Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടെ കൂടെ നാട്ടിൽ പോകുന്നവർ പ്രവാസി അല്ലാത്തവരാകുമോ? നാട്ടിൽ അവർ നികുതി അടക്കേണ്ടി വരുമോ? ടാക്‌സ് റിട്ടേൺ അടക്കേണ്ട ബാധ്യത പ്രവാസികൾക്കുണ്ടോ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നികുതി വിഷയങ്ങൾ

കൂടെ കൂടെ നാട്ടിൽ പോകുന്നവർ പ്രവാസി അല്ലാത്തവരാകുമോ? നാട്ടിൽ അവർ നികുതി അടക്കേണ്ടി വരുമോ? ടാക്‌സ് റിട്ടേൺ അടക്കേണ്ട ബാധ്യത പ്രവാസികൾക്കുണ്ടോ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നികുതി വിഷയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്/ ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതോ ബിസിനസ് നടത്തുന്നതോ ആയ നിരവധി ഇന്ത്യക്കാരാണുള്ളത്. പ്രവാസി ഇന്ത്യക്കാർ (എൻആർഐ) ഇന്ത്യയിൽ നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കണമെന്ന് ബജറ്റിൽ ധനമന്ത്രി ശുപാർശ ചെയ്തിരുന്നു. ആദായനികുതി നിയമപ്രകാരം നിർണയിച്ച പരിധിയിൽ കവിഞ്ഞ വാർഷിക വരുമാനം ഇന്ത്യയിൽ നേടുന്നവരാവും നികുതിയടയ്ക്കാൻ ബാധ്യസ്ഥരാവുക. നികുതി അടയ്ക്കുന്നത് ഒഴിവാക്കാനായി റസിഡൻസി സ്റ്റാറ്റസ് ചട്ടങ്ങൾ ചൂഷണം ചെയ്യുന്നവരെ നിയന്ത്രിക്കാൻ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ നടപ്പാക്കണമെന്ന ആശയം 2020 ബജറ്റിൽ ധനമന്ത്രി മുന്നോട്ടുവെച്ചിരുന്നു. 2020 സാമ്പത്തിക ബിൽ പ്രകാരം, പ്രവാസി ഇന്ത്യക്കാർക്കുള്ള ആദായനികുതി വ്യവസ്ഥയിൽ വരുത്തിയ ചില ഭേദഗതികൾ ഇപ്രകാരമായിരുന്നു.

എന്നാൽ, ഈ വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പ്രവാസികളായ ഇന്ത്യക്കാർക്ക് ചില പരിഷ്‌ക്കാരങ്ങളാണ് വരുത്തിയത്. പക്ഷെ, ഇതെല്ലാം പ്രധാനമായും ബാധിക്കുന്നത് ആദായ നികുതി കാര്യങ്ങൾ തന്നെ. വിദേശ രാജ്യത്ത് തൊഴിലെടുക്കുന്നവർ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ പോലും വിദേശ വരുമാനവും ആസ്തികളും വെളിപ്പെടുത്തേണ്ടതില്ല എന്നതാണ്. പുതിയ നിബന്ധന പ്രകാരം ആരുടെയെങ്കിലും പ്രവാസി പദവി മാറുകയും ദേശവാസിയാണെന്ന് പരിഗണിക്കുകയും ചെയ്താൽപോലും അവർ വിദേശത്ത് തൊഴിൽ ചെയ്‌തോ ബിസിനസ് ചെയ്‌തോ നേടിയ വരുമാനത്തിന് നികുതി കൊടുക്കേണ്ടിവരില്ല. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുമില്ല.

2020 ഏപ്രിൽ 1 അസസ്മെന്റ് വർഷം മുതൽ, രാജ്യത്ത് ഒരു വ്യക്തി 120 ദിവസമോ അതിൽ കൂടുതലോ താമസിക്കുകയാണെങ്കിൽ ഇവരെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കും. ഇവർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരുമാണ്. നിലവിലെ നിബന്ധനയിലിത് 182 ദിവസമെന്നാണ്. അതായത്, പുതിയ വ്യവസ്ഥ പ്രകാരം 120 ദിവസത്തിൽ കൂടുതൽ ഒരു വ്യക്തി ഇന്ത്യയിൽ താമസിക്കുകയാണെങ്കിൽ ഇവരുടെ എൻആർഐ പദവി നഷ്ടപ്പെടും. ഇതൊഴിവാക്കാൻ പ്രവാസി ഇന്ത്യക്കാർ അല്ലെങ്കിൽ പിഐഒ (പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ) പരമാവധി ശ്രമിക്കാനിടയുണ്ട്.

കൂടാതെ, ആദായ നികുതി അടയ്‌ക്കേണ്ടുന്ന രണ്ടര ലക്ഷം രൂപയിൽ കൂടുതലായി രാജ്യത്തിനകത്ത് വാർഷിക വരുമാനം ഉള്ളവരാണ് സാധാരണ നിലയിൽ ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കേണ്ടി വരിക. പ്രവാസികൾക്ക് തങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനം ഈ പരിധിക്ക് മുകളിൽ വരുമ്പോൾ റിട്ടേണുകൾ സമർപ്പിക്കേണ്ടി വരും. കൂടാതെ റിട്ടേൺ സമർപ്പിക്കുന്ന വർഷവും അതിന് മുമ്പുള്ള നാല് വർഷങ്ങളിലും ഇന്ത്യയിൽ എത്ര ദിവസം താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. അസാധാരണ ദേശവാസി പദവിയിലുള്ളവർ പത്ത് മുൻ വർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചിരുന്ന വിവരങ്ങളാണ് നൽകേണ്ടത്. പ്രവാസികൾ തങ്ങൾ ഏത് രാജ്യത്ത് പണിയെടുക്കുന്നുവെന്നും അതാത് രാജ്യങ്ങളിലെ നികുതി സംബന്ധിച്ച തിരിച്ചറിയൽ നമ്പരും നൽകണം. മറ്റ് രാജ്യങ്ങളിൽ നികുതി നൽകുന്നില്ലെന്ന കാരണത്താൽ ദേശവാസികളായി മാറുന്നവർ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ വിദേശ രാജ്യത്ത് ലഭിച്ച വരുമാനവും സ്വന്തം പേരിലുള്ള ആസ്തികളും വെളിപ്പെടുത്തേണ്ടി വരും.

ഇന്ത്യക്കാരായ ചില വ്യക്തികൾ ഇപ്പോൾ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണിത് ഇത്തരത്തിലുള്ള തീരുമാനവും. പ്രവാസികൾ തങ്ങൾ ഏത് രാജ്യത്ത് പണിയെടുക്കുന്നുവെന്നും അതാത് രാജ്യങ്ങളിലെ നികുതി സംബന്ധിച്ച തിരിച്ചറിയൽ നമ്പരും നൽകണം. മറ്റ് രാജ്യങ്ങളിൽ നികുതി നൽകുന്നില്ലെന്ന കാരണത്താൽ ദേശവാസികളായി മാറുന്നവർ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ വിദേശ രാജ്യത്ത് ലഭിച്ച വരുമാനവും സ്വന്തം പേരിലുള്ള ആസ്തികളും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, ഈ സ്വത്തുക്കൾക്ക് ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടിയും വരും. അതായത്, ഒരു രാജ്യത്തും നികുതിയൊടുക്കാത്തവരെ കണ്ടെത്തുന്ന പക്ഷമായിരിക്കും ഇവർക്കുമേൽ ആദായികുതി നിയമം ചുമത്തുക. പുതിയ ഭേദഗതികൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കി. എന്നാൽ, പ്രവാസി ഇന്ത്യക്കാർ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ യാതൊരു നിർദ്ദേശവുമില്ല.

ഒരാളുടെ പ്രവാസി പദവി നഷ്ടപ്പെടുന്നതോടെ ഇന്ത്യയിൽ ആദായ നികുതി നൽകേണ്ടി വരുന്നു. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയും പ്രസ്തുത രാജ്യങ്ങളിൽ ഒന്നും തന്നെ നികുതി നൽകാത്തവർ ഇന്ത്യയിൽ ഇനി നികുതി നൽകേണ്ടി വരും. വിദേശത്ത് നേടിയ വരുമാനത്തിന് നികുതി ബാധകമല്ലെന്നും ഇന്ത്യയ്ക്ക് അകത്തുനിന്നും തൊഴിലിലൂടെയോ ബിസിനസിലൂടെയോ നേടിയ വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തും നികുതി നൽകാതെയും പ്രവാസിയാണെന്ന പരിഗണന ദുരുപയോഗം ചെയ്തും നികുതി വെട്ടിക്കുന്ന ഉയർന്ന വരുമാനക്കാരെയാണ് നികുതിയുടെ പരിധിക്കുള്ളിൽ കൊണ്ടുവരുന്നതെന്നും സർക്കാർ പറയുന്ന. യുഎഇ പോലെ നികുതി നൽകേണ്ടാത്ത രാജ്യങ്ങളിൽ പണിയെടുക്കുന്ന യഥാർത്ഥ ജോലിക്കാരെ ബാധിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP