Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടത്തായി വെബ് സീരിസുമായി കേരളാ പൊലീസ്; യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്ന ക്രൈം ത്രില്ലർ പ്രദർശിപ്പിക്കുന്നത് എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിന്: തിരക്കഥയും സംവിധാനവും അടക്കം അണിയറ പ്രവർത്തനകരെല്ലാം പൊലീസുകാർ തന്നെ

കൂടത്തായി വെബ് സീരിസുമായി കേരളാ പൊലീസ്; യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്ന ക്രൈം ത്രില്ലർ പ്രദർശിപ്പിക്കുന്നത് എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിന്: തിരക്കഥയും സംവിധാനവും അടക്കം അണിയറ പ്രവർത്തനകരെല്ലാം പൊലീസുകാർ തന്നെ

സ്വന്തം ലേഖകൻ

പാലക്കാട്: കേരളം ഉറ്റു നോക്കിയ സുപ്രധാന കേസുകൾ എല്ലാം ചുരുളഴിച്ചത് എങ്ങിനെ എന്ന് വ്യക്തമാക്കുന്ന വെബ് സീരീസുമായി കേരള പൊലീസ്. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ് സംപ്രേഷണം ചെയ്യുക. തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ.

കൂടത്തായി കൊലപാതക കേസ് ആണ് ആദ്യം പരമ്പരയാകുന്നത്. ജോളിയുടെ സയനേഡ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത് എങ്ങിനെ എന്നതാണ് ആദ്യ 2 എപ്പിസോഡിൽ സംപ്രേഷണം ചെയ്യുന്നത്്. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി.സൈമണും സംഘവുമാണ് അഭിനേതാക്കൾ. മുൻ കാലങ്ങളിൽ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും തുടർന്നുണ്ടാകും.

തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഇതു തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവൽക്കരണ പരമ്പരകളും ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP