Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണീർ വാർത്ത് കളയാനുള്ളതല്ല ലോക്‌സഭയിലെ സമയം എന്ന തിരിച്ചറിവിൽ രമ്യ ഹരിദാസ്; ചീറിയടുത്ത ബിജെപി എംപിമാർക്ക് മുന്നിൽ പതറാതെ നിന്നത് പറയാനുള്ളത് പറയാൻ തന്നെ; ഭരണപക്ഷത്തിന്റെ കായിക ബലത്തിന് മുന്നിൽ നിശബ്ദമാകില്ലെന്ന നിലപാടിൽ ആലത്തൂർ എംപി; ഡൽഹി കലാപം അടിയന്തിരമായി ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുമ്പോഴും സഭയിൽ താരമായി കേരളത്തിന്റെ 'പെങ്ങളൂട്ടി'

കണ്ണീർ വാർത്ത് കളയാനുള്ളതല്ല ലോക്‌സഭയിലെ സമയം എന്ന തിരിച്ചറിവിൽ രമ്യ ഹരിദാസ്; ചീറിയടുത്ത ബിജെപി എംപിമാർക്ക് മുന്നിൽ പതറാതെ നിന്നത് പറയാനുള്ളത് പറയാൻ തന്നെ; ഭരണപക്ഷത്തിന്റെ കായിക ബലത്തിന് മുന്നിൽ നിശബ്ദമാകില്ലെന്ന നിലപാടിൽ ആലത്തൂർ എംപി; ഡൽഹി കലാപം അടിയന്തിരമായി ചർച്ച ചെയ്യണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുമ്പോഴും സഭയിൽ താരമായി കേരളത്തിന്റെ 'പെങ്ങളൂട്ടി'

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്സഭയിൽ ഇന്നും ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പിടിച്ച് തള്ളും. കോൺഗ്രസിന്റെ വനിതാ എംപി രമ്യ ഹരിദാസും ബിജെപി എംപിമാരും തമ്മിൽ സഭക്കുള്ളിൽ നടന്ന തർക്കം കയ്യാങ്കളിയിലെത്തി. ഡൽഹി കലാപം ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഡൽഹി കലാപത്തെക്കുറിച്ച് ഹോളിക്ക് ശേഷം 11-ാം തീയതി ചർച്ച നടത്താമെന്ന് സർക്കാർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. തുടർന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ പ്രതിപക്ഷാംഗങ്ങളെ തടഞ്ഞു. ബഹളത്തെ തുടർന്ന് ലോക്‌സഭ നിർ്ത്തിവെച്ചു.

പ്രതിഷേധിച്ച രമ്യാ ഹരിദാസ് എംപിയെ ബിജെപി എംപിമാർ തടയുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതിനിടയിൽ പ്രതിപക്ഷാംഗങ്ങൾ ധനമന്ത്രി അവതരിപ്പിച്ച ബാങ്കിങ് റഗുലേഷൻ ബിൽ വലിച്ചുകീറിയെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു. ഡൽഹി കലാപത്തെക്കുറിച്ച് ഉടൻ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വനിതാ എംപിമാർ തമ്മിൽ ഉന്തുംതള്ളുമുണ്ടായത്. കഴിഞ്ഞ ദിവസവും സഭയിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ചയും സഭയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

ഇതിനിടെ കോൺഗ്രസ് എംപിമാർക്കെതിരെ ബിജെപി എംപിമാർ രംഗത്തെത്തി. തുടർന്നാണ് ഉന്തുംതള്ളും ഉണ്ടായത്. ബിജെപി എംപി. ജസ്‌കൗൺ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ തന്നെ കൈയേറ്റം ചെയ്തതായി രമ്യ ഹരിദാസ് ആരോപിച്ചിരുന്നു. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് രമ്യ ഹരിദാസ് സഭയിൽ പൊട്ടിക്കരഞ്ഞിരുന്നു.

സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രമ്യ പരാതി നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും ഇറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം.

രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ജസ്‌കൗർ മീണയാണ് കയ്യേറ്റം ചെയ്തതെന്ന് സ്പീക്കർക്കുള്ള പരാതിയിൽ രമ്യ പറയുന്നു. ഇത്തരം നടപടികൾ താനൊരു വനിതയും ദലിതുമായതിനാലാണ് ആവർത്തിക്കപ്പെടുന്നതെന്നും ബിജെപി എംപിക്കെതിരെ നടപടിയെടുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ശീതകാല സമ്മേളനത്തിനിടയിൽ രമ്യ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ രണ്ടു വനിതാ എംപിമാരെ ലോക്‌സഭയിലെ മാർഷലുമാർ കയ്യേറ്റം ചെയ്‌തെന്ന പരാതിയും ഉയർന്നിരുന്നു. മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയത്തിലാണ് അന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.

അതിനിടെ, ഡൽഹി കലാപത്തിനെതിരെ ലോക്സഭയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപി ടി.എൻ പ്രതാപനെ കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള താക്കീത് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റർ പതിച്ചതിനാണ് താക്കീത്. ഇത് അവസാന താക്കീതാണെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തിൽ ടി.എൻ പ്രതാപൻ എംപിയെ ലോക്സഭാ സ്പീക്കർ താക്കീത് ചെയ്തിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ നടപടി. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സ്പീക്കർ താക്കീത് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP