Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് പണിയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ അപകടം ഉണ്ടായത് മിക്‌സർ മറിഞ്ഞ്; വയനാട്ടിലെ അപകടത്തിൽ ഒരാൾ മരിച്ചു

റോഡ് പണിയുടെ കോൺക്രീറ്റ് നടക്കുന്നതിനിടെ അപകടം ഉണ്ടായത് മിക്‌സർ മറിഞ്ഞ്; വയനാട്ടിലെ അപകടത്തിൽ ഒരാൾ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. വയനാട് പടിഞ്ഞാറത്തറയിലാണ് അപകടം. തമിഴ്‌നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. കോൺക്രീറ്റ് മിക്‌സർ മറിഞ്ഞാണ് അപകടം ഉണ്ടായത്.

പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ റോഡ് പണിക്കായി കോൺക്രീറ്റ് മിക്‌സിങ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ അരികിൽ കോൺക്രീറ്റ് പണി നടക്കുകയായിരുന്നു. ഇതിനിടെ കോൺക്രീറ്റ് മിക്സിങ് യന്ത്രം മറിയുകയും ശിവരാജ് അതിനടിയിൽ കുടുങ്ങുകയുമായിരുന്നു.

തുടർന്ന് പ്രദേശത്തെ രണ്ട് ജെസിബികൾ ഒന്നിച്ച് മിക്‌സർ പൊക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ കൽപറ്റയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് ശിവകുമാറിനെ പുറത്തെടുത്തത്. മാനന്തവാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP