Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധിർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം; കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന്റെ വീട്ടിൽ നിന്നും അക്രമികൾ കടത്തിക്കൊണ്ട് പോയത് സുപ്രധാന ഫയലുകളും

അധിർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം; കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന്റെ വീട്ടിൽ നിന്നും അക്രമികൾ കടത്തിക്കൊണ്ട് പോയത് സുപ്രധാന ഫയലുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. അധിർ രഞ്ജൻ ചൗധരി ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആയിരുന്നു ആക്രമണം. ചില പ്രധാനപ്പെട്ട ഫയലുകൾ ആക്രമികൾ കടത്തിക്കൊണ്ടുപോയി. വൈകിട്ട് 5.30ഓടെയാണ് ആക്രമണം. വീട്ടിലെ ജീവനക്കാരെ മർദ്ദിച്ച അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

വസതിയിൽ അതിക്രമിച്ചുകയറിയ അക്രമികൾ ചൗധരിയുടെ സ്റ്റാഫിനെയും ആക്രമിച്ചു. ആക്രമണ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചില പ്രധാനപ്പെട്ട ഫയലുകളും അക്രമികൾ കടത്തിക്കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ലോക്സഭാ നടപടികളിൽ പങ്കെടുക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ അദ്ദേഹം വസതിയിലെത്തി. ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഡൽഹി പൊലീസ് നൽകിയിട്ടില്ല. ബംഗാളിലെ ബെർഹംപോരയിൽ നിന്നുള്ള ലോക്സഭാംഗമാണ് അധിർ രഞ്ജൻ ചൗധരി.

ഡൽഹി കലാപം ഉയർത്തി പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന്റെ വീട് ആക്രമിച്ചത്. ഇന്നും പ്രതിപക്ഷാംഗങ്ങൾ ലോക്സഭയിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കേരളത്തിൽ നിന്നുള്ള രമ്യാ ഹരിദാസും ബിജെപി എംപിമാരും തമ്മിൽ സംഘർഷമുണ്ടായി. തൃശൂർ എംപി ടി.എൻ പ്രതാപൻ ലോക്സഭാ സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP