Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ലോകനേതാവ്; ട്വിറ്ററിൽ ട്രംപും ഒബാമയും കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന മൂന്നാമത്തെ നേതാവ്; ട്വിറ്ററിൽ അഞ്ച് കോടിയും ഫേസ്‌ബുക്കിൽ നാലരക്കോടിയും ഫോളോവേഴ്‌സ്; ഫേസ്‌ബുക്ക് ലൈക്കിൽ ട്രംപിനേക്കാൾ മുന്നിൽ; സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി നരേന്ദ്ര മോദി; ഞായറാഴ്ച തീരുമാനം; നോ സർ ഹാഷ്ടാഗ് ക്യാമ്പെയിനുമായി നെറ്റിസൺസ്; സമൂഹ മാധ്യമങ്ങളല്ല വെറുപ്പ് ഉപേക്ഷിക്കാൻ മോദിയോട് രാഹുൽ

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ലോകനേതാവ്; ട്വിറ്ററിൽ ട്രംപും ഒബാമയും കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന മൂന്നാമത്തെ നേതാവ്; ട്വിറ്ററിൽ അഞ്ച് കോടിയും ഫേസ്‌ബുക്കിൽ നാലരക്കോടിയും ഫോളോവേഴ്‌സ്; ഫേസ്‌ബുക്ക് ലൈക്കിൽ ട്രംപിനേക്കാൾ മുന്നിൽ; സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി നരേന്ദ്ര മോദി; ഞായറാഴ്ച തീരുമാനം; നോ സർ ഹാഷ്ടാഗ് ക്യാമ്പെയിനുമായി നെറ്റിസൺസ്; സമൂഹ മാധ്യമങ്ങളല്ല വെറുപ്പ് ഉപേക്ഷിക്കാൻ മോദിയോട് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളായ ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ താൻ ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഞായറാഴ്ച അന്തിമതീരുമാനമുണ്ടാകും. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ട്വീറ്റ്. എന്താണ് പ്രധാനമന്ത്രിയുടെ ഭാവി പദ്ധതി എന്ന് ആർക്കും ഒരു എത്തും പിടിയുമില്ല. മൈക്രോ ബ്ലോഗിങ് സൈറ്റിൽ മോദിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ തന്നെ നോ സർ ഹാഷ്ടാഗ് ക്യാമ്പെയിനും തുടങ്ങി.

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള മോദിയുടെ പുതിയ തീരുമാനം ആകെ അമ്പരപ്പുളവാക്കി. ട്വിറ്ററിൽ മാത്രം 53.3 ദശലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. ഫേസബുക്കിലും, ഇൻസ്റ്റാഗ്രാമിലും സ്ഥിതി മറിച്ചല്ല. മോദിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് ലൈക്ക് ചെയ്യുന്നത് 44 ദശലക്ഷം പേരിൽ കൂടുതലാണ്. ഫേസ്‌ബുക് ലൈക്കിൽ ട്രംപിനേക്കാൾ മുന്നിൽ. ഇൻസ്റ്റാഗ്രാമിലാകട്ടെ, 35 ദശലക്ഷം പേരിൽ കൂടുതൽ മോദിയെ ഫോളോ ചെയ്യന്നു.

പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം വ്യക്തമല്ലാത്തതുകൊണ്ട് തന്നെ ട്വിറ്റർ ഉപേക്ഷിക്കരുതേയെന്ന് അപേക്ഷകളുടെ പ്രളയമാണ്. ട്വിറ്ററിൽ സെപ്റ്റംബർ 2019ലെ കണക്ക് പ്രകാരം മോദിക്ക് മുമ്പിൽ ട്രംപും അദ്ദേഹത്തിന്റെ മുൻഗാമി ഒബാമയും മാത്രമാണുള്ളത്. ട്വിറ്ററിൽ 50 ദശലക്ഷം ഫോളോവേഴ്‌സ് കടന്ന ആദ്യത്തെ ഇന്ത്യാക്കാരനും മോദിയാണ്.
ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഏറ്റവും അധികം പേർ ഫോളോ ചെയ്യുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്ന നേതാവിന് പൊടുന്നനെ എങ്ങനെ അതെല്ലാം ഉപേക്ഷിക്കാൻ കഴിയും? ഇതോണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച. സോഷ്യൽ മീഡിയ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രി എങ്ങനെ തങ്ങളെ കാര്യങ്ങൾ അറിയിക്കും എന്നാണ നെറ്റിസൺസിന്റെ സംശയം. വിശേഷിച്ചും വാർത്താസമ്മേളനങ്ങൾ അപൂർവമായി വിളിച്ചുകൂട്ടുന്ന നേതാവെന്ന നിലയിൽ. തിരഞ്ഞെടുത്ത അഭിമുഖങ്ങൾ മാത്രമാണ് മോദി നൽകാറുള്ളത്. അതുകൊണ്ട് തന്നെ പ്രഖ്യാപനം ആശയക്കുഴപ്പം ഉണ്ടാക്കിയതിൽ അത്ഭുതമില്ല.

മോദിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് 44,722,235 പേർ ലൈക്ക് ചെയ്യുകയും 44,597,135 പേർ ഫോളോയും ചെയ്യുന്നു. 2018 ൽ കമ്യൂണിക്കേഷൻസ് സ്ഥാപനമായ ബഴ്‌സൺ-മാർട്‌സ്റ്റെല്ലർ ഫേസ്‌ബുക്കിൽ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള നേതാവായി വിലയിരുത്തിയിരുന്നു. യൂട്യൂബിൽ 4.51 ദശലക്ഷം സബ്‌സ്രൈബേഴസും. പ്രധാനമനമന്ത്രിയുടെ പ്രശസ്തിയുടെയും യുവാക്കളുമായുള്ള അടുപ്പത്തിന്റെയും ആശയവിനിമയത്തിന്റെയും വിജയമായാണ് ഈ കുതിപ്പുകളെ ബിജെപി നേതൃത്വവും വിലയിരുത്തുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ ട്വീറ്റിനോടുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണവും ഉടനടി വന്നു. സമൂഹ മാധ്യമങ്ങളല്ല, വെറുപ്പ് ഉപേക്ഷിക്കാനാണ് രാഹുൽ മോദിയോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP