Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകനെ പൊന്നു പോലെ നോക്കുന്ന അമ്മ; അനിയത്തിയും അച്ഛനും ഉണ്ട് വീട്ടിൽ; പകുതി പണി തീർന്ന ആ വീട്ടിൽ ഇന്ന് മുതൽ പ്രണവിന് കൂട്ടും തണലുമായി ഷഹനയും; ആറു കൊല്ലം മുമ്പ് ബൈക്ക് ആക്സിഡന്റിൽ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവൻ തളർന്ന് കിടന്നിട്ടും കൈവിടാത്ത പ്രണയ സാഫല്യം; ക്ഷേത്രത്തിൽ വീൽ ചെയറിലെത്തി പ്രണയിനിയെ മിന്നുകെട്ടി സ്വന്തമാക്കിയത് എല്ലാ ജീവിത വെല്ലുവിളികളേയും അതിജീവിച്ച്; ഇരിങ്ങലക്കുടക്കാരുടെ ടുട്ടുമോനെ ഇനിയങ്ങോട്ട് വഴി നടത്തുന്നത് ഷഹന എന്ന കൂട്ടുകാരി

മകനെ പൊന്നു പോലെ നോക്കുന്ന അമ്മ; അനിയത്തിയും അച്ഛനും ഉണ്ട് വീട്ടിൽ; പകുതി പണി തീർന്ന ആ വീട്ടിൽ ഇന്ന് മുതൽ പ്രണവിന് കൂട്ടും തണലുമായി ഷഹനയും; ആറു കൊല്ലം മുമ്പ് ബൈക്ക് ആക്സിഡന്റിൽ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവൻ തളർന്ന് കിടന്നിട്ടും കൈവിടാത്ത പ്രണയ സാഫല്യം; ക്ഷേത്രത്തിൽ വീൽ ചെയറിലെത്തി പ്രണയിനിയെ മിന്നുകെട്ടി സ്വന്തമാക്കിയത് എല്ലാ ജീവിത വെല്ലുവിളികളേയും അതിജീവിച്ച്; ഇരിങ്ങലക്കുടക്കാരുടെ ടുട്ടുമോനെ ഇനിയങ്ങോട്ട് വഴി നടത്തുന്നത് ഷഹന എന്ന കൂട്ടുകാരി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇനിയങ്ങോട്ട് നമ്മുടെ എല്ലാം ടുട്ടുമോനെ വഴി നടത്തുന്നത് ഷഹന എന്ന കൂട്ടുകാരിയാണ്... രണ്ടു പേർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. പ്രണവ്-ഷഹന ദമ്പതികൾക്ക് ഇന്ന് പ്രണയ സാഫല്യം: ഒരു നാട് മുഴുവൻ ഇന്ന് സന്തോഷത്തിൽ ആണ്. ഇരിങ്ങാലക്കുടക്കാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ഈ വിവാഹം. ടൂട്ടുമോൻ എന്ന് കൂട്ടുകാർ വിളിക്കുന്ന പ്രണവിന് ഇനി ദാമ്പത്യത്തിന്റെ പുതിയ ഇന്നിങ്‌സ്.

ആറു കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ പരുക്ക് പറ്റി, നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കൊല്ലങ്ങൾ ആയി കിടക്കയിലാണ്. പക്ഷെ സ്നേഹമുള്ള കൂട്ടുകാരാൽ സമ്പന്നമാണ് പ്രണവിന്റെ ജീവിതം. നാട്ടിലെ ഒരു ആഘോഷങ്ങളും അവർ മുടക്കാറില്ല. പ്രണവുമായി ആ നല്ല കൂട്ടുകാർ ഉണ്ടാവും എല്ലായിടത്തും. ഇരിങ്ങാലക്കുടയുടെ മുത്ത്. ഈ മുത്ത് ഇന്ന് ജീവിതത്തിൽ പുതിയൊരു അധ്യായത്തിലേക്ക് കാലെടുത്തു വച്ചു-ഇങ്ങനെയാണ് സോഷ്യൽ മീഡിയ പ്രണവ്-ഷഹാന വിവാഹത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

ആറു വർഷമായി കിടന്ന കിടപ്പിൽ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടർന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിചയപെട്ടവർക്ക് മറക്കാൻ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടിൽ. പകുതി പണി തീർന്ന ആ വീട്ടിൽ ഇന്ന് മുതൽ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും. അത് തന്നെയാണ് നാട് മുഴുവൻ ഇന്ന് സന്തോഷിക്കുന്നതിന് കാരണവും. ഇരിങ്ങാലക്കുടയുടെ വിവാഹ മംഗളാശംസകൾ.-ഈ കുറിപ്പ് ഫെയ്‌സ് ബുക്കിൽ വൈറലാകുകയാണ്. ഒപ്പം കല്യാണ ഫോട്ടോയും വീഡിയോയും.

അമ്പലത്തിൽ വീൽ ചെയറിലെത്തുന്ന വരൻ. കൈപിച്ച വധുവുമുണ്ട്. വീൽ ചെയറിൽ താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ പ്രണവ് ജീവിത പങ്കാളിയാക്കി. ഒരു നീര് വീഴ്ച പനി വന്നാൽ തളർന്നു പോകുന്നവരുടെ ലോകത്ത് , പ്രണവിനെ (ടുട്ടു) പോലുള്ളവർ ആണ് യഥാർത്ഥ ഹീറോസ് . ഒരു മെയ്യും ഒരു മനസ്സുമായി ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ കഴിയട്ടെ ?? പ്രണവിനും സഹാനക്കും വിവാഹ മംഗളാശംസകൾ -ഇതാണ് ഇരിങ്ങാലക്കുടക്കാർക്ക് പറയാനുള്ളതും. ഞങ്ങളുടെ അനിയൻ കുട്ടിക്ക് താങ്ങും തണലുമാകാൻ സന്മനസ്സ് കാണിച്ച അനിയത്തിക്ക് ഒരായിരം നന്ദി ,.... ടുട്ടുവിനും ഷഹാനയ്ക്കും....വിവാഹ മംഗളാശംസകൾ.... അങ്ങനെ ഇരിങ്ങാലക്കുടക്കാർക്ക് സന്തോഷിക്കാൻ പുതിയൊരു വകയാവുകയാണ് ഈ വിവാഹം.

എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാൻ പോകുന്നു.എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം....ഇങ്ങനെ ഒരു കുറിപ്പ് പ്രണവും ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ ഫോട്ടോകൾ ഫെയ്‌സ് ബുക്കിൽ വൈറലാകുന്നത്. പ്രണവിനെ കുറിച്ച് മുമ്പും സോഷ്യൽ മീഡിയയ സജീവമായി ചർച്ച ചെയ്തിട്ടുണ്ട്. വീൽ ചെയറിൽ കഴിയുമ്പോഴും രാഷ്ട്രീയത്തിലും സജീവമാണ് പ്രണവ്. ബിജെപിയുമായി ചേർന്നാണ് പോക്ക്. ബിജെപിയുടെ ഐടി സെല്ലിന്റെ കാര്യങ്ങൾ നോക്കുന്നതും പ്രണവാണ്.

2019ൽ പ്രണവിനെ കുറിച്ച് ജിസ് ലാസർ എഴുതിയ കുറിപ്പ് വൈറലായിരുന്നു. സൗഹൃദങ്ങളുടെ കരുത്തിൽ പ്രണവ് മുമ്പോട്ട് പോകുന്നതാണ് ഈ കുറിപ്പിന് ആധാരം.

2019ൽ ജിസ് ലാസർ എഴുതിയ കുറിപ്പ് ഇങ്ങനെ

പരിചയപ്പെടേണ്ട ഒരു വ്യക്തിത്വം ആണ് പ്രണവ് (കൂട്ടുകാർ ടുട്ടുമോൻ എന്നു വിളിക്കും).. 5 കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ പരുക്ക് പറ്റി, നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കൊല്ലങ്ങൾ ആയി കിടക്കയിലാണ് ഈ 27 കാരൻ... കുഞ്ഞുമോൻ ചേട്ടൻ കുറച്ചു ദിവസങ്ങളായി പറയുന്നു നമ്മുടെ ഇരിങ്ങാലക്കുട യിലെ കൂട്ടുകാർ കൊമ്പിടി എത്തുന്നതിന് മുമ്പുള്ള പ്രണവ് ന്റെ വീട്ടിൽ വരണം എന്ന്.. ഞങ്ങൾ ആദ്യം വിചാരിച്ചത്, സാമ്പത്തിക സഹായം വല്ലതും ആവശ്യം ഉണ്ടാവും എന്നാണ്.. പക്ഷെ കുഞ്ഞുമോൻ ചേട്ടൻ ഒന്നും തെളിച്ചു അങ്ങോട്ടു പറയുന്നുണ്ടായിരുന്നില്ല..

എന്തായാലും ഞാനും, സോമനും, ശരത്തും ലീനയും കൂടി കുഞ്ഞുമോൻ ചേട്ടനെയും വിളിച്ചു കഴിഞ്ഞ ഞായർ അവിടെ പോയി, പ്രണവിനെയും അമ്മയെയും കണ്ടു.. കുറച്ചു നേരം അവിടെ ചിലവഴിച്ചു.. പ്രണവിന്റെ കൂട്ടുകാരന്റെ കുട്ടിയുടെ പേര് ചൊല്ലൽ ആയിരുന്നു അന്ന് (ഈ കൂട്ടുകാരന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്).. അതിനു കുഞ്ഞുമോൻ ചേട്ടനും, കൂട്ടുകാരും പ്രണവിനെ വീൽ ചെയറിൽ കയറ്റി അങ്ങോട്ടു കൊണ്ടു പോവുകയാണ്.. ഇതുപോലെ കൂട്ടുകാരുടെ കൂടെ പറ്റാവുന്നിടത്തൊക്കെ കൊണ്ടു പോവാൻ ഇവർ നോക്കും.. അതുപോലെ, കുഞ്ഞുമോൻ ചേട്ടനും കൂട്ടുകാരും ഇതുപോലെ അറിയുന്നവരെ അവന്റെ വീട്ടിലോട്ട് കൊണ്ടു പോയി ഇങ്ങനെ കുറച്ചു സമയം ചിലവഴിക്കും... എടുത്തു പറയേണ്ട വേറെ ഒരാൾ വിനു ചേട്ടൻ ആണ്.. എന്നും രാവിലെ ജോലിക്കു പോവുന്നതിന് മുമ്പ്, വീട്ടിൽ ചെന്ന് കൊല്ലങ്ങൾ ആയി പ്രണവ് നെ കുളിപ്പിക്കുന്നത് വിനു ചേട്ടനാണ്.. ആരും പറയാതെ തന്നെ... ഫോട്ടോയിൽ പ്രണവിന്റെ കൂടെ നീല ഷർട്ട് ഇട്ടിരിക്കുന്നതാണ് വിനു ചേട്ടൻ..

5 വർഷമായി കിടന്ന കിടപ്പിൽ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടർന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നു.. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ.. അനിയത്തിയും അച്ഛനും ഉണ്ട്. അച്ഛൻ ഗൾഫിൽ.. പകുതി പണി തീർന്ന ആ വീട്ടിൽ നിന്നിറങ്ങുമ്പോഴും എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്നൊന്നും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല..

ഒരു കാര്യം മാത്രേ അറിയൂ.. ഇനിയും അവിടെ പോവും.. അവനെ കാണും.. അവന് ആകെയുള്ള നേരമ്പോക്ക്, TV കാണലും, സോഷ്യൽ മീഡിയയും ആണ്.. നമ്മുടെ കൂട്ടായ്മയിൽ പ്രണവ് ഉണ്ട്.. പോസ്റ്റുകൾ ഒക്കെ കാണുന്നുണ്ട്.. പ്രണവിനെ കാണാൻ സാധിക്കുന്നവർ പോയി കാണണം.. പൊസിറ്റീവ് എനർജി കൊടുക്കണം.. ഒരു അത്ഭുതം പ്രതീക്ഷിക്കാലോ..

കുഞ്ഞുമോൻ ചേട്ടനോടും കൂട്ടുകാരോടും പ്രളയ കാലത്തു തുടങ്ങിയ സ്‌നേഹം, ഇഷ്ടമൊക്കെ കൂടി വരുന്നു.. ഈ നന്മകൾ ചെയ്യാൻ അവർക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.. നമ്മളൊക്കെ ജീവിതത്തിൽ എത്ര ചെറിയവർ ആണെന്ന് നമുക്കൊക്കെ ഇടക്കൊക്കെ ഇങ്ങനെ തോന്നുമാറാകട്ടെ .. സ്വന്തം ജീവിതം മാത്രം നോക്കി, സമ്പാദിച്ചു കൂട്ടാതെ, മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു ഊർജമായി, സഹായമായി നിൽക്കാൻ നമുക്കൊക്കെ നല്ല ബുദ്ധി തോന്നട്ടെ......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP