Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന പ്രഖ്യാപനം മൂന്നാം വട്ടം ഫലം കണ്ടു; വലതു തീവ്രവാദികളുടെ വോട്ട് വീണത് ലിക്കുഡ് പാർട്ടിയുടെ പെട്ടിയിൽ തന്നെ; ജോർദ്ദാൻ താഴ് വര സ്വന്തമാക്കുമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമൊക്കെ പറഞ്ഞ് കത്തിക്കയറിയത് വെറുതെയായില്ല; 120ൽ 60 സീറ്റും നേടി നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്; എക്‌സിറ്റ് പോൾ ഫലത്തിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; അഴിമതി കേസിൽ കുടുങ്ങിയ നേതാവ് വീണ്ടും അധികാരത്തിൽ

വെസ്റ്റ് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന പ്രഖ്യാപനം മൂന്നാം വട്ടം ഫലം കണ്ടു; വലതു തീവ്രവാദികളുടെ വോട്ട് വീണത് ലിക്കുഡ് പാർട്ടിയുടെ പെട്ടിയിൽ തന്നെ; ജോർദ്ദാൻ താഴ് വര സ്വന്തമാക്കുമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമൊക്കെ പറഞ്ഞ് കത്തിക്കയറിയത് വെറുതെയായില്ല; 120ൽ 60 സീറ്റും നേടി നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്; എക്‌സിറ്റ് പോൾ ഫലത്തിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; അഴിമതി കേസിൽ കുടുങ്ങിയ നേതാവ് വീണ്ടും അധികാരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം: ജോർദ്ദാൻ താഴ് വര സ്വന്തമാക്കാമെന്നും ഇറാനെതിരെ യുദ്ധം ചെയ്യുമെന്നുമുള്ള ആഹ്വാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബെഞ്ചമിൻ നെതന്യാഹു വീണ്ടു ഇസ്രയേലിന്റെ ഭരണ സാരഥിയാകുമെന്ന് റിപ്പോർട്ട്. ഒരു വർഷത്തിനിടെ നടന്ന മൂന്നാം തെരഞ്ഞെടുപ്പിൽ നെതന്യാഹൂവിന്റെ പാർട്ടിക്ക് മുൻതൂക്കം കിട്ടിയെന്നാണ് റിപ്പോർട്ട്. നെതന്യാഹുവിന്റെ പ്രധാന എതിരാളി ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിനേക്കാൾ നേരിയ ലീഡ് നെതന്യാഹു നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. ഇതിനിടെ താൻ ജയിക്കുവെന്ന പ്രഖ്യാപനം നെതന്യാഹു നടത്തുകയും ചെയ്തു. ഇതോടെ നെതന്യാഹുവിന് ഭരണ തുടർച്ച കിട്ടുമെന്നാണ് വിലയിരുത്തൽ.

ആദ്യ രണ്ട് വോട്ടെടുപ്പിലും ആർക്കും ഭരണത്തിന് വേണ്ട ഭൂരിപക്ഷം കിട്ടിയിരുന്നില്ല. രാജ്യത്തെ 63 ലക്ഷം വോട്ടർമാരിൽ 68 ശതമാനംപേർ വോട്ടുരേഖപ്പെടുത്തിയ രണ്ടാം തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. 2019 ഏപ്രിലിൽനടന്ന തിരഞ്ഞെടുപ്പിൽ തന്റെ ലിക്കുഡ് പാർട്ടിക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് നെതന്യാഹു വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 120 അംഗസഭയിൽ ലിക്കുഡ് പാർട്ടിക്കും പ്രധാനപ്രതിപക്ഷമായ ബ്ലൂ, വൈറ്റ് പാർട്ടികൾക്കും 35 വീതം സീറ്റാണ് ഏപ്രിലിൽ ലഭിച്ചത്. ചെറുപാർട്ടികളുടെ പിന്തുണയോടെ ഭരണം നേടാമെന്ന് പ്രതീക്ഷിച്ച് നെതന്യാഹു സ്വയം വിജയം പ്രഖ്യാപിച്ചെങ്കിലും സഖ്യം രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹിവിന്റെ പ്രതിപക്ഷത്തുള്ള ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിന് 32-34 സീറ്റുകൾ ലഭിച്ചു. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 31-33 സീറ്റുകളും. അപ്പോഴും മറ്റ് പാർട്ടികൾക്ക് 53-56 സീറ്റുകളും ലഭിച്ചു. എന്നാൽ മൂന്നാം തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് 60 സീറ്റുവരെ കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. എക്‌സിറ്റ് പോളുകൾ 57 സീറ്റ് വരെ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറുപാർട്ടികളിൽ ചിലരെ കൂടെ കൂട്ടി നെതന്യാഹുവിന് സർക്കാരുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ വിചാരണ നടക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ഈ തിരഞ്ഞെടുപ്പ്. ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ മൂന്ന് തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്ന സന്ദർഭം ഇസ്രയേലിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടുമില്ല. താൻ വീണ്ടും പ്രധാനമന്ത്രിയായാൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ്് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനവും വോട്ടായി ഇത്തവണ മാറിയെന്നാണ് സൂചന. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അറബ് ലീഗും ഇതിനെ കഠിനമായി വിമർശിച്ചിട്ടുണ്ട്. തീവ്രവലതു പക്ഷക്കാരെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകൾ ആവുന്നത്ര നേടിയെടുക്കാനുള്ള അടവായിരുന്നു ഈ പ്രഖ്യാപനം.

പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു. എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാനുള്ള തീവ്രശ്രമത്തിലാണ് നെതന്യാഹു. മുഖ്യ കാരണം അദ്ദേഹത്തിനെതിരെയുള്ള മൂന്ന് അഴിമതിക്കേസുകൾ തന്നെയായിരുന്നു. അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാൻ പുതിയ നീക്കവുമായി നെതന്യാഹു രംഗത്തുണ്ട്. കോടതി വിചാരണ ഒഴിവാക്കാൻ പാർലമെന്റിനോട് ആവശ്യപ്പെടാനാണ് നെതന്യാഹുവിന്റെ തീരുമാനം. ഇതിന് അധികാരത്തിൽ വീണ്ടും എത്തേണ്ടത് അനിവാര്യതയായിരുന്നു.

തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. അഴിമതി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീണ്ടും അധികാരത്തിലെത്തിയാലും കുറ്റക്കാരനെന്ന് വിധിച്ചാൽ നെതന്യാഹുവിന് രാജിവെക്കേണ്ടി വരും. അത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിച്ചേക്കും. അഴിമതിക്കാരനെന്ന മുദ്രകുത്തപ്പെട്ട നിലയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടതും.. അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന പ്രധാനമന്ത്രി എഹുദ് ഓൽമർട്ട് (കദിമ പാർട്ടി) അഴിമതിക്കേസിൽ 16 മാസം ജയിലിൽ കഴിയുകയുണ്ടായി. ഏറ്റവും നീണ്ട കാലം (13 വർഷത്തിലധികം) അധികാരത്തിലിരുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെന്ന പദവി ഇതിനകം തന്നെ നെതന്യാഹു കരസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ട്.

അധികാരം ഒഴിയുമ്പോൾ അഴിമതി കേസുകളിൽ വിചാരണ നേരിടേണ്ടിവരുമെന്ന് ഭയക്കുന്ന നെതന്യാഹു സ്ഥാനം നിലനിർത്താൻ വിശാല ദേശീയ ഐക്യ സർക്കാർ നിർദ്ദേശവുമായി പുതിയ നീക്കം ആരംഭിച്ചിരുന്നു. ഇസ്രയേൽ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനാൽ വിശാല സഖ്യം വേണമെന്നാണ് നെതന്യാഹുവിന്റെ വാദം. ലിക്കുഡ് സഖ്യത്തിലെ മറ്റ് വലതുപക്ഷ, വർഗീയ കക്ഷികളും സർക്കാരിൽ ഉണ്ടാകണം എന്നാണ് നെതന്യാഹുവിന്റെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP