് 40% വകുപ്പ് തല പ്രമോഷൻ അനുവദിക്കണമെന്നും, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡി ബാബു പിള്ള, ജില്ലാ സെക്രട്ടറി എൽ ജയദാസ്, സംസ്ഥാന സമിതി അംഗങ്ങളായ എസ് മനോജ് കുമാർ, സുമേഷ് ആനന്ദ്, ജില്ലാ ട്രഷറർ ശ്രീജിത്ത് കരുമാടി, ഫെറ്റോ ജില്ലാ പ്രസിഡന്റ് ഗോപകുമാർ മധുരാപുരി ജില്ലാ ഭാരവാഹികളായ എൽ ദിലീപ് കുമാർ, കെ ആർ വേണു, റ്റി സന്തോഷ് ജില്ലാ സമിതി അംഗങ്ങളായ സി.റ്റി ആദർശ് തുടങ്ങിയവർ സംസാരിച്ചു.

രണ്ടാം ദിവസമായ മാർച്ച് 4 ന് ഹരിപ്പാട് നിന്ന് ആരംഭിച്ച് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കിലൂടെ പര്യടനം നടത്തി കായംകുളത്ത് സമാപിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP