Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം ചെയ്തത് ശവസംസ്‌കാരം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം; പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ഒന്നര മാസം ആയിട്ടും മകളുടെ മരണകാരണം എന്തെന്ന് അറിയാനാകാതെ അമ്മ; നാന്തിരിക്കൽ ഷീലയുടെ മരണത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല

കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം ചെയ്തത് ശവസംസ്‌കാരം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം; പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ഒന്നര മാസം ആയിട്ടും മകളുടെ മരണകാരണം എന്തെന്ന് അറിയാനാകാതെ അമ്മ; നാന്തിരിക്കൽ ഷീലയുടെ മരണത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഒരമ്മ നടത്തുന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. കൊല്ലം ജില്ലയിലെ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ ഷിനുഭവനിൽ ഷീലയുടെ (46) ദുരൂഹമരണമാണ് ഇനിയും ചുരുളഴിയാതെ കിടക്കുന്നത്. യുവതിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് ആറ് മാസം മുമ്പ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്ത് ഒന്നര മാസമായിട്ടും പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല.

്കഴിഞ്ഞ ജൂലായ് 29ന് രാത്രി 10 മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാട്ടി അമ്മ നൽകിയ പരാതിയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരണത്തിൽ സംശയം ഉണ്ടായിരുന്നിട്ടും പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് ഷീലയുടെ മൃതദേഹം അടക്കം ചെയ്തത്.

ഷീലയുടെ ഭർത്താവ്, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സിപിഎം പഞ്ചായത്ത് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് ീലയുടെ അമ്മ സ്റ്റാൻസി പരാതി നൽകിയത്. അനുഭവിക്കേണ്ടിവന്ന നിരന്തര പീഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്നായിരുന്നു മാതാവ് പരാതിയിൽ പറഞ്ഞത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്‌മോർട്ടം നടത്താതെ 31ന് നാന്തിരിക്കൽ പള്ളിയിൽ സംസ്‌കരിച്ചു. ബന്ധുക്കൾക്ക് പരാതിയില്ലെന്ന് പറഞ്ഞ് പൊലീസ് അന്ന് കേസെടുക്കാത്തത് വിവാദമായിരുന്നു.

അടുത്തിടെ റൂറൽ എസ്‌പി ഹരിശങ്കറിന് ഷീന തന്റെ സംശയങ്ങൾ നിരത്തി പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈ.എസ്‌പി എ.അശോകന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയപ്പോൾ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങുമെന്ന് എല്ലാവരും കരുതി. നിരവധി ആളുകളുടെ മൊഴി രേഖപ്പെടുത്തിയ സംഘം കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചു. ജനുവരി 17ന് മൃതദേഹം പുറത്തെടുത്ത് അവിടെവച്ചുതന്നെ പോസ്റ്റുമോർട്ടം നടത്തി. പൊലീസ്, തഹസിൽദാർ, ഫോറൻസിക് എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പോസ്റ്റുമോർട്ടവും മറ്റ് തെളിവെടുപ്പുകളും പൂർത്തിയാക്കി അന്വേഷണ സംഘം ഉൾപ്പടെ മടങ്ങി. പിന്നീട് അന്വേഷണത്തിൽ നാളിതുവരെ പുരോഗതി കൈവന്നിട്ടില്ല.

ദുരൂഹ മരണങ്ങളുടെ പോസ്റ്റുമോർട്ടം കഴിഞ്ഞാൽ അന്നോ അടുത്ത ദിവസങ്ങളിലോ ബന്ധപ്പെട്ട ഡോക്ടർമാർ അന്വേഷണ സംഘത്തിന് സൂചനകൾ നൽകാറുണ്ട്. ഷീലയുടെ കാര്യത്തിൽ ഇതും നടന്നില്ല. ആറ് മാസം മുൻപ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തുവെന്നത് തന്നെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാലാണ്. എന്നാൽ, ഫോറൻസിക് പരിശോധാഫലം വൈകുന്നത് സംശയങ്ങൾക്കിട നൽകുന്നുവെന്നാണ് ആക്ഷേപം.

കുണ്ടറ നാന്തിരിക്കലിലെ തീർത്തും സാധാരണ കുടുംബമായ ഷീബാഭവനത്തിൽ ആൻഡ്രൂസിന്റെയും സ്റ്റാൻസിയുടെയും നാല് മക്കളിൽ മൂത്തയാളാണ് മരിച്ച ഷീല. അയൽവാസിയായ സിംസണുമായി ഷീല അടുപ്പത്തിലാവുകയും പിന്നീട് പതിനാറാം വയസിൽ ഒന്നിച്ച് ജീവിതം തുടങ്ങിയതുമാണ്. ഇറച്ചിവെട്ട് തൊഴിലായി സ്വീകരിച്ച സിംസൺ സാമ്പത്തികമായി വളർന്നതോടെ അവർ നാന്തിരിക്കലിൽതന്നെ പുതിയ വീട് നിർമ്മിച്ച് അവിടേക്ക് താമസം മാറി. എന്നാൽ, അതിനൊപ്പം വീട്ടിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. മിക്കപ്പോഴും ഷീലയും സിംസണും തമ്മിൽ വഴക്കായിരുന്നെന്നാണ് ബന്ധുക്കളും അയൽക്കാരും പറഞ്ഞത്. ഇതിനിടെ 2019 ജൂലായ് 29 നാണ് ഷീലയെ അവശ നിലയിൽ കണ്ടെത്തിയത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ബന്ധുക്കളെത്തിയപ്പോൾ ഷീലയുടെ ചെവിയിലും മൂക്കിലും നിന്ന് രക്തം വന്നത് ശ്രദ്ധയിൽ പെട്ടു. ആദ്യ കാഴ്ചയിൽത്തന്നെ സംശയങ്ങൾക്കിടയാക്കി. പൊലീസിനോട് സംശയം പറഞ്ഞെങ്കിലും പോസ്റ്റ്‌മോർട്ടം ചെയ്യാതെ ജൂലായ് 31ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. ഷീലയുടെ മരണത്തിൽ മാതാവ് സ്റ്റാൻസിക്കും സഹോദരി ഷീനയ്ക്കും അന്നുമുതൽ സംശയങ്ങളുണ്ടായിരുന്നു. ഇവർ പിന്നീട് പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. തുടർന്ന് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമായെങ്കിലും കല്ലറ പൊളിച്ചുള്ള പോസ്റ്റുമോർട്ടത്തോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. മകളുടെ മരണ കാരണം പോലും എന്തെന്നറിയാതെ ജീവിക്കുകയാണ് ഈ അമ്മ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP