Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ന്യായമായല്ല; ചട്ടങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ന്യായമായല്ല; ചട്ടങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ന്യായമായ രീതിയില്ല നടക്കുന്നത് എന്ന ആരോപണവുമായി മൂവ്‌മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ(മൈക്ക്) രംഗത്ത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ സിനിമകൾ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുതെന്നാണ് നിലവിലെ ചട്ടം. കേരള ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ചലച്ചിത്ര അക്കാദമിയിലെ മറ്റ് അംഗങ്ങളെയും കൂടി ഉൾക്കൊള്ളുന്ന തരത്തിൽ ഈ നിയന്ത്രണം പരിഷ്‌കരിക്കണം എന്നാണ് സംഘടനയുടെ ആവശ്യം.

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ വൈസ് ചെയർപേഴ്‌സണും എഡിറ്ററുമായ ബീനാ പോളിനുമെതിരെയാണ് സംഘടന പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.

സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ സിനിമകൾ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുതെന്നാണ് നിലവിലെ ചട്ടം. എന്നാൽ 2019 ൽ കമലിന്റെ ചിത്രമായ ആമി പരിഗണിക്കുകയും ചിത്രത്തിന് അവാർഡ് നൽകുകയും ചെയ്തിരുന്നു. അക്കാദമി വൈസ് ചെയർപേഴ്‌സണായ ബീന പോളിന്റെ ഭർത്താവ് വേണുവിന്റെ സിനിമയായ കാർബണിനും അവാർഡ് ലഭിച്ചിരുന്നു.ഇതിൽ സ്വജന പക്ഷപാതം നടന്നെന്നാണ് മൈക്ക് ആരോപിക്കുന്നത്.

ചലച്ചിത്ര അക്കാദമി ഭാരവാഹികളാണ് അവാർഡ് ജൂറിയെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഭാരവാഹികളുടേയും അവരുടെ ബന്ധുക്കളുടേയും സിനിമകൾ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുരസ്‌കാര നിർണയവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കേണ്ടത് ഉണ്ടെന്നും സംഘടന ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP