Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തുകാരൻ സഹീർ സ്വർണം കടത്തിയത് ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച്; കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനിടയിലും സ്വർണം; പിടികൂടിയത് ഒന്നര കോടിയുടെ സ്വർണം

മലപ്പുറത്തുകാരൻ സഹീർ സ്വർണം കടത്തിയത് ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച്; കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനിടയിലും സ്വർണം; പിടികൂടിയത് ഒന്നര കോടിയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തുകാരൻ സഹീർ സ്വർണം കടത്തിയത് ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച്. കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനിടയിലും സ്വർണം. പിടികൂടിയത് ഒന്നര കോടിയുടെ സ്വർണം. കരിപ്പൂരിൽ വിമാനത്തിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ചതും യാത്രക്കാരൻ ചോക്ലേറ്റിനുള്ളിൽ കടത്തിയതുമായ ഒന്നര കോടിയുടെ 3539 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചവച്ച രീതിയിലാണ് 2.698 കിലോ സ്വർണ ബാറുകൾ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതനെ തുടർന്ന് കസ്റ്റംസ് വിഭാഗം വിമാനത്തിൽ കയറി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് സ്വർണം കണ്ടെടുത്തത്.

ഇവക്ക് വിപണിയിൽ 1.14 കോടി രൂപ വില ലഭിക്കും. ഇത്തിഹാദ് എയറിന്റെ അബുദാബി വിമാനത്തിലെത്തിയ മലപ്പുറം വണ്ടൂർ പുന്നപ്പാല സഹീർ (28) ചോക്ലേറ്റ് ബോക്സുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 841 ഗ്രാം സ്വർണ തകിടുകളും കസ്റ്റംസ് കണ്ടെടുത്തു. സംശയം തോന്നി കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് ബാഗേജിൽ ചോക്ലേറ്റ് പെട്ടികളിൽ ഒളിപ്പിച്ച സ്വർണ തകിടുകൾ കണ്ടെടുത്തത്. ഇതിന് 35 ലക്ഷം രൂപ വില വരും.

രണ്ടു കേസുകളിലായി കണ്ടെടുത്ത 3539 ഗ്രാം സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 1.5 കോടി രൂപ വില വരും കസ്റ്റംസ് അസിസറ്റന്റ്് കമ്മീഷണർ എ.കെ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ജ്യോതിർമയി, രഞ്ജി വില്ല്യംസ്, ഇൻസ്പെക്ടർമാരായ രബീന്ദ്ര, പ്രമോദ്, രാജൻ, സുമിത്ത്, സന്ദീപ്, രാമേന്ദ്ര, എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടിച്ചത്.അതേ സമയം നിലമ്പൂർ സ്വദേശി ഹനീഫയും കോഴിക്കോട്ടുകാരൻ സാദിഖും സ്വർണം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസംഒളിപ്പിച്ചപ്പോൾ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ സ്വർണം ഒളിപ്പിച്ചത് ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിൽ. കരിപ്പൂരിൽ പിടിയിലായ മൂവർ സംഘത്തിൽനിന്നും പിടികൂടിയത് 95ലക്ഷംരൂപയുടെ സ്വർണംകരിപ്പൂർ വിമാനത്തവളം വഴി വീണ്ടും സ്വർണക്കടത്താൻ ശ്രമിച്ച മൂന്നു യാത്രക്കാരെയാണ് ഇന്നും ഇന്നലെ രാത്രിയുമായി പിടികൂടിയത്. ഇവരിൽനിന്നായി 95ലക്ഷംരൂപയുടെ സ്വർണം പിടികൂടി.

ഇന്നലെ രാത്രിയും ഇന്നു പുലർച്ചയുമായി മൂന്നു യാത്രക്കാരാണ് സ്വർണവുമായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്നും സ്‌പൈസ്ജറ്റ് എയർവെയ്‌സ് വിമാനത്തിൽ എത്തിയ കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ ഇസ്തിരിപെട്ടിയുടെ ഉൾവശത്ത് തകിടു രൂപത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 350 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 15.26 ലക്ഷം രൂപ വിലമതിക്കും. ഇന്നലെ പുലർച്ചെ മൂന്നിന് ഷാർജയിൽയിന്നും എത്തിയ എയർ അറേബ്യ വിമാനത്തിൽ രണ്ട് യാത്രക്കാർ മലദ്വാരത്തിൽ സ്വർണ്ണ മിശ്രിതവും പിടികൂടി. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഹനീഫയിൽ നിന്നും 1136 ഗ്രാം സ്വർണ്ണ മിശ്രിതവും കോഴിക്കോട് അടിവാരം സ്വദേശിയായ യാത്രക്കാരൻ സാദിഖിൽ നിന്നും 1005ഗ്രാം സ്വർണ്ണ മിശ്രിതവുമാണ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മിശ്രിതത്തിൽ നിന്നും 1820 ഗ്രാം തങ്കം വേർതിരിച്ചെടുത്തു. ഇതിനു മാർക്കറ്റിൽ 79.35 ലക്ഷം രൂപ വിലമതിക്കും. ഡപ്യൂട്ടി കമ്മീഷണർ ഡോ. രാജി എൻ.എസ്. അസി.കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, എം.പ്രകാശ്, രഞ്ജിവില്യം, ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, പ്രേം പ്രകാശ്, യോഗേഷ് യാദവ്, മിനിമോൾ, ഹവീൽദാർ സി.അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP