Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; ഏപ്രിൽ 25ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നടപടി ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച അർധരാത്രി പൂർത്തിയായ സാഹചര്യത്തിൽ

ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; ഏപ്രിൽ 25ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നടപടി ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച അർധരാത്രി പൂർത്തിയായ സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്സെ. പാർലമെന്റിന് ആറുമാസംകൂടി കാലാവധി ശേഷിക്കെയാണ് നടപടി. തിങ്കളാഴ്ച അർധരാത്രിമുതൽ പാർലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ്, ഏപ്രിൽ 25ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. 2015 സപ്തംബർ ഒന്നിനാണ് നിലവിലെ പാർലമെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പാർലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവർഷം ഞായറാഴ്ച അർധരാത്രി പൂർത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തെ തുടർന്ന് ഡിസംബറിൽ ഗോതാബയ തന്റെ സഹോദരനായ മഹിന്ദ രാജപക്സെയെ കാവൽമന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. മാർച്ച് 12 മുതൽ 19 ന് ഉച്ച വരെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. 225 അംഗ പാർലമെന്റിൽ മഹിന്ദ രാജപക്സെ അധികാരം പിടിക്കുമെന്നാണ് റിപോർട്ടുകൾ. രണ്ടുതവണ പ്രസിഡന്റും മൂന്നുതവണ പ്രധാനമന്ത്രിയുമായിട്ടുള്ളയാളാണ് മഹിന്ദ. മെയ് 14ന് പുതിയ പാർലമെന്റ് ആദ്യയോഗം ചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP