Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്നുപേരെ കാണാതായി; ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെ കാണാതായത് കോട്ടയം കാണക്കാരിയിൽ നിന്നും

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്നുപേരെ കാണാതായി; ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെ കാണാതായത് കോട്ടയം കാണക്കാരിയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മൂന്നുപേരെ കോട്ടയം കാണക്കാരിയിൽ നിന്നും കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീരാജ്, സനു ബാബു, അൻസിൽ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല.

വെമ്പള്ളി അരവിന്ദമന്ദിരത്തിൽ ജയകുമാറിന്റെ മകൻ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കൽ ബാബുവിന്റെ മകൻ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്റെ മകൻ അൻസിൽ എൻ (14) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ പരിക്ഷയ്ക്ക് പോയതാണ് മുവരും. ഉച്ചയ്ക്ക് 11.30 മണിയോടെ പരീക്ഷ കഴിഞ്ഞെങ്കിലും വൈകുന്നേരം ഏറെ വൈകിയിട്ടും ഇവർ വീട്ടിൽ മടങ്ങിയെത്തിയില്ല.

സനുവിന്റെ ഇരട്ടസഹോദരനും ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയുമായ സുനു പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. എന്നാൽ സനുവിനെ നാല് മണിയായിട്ടും കാണാതായതോടെയാണ് രക്ഷിതാക്കൾ അന്വേഷണമാരംഭിച്ചു. തുടരന്വേഷണത്തിലാണ് സനുവിനോടൊപ്പം മറ്റ് രണ്ട് പേരുമുണ്ടെന്ന് മനസിലായത്. അഞ്ചരയോടെ കുറവിലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി.

സ്‌കൂൾ യൂണിഫോമായ വെള്ളനിറത്തോട് സാമ്യമുള്ള ഇളം നീല ഷർട്ടും നീല പാന്റുമാണ് കാണാതാകുമ്പോൾ മൂവരുടെയും വേഷം. ഇതിനിടെ മൂവരെയും ഉത്സവം നടക്കുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രപരിസരത്ത് കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് ക്ഷേത്രത്തിൽ അനൗൺസ്‌മെന്റ് നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, ചേർത്തലയിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ഇവരെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP