Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിക്കളത്തിൽ നിമിഷാർദ്ധം കൊണ്ട് മാജിക്ക് സൃഷ്ടിക്കുന്ന 28 കാരനെ കണ്ണുകളിൽ കൊത്തിവലിച്ച് സുന്ദരിമാർ; ഇണങ്ങിയും പിണങ്ങിയും പ്രണയിനികളുടെ നീണ്ടനിര; എണ്ണത്തിൽ റെക്കോഡ് സൃഷ്ടിക്കുമെന്ന് ആരാധകർ; റയോയിലെ നൈറ്റ് ക്ലബുകളിൽ രാത്രികൾ പകലാക്കുന്ന താരത്തിന്റെ പിറകേ എന്നും ലേഡി ഫാൻസ്; ബ്രസീലിന്റെ സോക്കർ മെഗാ സ്റ്റാർ നെയ്മറിന്റെ പുതിയ കാമുകി ജേണലിസ്റ്റ് യാനീൻ ഉൾമാൻ; പിഎസ്ജി ലീഗ് കളികളിൽ മനംകവർന്ന് 38 കാരിയായ ടിവി അവതാരക

കളിക്കളത്തിൽ നിമിഷാർദ്ധം കൊണ്ട് മാജിക്ക് സൃഷ്ടിക്കുന്ന 28 കാരനെ കണ്ണുകളിൽ കൊത്തിവലിച്ച് സുന്ദരിമാർ; ഇണങ്ങിയും പിണങ്ങിയും പ്രണയിനികളുടെ നീണ്ടനിര; എണ്ണത്തിൽ റെക്കോഡ് സൃഷ്ടിക്കുമെന്ന് ആരാധകർ; റയോയിലെ നൈറ്റ് ക്ലബുകളിൽ രാത്രികൾ പകലാക്കുന്ന താരത്തിന്റെ പിറകേ എന്നും ലേഡി ഫാൻസ്; ബ്രസീലിന്റെ സോക്കർ മെഗാ സ്റ്റാർ നെയ്മറിന്റെ പുതിയ കാമുകി ജേണലിസ്റ്റ് യാനീൻ ഉൾമാൻ; പിഎസ്ജി ലീഗ് കളികളിൽ മനംകവർന്ന് 38 കാരിയായ ടിവി അവതാരക

മറുനാടൻ ഡെസ്‌ക്‌

പാരീസ്: ശനിയാഴ്ച വൈകുന്നേരം പാരീസിലെ പ്രിൻസെൻപാർക്ക് സ്‌റ്റേഡിയത്തിൽ വൈകുന്നേരം പിഎസ്ജിയും ഡിജോണും തമ്മിലുള്ള ലീഗ് മത്സരം കണാൻ എത്തിയവർ ഒരുകാര്യം ശ്രദ്ധിച്ചു. 38 കാരിയായ പ്രോസിബെൻ ടിവി അവതാരക യാനീൻ ഉൾമാന്റെ അടുത്ത് വിഐപി ഗ്രാൻഡ് സ്റ്റാൻഡിൽ ഇരിക്കുന്നത് ആരെന്നാണ് പലരും ഉറ്റുനോക്കിയത്. അത് മറ്റാരുമല്ല ബ്രസീലിന്റെ സോക്കർ മെഗാ സ്റ്റാർ 28 കാരനായ നെയ്മറായിരുന്നു. ഇതാദ്യമായല്ല, ഒരുവൈകുന്നേരം ഇരുവരും ചെലവഴിക്കുന്നത്. ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് നെയ്മറിന് ലീഗ് മത്സരം മിസായിരുന്നു. യാനീൻ ഉൾമാനും ഒപ്പമുള്ള സെൽഫി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നെയ്മർ പോസ്റ്റും ചെയ്തു.

രണ്ടാഴ്ച മുമ്പ് വാലന്റീൻസ് ദിനത്തിൽ, യാനീൻ ഉൾമാൻ നെയ്മറിന് ഒപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം എന്നോട്ട് ചോദിച്ചു..ഞാൻ ശരിയെന്ന് പറഞ്ഞു. ഇമോജികളും ഒരു മോതിരവും ഹൃദയ ചിഹ്നവും ആ ചിത്രത്തിന് ഒപ്പമുണ്ടായിരുന്നു. ജർമൻ ടെലിവിഷൻ അവതാരകയും അതി സുന്ദരിയുമായ യാനീൻ ഉൾമാൻ ആണ് നെയ്മറുടെ മനംകവർന്നത്. മാസങ്ങളായി ഈ ജേണലിസ്റ്റ് പി എസ് ജി സ്റ്റേഡിയത്തിൽ നെയ്മർ കളിക്കുന്ന എല്ലാ മത്സരങ്ങളിലെയും സാന്നിധ്യമാണ്

കോസ്റ്റ ഉൾമാനുമായുള്ള 12 വർഷത്തെ ബന്ധം യാനീൻ അവസാനിപ്പിച്ചത് 2018ലാണ്. ബ്രസീലിയൻ നടി ബ്രൂണ മാർക്യൂസിനുമായുള്ള ദീർഘകാല ബന്ധം നെയ്മർ പിരിഞ്ഞത് അതിന് ഒരുവർഷം മുമ്പും. തന്റെ ബാല്യകാല സുഹൃത്തായ കരോളിന ഡന്റാസിൽ ഒരു മകനുമുണ്ട് നെയ്മർക്ക്.

കളിക്കളത്തിലെ മാജിക്കിന് മാത്രമല്ല നെയ്മർ പേരുകേട്ടിട്ടുള്ളത്. തന്റെ പ്രണയിനികളുടെ എണ്ണത്തിലും റെക്കോഡ് സൃഷ്ടിക്കും താരമെന്നാണ് ആരാധകർ പറയുന്നത്. കാമുകിമാർ, മുൻകാമുകിമാർ, അങ്ങനെ നീണ്ട നിര തന്നെയുണ്ട്.

നെയ്മറുടെ പ്രണയങ്ങളിൽ ഏറ്റവും അധികം ആഘോഷിച്ചത് നടി ബ്രൂണ മാർക്യൂസിനുമായുള്ള ബന്ധം തന്നെ. 2012 ലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. അഞ്ചാം വയസുമുതൽ അഭിനയിച്ച് തുടങ്ങിയ ആളാണ് ബ്രൂണ. താരത്തിന് മറ്റുയുവതികളുമായുള്ള ബന്ധം സംശയിച്ച് 2013 ൽ നെയ്മറുമായി ഒന്നുപിണങ്ങി. 2014 ലോകകപ്പിന് മുമ്പ് വീണ്ടും ഇണങ്ങി. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വീണ്ടും പിണങ്ങി. പിന്നീട് 2016 ൽ വീണ്ടും ഇണങ്ങുകയും 2017 വരെ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലാരിസ മകോഡോ മച്ചാഡോ എന്ന പോപ് താരം അറിയപ്പെടുന്നത് അനീറ്റ എന്ന്. 2014 ൽ നെയ്മറുടെ ഒരുപാർട്ടിയിൽ പങ്കെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത്. പിന്നീട് കുറെ മാസങ്ങൾ ഇരുവരെയും റയോയിലെ റസ്‌റ്റോറണ്ടുകളിലും നൈറ്റ് ക്ലബ്ബുകളിലും കണ്ടു.

2014 ൽ തന്നെ മോഡലും നടിയുമായ തായ്‌ല അയ്‌ല ഇൻ ഇബിസയ്‌ക്കൊപ്പവും കണ്ടു നെയ്മറിനെ. ക്ലബ്ബുകളിലെ കറക്കം. ഇൻസ്റ്റാഗ്രാമിലെ ഫോട്ടോ പരീക്ഷണങ്ങൾ. നെയ്മറിന്റെ മകൻ ഡേവിഡ് ലൂക്കാ ഡിസിൽവ സന്റോസിന്റെ അമ്മയാണ് കരോളിന. 2010 മുതൽ 2011 വരെ ഇരുവരും ഡേറ്റ് ചെയ്തു. 2011 ലാണ് മകൻ ജനിച്ചത്. ഇരുവരും ഒരുമിച്ചല്ല താമസമെങ്കിലും, മകൻ ഉള്ളതുകൊണ്ട് ഇപ്പോഴും അടുപ്പമുണ്ട്. ഇങ്ങനെ പട്ടികയെടുത്താൽ ഒരു 18 യുവതികളെയെങ്കിലും ആരാധകർക്ക് എളുപ്പം പറയാൻ കഴിയും.

17 ാം വയസിൽ സാന്റോസിന് വേണ്ടി സോക്കർ കളി തുടങ്ങിയതാണ് നെയ്മർ. രണ്ടുവട്ടം സൗത്ത് അമേരിക്കൻ ഫുട്‌ബോളറായി. 2013 ൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച് ജയങ്ങളിൽ നിന്ന് ജയങ്ങളിലേക്ക് ക്ലബ്ബിനെ നയിച്ചു. ഇപ്പോൾ പാരീസ് സെന്റ് ജെർമെയിന് വേണ്ടിയും. 258 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറിനാണ് പിഎസ്ജി നെയ്മറിനെ റാഞ്ചിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP