Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർണാടകത്തിൽ പയറ്റി വിജയിച്ച 'ഓപ്പറേഷൻ താമര'യുമായി മധ്യപ്രദേശ് ബിജെപി; കമൽനാഥ് സർക്കാറിന് ഭീഷണി ഉയർത്തി എട്ട് എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിൽ എത്തിച്ചു; എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചതിനു പിന്നാലെ നാടകീയ നീക്കങ്ങൾ; 30 കോടി വരെ വിലയിട്ടതോടെ മറുകണ്ടം ചാടാൻ ഒരുങ്ങുന്നത് നാല് കോൺഗ്രസ് എംഎൽഎമാർക്കൊപ്പം നാല് സ്വതന്ത്രരും; മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് മധ്യപ്രദേശിൽ പകരം വീട്ടാൻ അമിത്ഷാ

കർണാടകത്തിൽ പയറ്റി വിജയിച്ച 'ഓപ്പറേഷൻ താമര'യുമായി മധ്യപ്രദേശ് ബിജെപി; കമൽനാഥ് സർക്കാറിന് ഭീഷണി ഉയർത്തി എട്ട് എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിൽ എത്തിച്ചു; എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചതിനു പിന്നാലെ നാടകീയ നീക്കങ്ങൾ; 30 കോടി വരെ വിലയിട്ടതോടെ മറുകണ്ടം ചാടാൻ ഒരുങ്ങുന്നത് നാല് കോൺഗ്രസ് എംഎൽഎമാർക്കൊപ്പം നാല് സ്വതന്ത്രരും; മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് മധ്യപ്രദേശിൽ പകരം വീട്ടാൻ അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന മറുകണ്ടം ചാടിയതു കൊണ്ട് ഭരണം നഷ്ടമായ ബിജെപി കർണാടകത്തിൽ പയറ്റി വിജയിച്ച 'ഓപ്പറേഷൻ താമര'യുമായി മധ്യപ്രദേശിൽ. കമൽനാഥ് സർക്കാറിന് ഭീഷണി ഉയർത്തി എട്ട് എംഎൽഎമാർ മറുകണ്ടം ചാടാൻ ഒരുങ്ങി നിൽക്കുകയാണ്. 4 കോൺഗ്രസ് എംഎൽഎമാരും 4 സ്വതന്ത്രരുമാണു റിസോർട്ടിലെത്തിയത്. എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചതിനു പിന്നാലെയാണു നാടകീയ നീക്കങ്ങൾ.

230 അംഗ സഭയിൽ കോൺഗ്രസിന് 114, ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. ബിഎസ്‌പി (2), എസ്‌പി (1), 4 സ്വതന്ത്രർ എന്നിവർ കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഈ സംഖ്യാ മാജിക്കിൽ ലക്ഷ്യമിട്ടു തന്നെയാണ് രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുനന്ത്. ഹരിയാണയിലെ ഗുഡ്ഗാവിലുള്ള ഐടിസി മനേസർ ഹോട്ടലിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. ഇവരെ ഡൽഹിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു കഴിയാൻ വേണ്ടി കാത്തിരുന്ന ശേഷം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ കരുക്കൾ നീക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തിൽ എംഎൽഎമാരെ ഗുഡ്ഗാവിൽ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാൻ ഹരിയാണ പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുൺ ഭഹ്നോട് പറഞ്ഞു. ഇതിനിടെ ബിഎസ്‌പിയിൽ നിന്ന് പുറത്താക്കിയ എംഎൽഎ രമാബായിയെ കോൺഗ്രസ് നേതാക്കൾ റിസോർട്ടിൽ നിന്ന് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്നും 25 മുതൽ 35 കോടി രൂപവരെയാണ് അവർക്ക് വിലയിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം മുമ്പാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. കഴിഞ്ഞ വർഷം ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചുക്കൊണ്ട് വോട്ട് ചെയ്തിരുന്നു.

അതേസമയം സർക്കാറിനെ അട്ടിമറിക്കാൻ കഴിഞ്ഞ 15 വർഷത്തെ അഴിമതികൾ പുറത്തുവരുമെന്ന ഭീതിയാണ് ബിജെപിക്കുള്ളതെന്നും അതാണ് എംഎൽഎമാരെ അടർത്തിമാറ്റാനുള്ള നീക്കത്തിന് പിന്നിലെന്നും കമൽനാഥ് ആരോപിച്ചു. ബിജെപി വാഗ്ദാനം ചെയ്ത പണം വാങ്ങിച്ചുകൊള്ളാനും കമൽനാഥ് കോൺഗ്രസ് എംഎൽഎമാരോട് പറഞ്ഞു. വാഗ്ദാനം ചെയ്തതിൽ അഞ്ച് കോടി ഇപ്പോഴും ബാക്കി തുക ഘടുക്കളായും നൽകാനാണ് ബിജെപിയുടെ വാഗ്ദാനമെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ കർണാടകയല്ല, മധ്യ പ്രദേശ് എന്നും അക്കാര്യം ബിജെപി നേതൃത്വം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. സ്വയം വിൽക്കാൻ കോൺഗ്രസ് എംഎൽഎമാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും മുൻ മന്ത്രി നരോത്തം മിശ്രയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ബൈജ്നാഥ് കുശ് വാഹ നേരത്തെ ആരോപിച്ചിരുന്നു.
കമൽനാഥ് സർക്കാർ രൂപീകരിച്ചിട്ട് കഴിഞ്ഞ ഡിസംബറിലാണ് ഒരു വർഷം പൂർത്തിയായത്. 15 വർഷത്തെ ബിജെപി ഭരണത്തിന് ശേഷമാണ് നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് അധികാരത്തിലെത്തിയത്. കർണാടകത്തിൽ യെദ്യൂരപ്പ അധികാരത്തിൽ എത്തിയത് കോൺഗ്രസ് - ജെഡിഎസ് എംഎൽഎമാരെ അടർത്തിയെടുത്ത രാജിവെപ്പിച്ച ശേഷമാണ്. ഇവർ പിന്നീട് വിജയിച്ചു കയറുകയും ചെയ്തു. ഇപ്പോഴത്തെ നില തുടർന്നാൽ സമാനമായ സംഭവങ്ങളാകും മധ്യപ്രദേശിലും സംഭവിക്കുക.

അതേസമയം പിസിസി അധ്യക്ഷസ്ഥാനത്തിനായി വിലപേശുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടക്കം തുടക്കം മുതൽ പുറത്തുവന്നിരുന്നു. സിന്ധ്യ കുടുംബത്തിലെ നിരവധി പേർ ബിജെപി നേതൃത്വത്തിലുണ്ട്. ഇപ്പോഴത്തെ നീക്കത്തിന് സിന്ധ്യയുടെ പിന്തുണ ഉണ്ടോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. സിന്ധ്യക്ക് പിന്തുണയുമായി ഒട്ടേറ എംഎൽഎമാരുണ്ട്. മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകാൻ ശ്രമിച്ച സിന്ധ്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാനും കമൽനാഥ് തയ്യാറായില്ല.

രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തർക്കിച്ചപ്പോൾ പൈലറ്റിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയിരുന്നു. എന്നാൽ, കമൽനാഥ് പിസിസി അധ്യക്ഷസ്ഥാനവും വിട്ടു നൽകിയില്ല. ലോക്സഭയിലേക്ക് മകൻ നകുൽ നാഥിന് സീറ്റ് നേടിയെടുത്ത കമൽനാഥ് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ഥിരം മണ്ഡലമായ ഗുണയിൽ സിന്ധ്യ തോറ്റതും സംസ്ഥാനത്തുനിന്ന് നകുൽമാത്രം ജയിച്ചതും ശത്രുതയ്ക്ക് ആക്കംകൂട്ടി. രാഹുലിന്റെ രാജിക്കുശേഷം എഐസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിന്ധ്യയുടെ പേര് ഉയർന്നിരുന്നെങ്കിലും പിന്തുണ ലഭിച്ചില്ല. കശ്മീർ വിഷയത്തിൽ ബിജെപിയെ സിന്ധ്യ പരസ്യമായി പിന്തുണച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP