Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി: ആകാശ യാത്രയിലും ഇനി ഇന്റർനെറ്റ് സൗകര്യം; ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ ഉപയോഗിക്കാമെന്ന് കേന്ദ്രം; ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികൾക്ക് ഉത്തരവ് ബാധകം; വൈ ഫൈ സജ്ജമാക്കുന്നത് ജിസാറ്റ് 14 ഉപഗ്രഹത്തിന്റെ സഹായത്തോടെ; ഇന്ത്യയിൽ വിമാനയാത്രികർക്കായി വൈഫൈ സംവിധാനം ഉടൻ എത്തുമ്പോൾ

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി: ആകാശ യാത്രയിലും ഇനി ഇന്റർനെറ്റ് സൗകര്യം; ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ ഉപയോഗിക്കാമെന്ന് കേന്ദ്രം; ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികൾക്ക് ഉത്തരവ് ബാധകം; വൈ ഫൈ സജ്ജമാക്കുന്നത് ജിസാറ്റ് 14 ഉപഗ്രഹത്തിന്റെ സഹായത്തോടെ; ഇന്ത്യയിൽ വിമാനയാത്രികർക്കായി വൈഫൈ സംവിധാനം ഉടൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്റർനെറ്റ് സൗകര്യമില്ലാത്ത മണിക്കൂറുകളോളമുള്ള വിമാന യാത്രകൾ യാത്രക്കാരെ മടുപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഇന്ത്യയിലെ വിമാന സർവീസുകളിൽ വൈഫൈ സൗകര്യം നൽകാൻ ഒരുങ്ങുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം ഉപയോഗിക്കാൻ യാത്രക്കാർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. വിമാനത്തിലെ വൈ ഫൈ സംവിധാനമാണ് യാത്രക്കാരുമായി പങ്കുവയ്ക്കുന്നത്. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ വിമാന സർവീസുകളിൽ വൈ ഫൈ സേവനം നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകളിലും സേവനം സജ്ജമാക്കും. വൈ ഫൈ ഉപയോഗിച്ചുള്ള വോയ്‌സ് കോൾ സേവനവും ഭാവിയിൽ ലഭ്യമാക്കുമെന്നു വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.

വൈ ഫൈ ഉപയോഗിക്കുന്ന ഹാന്റ് സെറ്റ് ഫ്ളൈറ്റ് മോദിലേക്ക് മാറ്റണം. പൈലറ്റ് വൈ ഫൈ ഓൺ ചെയ്യുന്നതിനനുസരിച്ച് യാത്രക്കാർക്ക് സേവനം ലഭിക്കും. ലാപ്ടോപ്, ടാബ് ലറ്റ്, സ്മാർട്ട് വാച്ച്, എന്നിവയ്ക്കെല്ലാം വൈ ഫൈ ഉപയോഗിക്കാം. ഓരോ വിമാനത്തിലും ഇന്റർനെറ്റ് സംവിധാനം നൽകണമെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പ്രത്യേക ഇന്റർനെറ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വൈ ഫൈ ആർക്കൊക്കെ നൽകണമെന്നു തീരുമാനിക്കാനുള്ള അധികാരം പൈലറ്റിനായിരിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ) ഉപയോഗിക്കുന്ന ജിസാറ്റ് 14 ഉപഗ്രഹം വഴിയാവും വൈ ഫൈ സജ്ജമാക്കുക. വിമാനം പറന്നുയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ലഭിക്കില്ലെന്നാണ് സൂചന.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് അവരുടെ യാത്രക്കാർക്കായി സൗജന്യ ഇൻ-ഫ്‌ളൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാനുള്ള അനുമതി സർക്കാർ തിങ്കളാഴ്ചയോടെയാണ് നൽകിയത്. എന്നാൽ വിമാനം പറക്കുന്ന സമയത്ത് വൈഫൈ ലഭ്യത നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഫ്‌ളൈറ്റ് സമയത്ത് സർക്കാർ സെല്ലുലാർ കമ്മ്യൂണിക്കേഷൻ അനുവദിച്ചിരുന്നു. പക്ഷേ നിലവിലെ അറിയിപ്പിൽ ഫോൺ ആശയവിനിമയത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ല. ഇൻ-ഫ്‌ളൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായി മാറുമെന്ന് ഇതിനകം തന്നെ വിസ്താര എന്ന കമ്പനിയുടെ സിഇഒ ലെസ്ലി റ്റ്ംഗ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തർ, എമിറേറ്റ്‌സ്, ലഫ്റ്റൻസ, നോർവീജിയൻ എയർ ഷട്ടിൽ തുടങ്ങി നിരവധി വിമാന കമ്പനികൾ ആഭ്യന്തരമായും വിദേശ സർവ്വീസുകളിലും നേരത്തെ മുതൽ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

2017 പകുതിയോടയാണ് യാത്രകാർക്ക് സൂപ്പർ വൈ-ഫൈ സംവിധാനം ഒരുക്കി ഖത്തർ എയർവേയ്‌സ് മുന്നോട്ട് വന്നിരുന്നത്. വ്യോമയാന മേഖലയിൽ ബോയിങ് 777, എയർബസ് എ350 വിമാനങ്ങളിലെ യാത്രക്കാർക്കു സൂപ്പർ വൈ-ഫൈ സേവനം ആദ്യമായി ലഭ്യമാക്കുന്നതു ഖത്തർ എയർവേയ്‌സാണെന്നു റിപ്പോർട്ടുകൾ പറയുന്നതും. ജിഎക്‌സ് ഏവിയേഷൻ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സേവനം വിമാനങ്ങളിൽ ലഭ്യമാക്കിയിരുന്നതും. വൈ-ഫൈ സേവനം ഒരു മണിക്കൂർ സൗജന്യത്തിലായിരുന്നു നൽകിയിരുന്നത്. യാത്രയിൽ ഉടനീളം വൈ-ഫൈ വേണ്ടവർ ടിക്കറ്റ് എടുക്കുമ്പോൾ ഇതിനായി അധിക ചാർജ് നൽകണമെന്നും അന്നിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തിലും സമാനമായി വൈ ഫൈ ഇന്റർനെറ്റ് സംവിധാനം ഒരുക്കിയിരുന്നു. മിരേറ്റ്‌സിന്റെ എ 380, 777300 ഇആർ, 777200 എൽആർ എന്നിവയുൾപ്പെടെ 98 ശതമാനത്തിലധികം വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം.

കൂടാതെ അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗം 2018 മാർച്ച് 21 മുതൽക്കാണ് ദോഹ ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ നിന്ന് യു.എസിലേക്കുള്ള നോൺ സ്റ്റോപ്പ് വിമാനത്തിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. തീവ്രവാദി ഗ്രൂപ്പുകൾ യാത്രാ വിമാനങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന രഹസ്യാന്വോഷണ വിഭാഗം റിപ്പോർട്ടുകൾ മുൻ നിർത്തിയായിരുന്നു ഈ മുൻകരുതൽ സ്വീകരിച്ചിരുന്നത്. വിലക്ക് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിൽ വിമാനത്തിനുള്ളിൽ ഉപയോഗിക്കാനായി താൽക്കാലികമായി ലാപ്ടോപ് നൽകാൻ ഖത്തർ എയർവേയ്സ് തീരുമാനിക്കുകയായിരുന്നു. എല്ലാ യാത്രക്കാർക്കും ഒരുമണിക്കൂർ സൗജന്യ വൈഫൈയും അഞ്ച് ഡോളർ നിരക്കിൽ പ്രത്യേക വൈഫൈ പാക്കേജുമാണ് രണ്ട് വർഷം മുമ്പ് ഇത്തരത്തിൽ വിദേശ സർവ്വീസുകളിൽ ലഭിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP