Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങളാരാ എന്നോട് ചോദിക്കാൻ, അതിനൊക്കെ ഇവിടെ പൊലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി: ഭരണകക്ഷി എംഎൽഎയോട് കയർത്ത് എസ്‌ഐ; പ്രതിഷേധം കടുത്തപ്പോൾ എംഎൽഎ അറിയാത്തതുകൊണ്ടെന്ന് പൊലീസിന്റെ വിശദീകരണം; ഹൊസ്ദുർഗ് എസ്‌ഐയിൽ നിന്നും ദുരനുഭവം നേരിട്ട് എം രാജഗോപാൽ എംഎൽഎ

'നിങ്ങളാരാ എന്നോട് ചോദിക്കാൻ, അതിനൊക്കെ ഇവിടെ പൊലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി: ഭരണകക്ഷി എംഎൽഎയോട് കയർത്ത് എസ്‌ഐ; പ്രതിഷേധം കടുത്തപ്പോൾ എംഎൽഎ അറിയാത്തതുകൊണ്ടെന്ന് പൊലീസിന്റെ വിശദീകരണം; ഹൊസ്ദുർഗ് എസ്‌ഐയിൽ നിന്നും ദുരനുഭവം നേരിട്ട് എം രാജഗോപാൽ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ് : അതൊക്കെ അവിടെനിൽക്കുന്ന പൊലീസുകാരോട് പറഞ്ഞാൽ മതിയെന്ന് എം.രാജഗോപാലൻ എംഎ‍ൽഎ.യോട് ഹൊസ്ദുർഗ് എസ്‌ഐ പറഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുന്നിലാണ് സംഭവം. പരാതിയൊന്നും തന്നോട് പറയണ്ടെന്ന് എംഎ‍ൽഎയോട് എസ്‌ഐ പറഞ്ഞെന്നാണ് ആരോപണം. കോളേജിൽ എസ്.എഫ്.ഐ.യുടെ ആദ്യകാലനേതാക്കളുടെ സംഗമത്തിൽ പങ്കെടുത്ത് നേതാക്കളും പ്രവർത്തകരും പുറത്തിറങ്ങിയതാണ്. ഈസമയം കർണാടക രജിസ്ട്രേഷനുള്ള കാർ അതിവേഗത്തിൽ വന്ന് കോളേജിനുപുറത്ത് നിർത്തിയിട്ട കാറുകളിൽ ഇടിച്ചു. ഒന്നിനുപിറകെ ഒന്നായി അഞ്ചുകാറുകളും ഒന്നിലേറെ സ്‌കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. ആളുകൾ കൂടി, വലിയ ബഹളമായി.

സംഭവമറിഞ്ഞ് എസ്‌ഐ.യുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പൊലീസ് എത്തി. പിന്നീട് നടന്നതിനെക്കുറിച്ച് എംഎ‍ൽഎ. പറയുന്നതിങ്ങനെയാണ് എസ്‌ഐ. ജീപ്പിലിരിക്കുന്നുണ്ടായിരുന്നു. പൊലീസുകാർ റോഡിലിറങ്ങി തടസ്സപ്പെട്ട ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലാണ്. കർണാടകക്കാരനെ സംഭവത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കാൻ ഞാൻ എസ്‌ഐ.യോട് പറഞ്ഞപ്പോൾ എസ്‌ഐ. ഇത് കേട്ടഭാവം നടിച്ചില്ല. രണ്ടാമതും പറഞ്ഞു. എസ്‌ഐ.ക്ക് അനക്കമില്ല. കുറച്ചുകൂടി സ്വരം കടുപ്പിച്ച് പറഞ്ഞപ്പോൾ 'അതിനൊക്കെ അവിടെ പൊലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി'യെന്നായിരുന്നു എസ്‌ഐ.യുടെ മറുപടി.

ഇതിൽ ക്ഷുഭിതരായി സിപിഎം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം എ.വി.സഞ്ജയനുൾപ്പെടെയുള്ളവർ രംഗത്തെത്തി. അപ്പോൾ തനിക്ക് എംഎ‍ൽഎ.യെ അറിയില്ലെന്നായി എസ്‌ഐ. പ്രവർത്തകർ കൂടുതൽ പ്രകോപിതരായപ്പോൾ എംഎ‍ൽഎ. ഇടപെട്ട് പ്രശ്‌നമൊഴിവാക്കി. എന്നാൽ, തനിക്ക് എംഎ‍ൽഎ.യെ മനസ്സിലായില്ലെന്നും അതിനാലാണ് നിങ്ങളാരാണെന്ന് ചോദിച്ചതെന്നും ഹൊസ്ദുർഗ് എസ്‌ഐ. എൻ.പി.രാഘവൻ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP