Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണ വാറണ്ട് പ്രകാരം നാല് പ്രതികളെയും തൂക്കിലേറ്റണ്ടത് നാളെ രാവിലെ ആറ് മണിക്ക്: അവസാന തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതോടെ വധശിക്ഷ നടപ്പാക്കുന്നത് വൈകാൻ സാധ്യത; നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് പ്രതികളിലൊരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജിയും തള്ളി

മരണ വാറണ്ട് പ്രകാരം നാല് പ്രതികളെയും തൂക്കിലേറ്റണ്ടത് നാളെ രാവിലെ ആറ് മണിക്ക്: അവസാന തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതോടെ വധശിക്ഷ നടപ്പാക്കുന്നത് വൈകാൻ സാധ്യത; നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് പ്രതികളിലൊരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജിയും തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. നാളെ രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനിരിക്കെ ഇന്നുച്ചയ്ക്കാണ് പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ചത്. ദയാഹർജി സമർപ്പിച്ചതു ചൂണ്ടിക്കാട്ടി മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്ത നൽകിയ ഹർജി ഡൽഹി പാട്യാല ഹൗസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ വിധി അനുസരിച്ചാവും നാളെ ശിക്ഷ നടപ്പാക്കുക.

മരണ വാറണ്ടിനു സ്റ്റേ ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി ഉച്ചയ്ക്കു മുമ്പായി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ പവൻ ഗുപ്ത ദയാഹർജി നൽകിയതായി അഭിഭാഷകൻ എപി സിങ് കോടതിയെ അറിയിച്ചു. തുടർന്നു രണ്ടു മണിക്കു വീണ്ടും വാദം കേൾക്കുകയായിരുന്നു. ദയാഹർജി പരിഗണനയിൽ ഇരിക്കുമ്പോൾ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയിൽ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് എപി സിങ് ചൂണ്ടിക്കാട്ടി. എന്നാൽ ശിക്ഷിക്കപ്പെട്ടവർ ഒളിച്ചുകളി നടത്തുകയാണെന്നായിരുന്നു പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദിന്റെ വാദം. ഇതിനെ ശക്തമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കു ശേഷമാണ് ഹർജി നൽകിയിരിക്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാൾക്ക് ഹൈക്കോടതി ഉത്തരവ് ലംഘിക്കാമായിരിക്കും, എന്നാൽ കോടതിക്ക് അതിനാവില്ല. അതുകൊണ്ടുതന്നെ ഇതിൽ ഇടപെടാൻ കാരണമില്ലെന്നാണ് കരുതുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. ഏഴു ദിവസത്തിനകം ഹർജി നൽകണമെന്ന ഉത്തരവ് പാലിക്കാതിരുന്നത് എന്തുകൊണ്ടാണ്? അവസാന നിമിഷം ഹർജിയുമായി വന്നാൽ ഇത്തരം ചില പ്രശ്നങ്ങൾ ഉണ്ടെന്നു മനസിലാക്കണമായിരുന്നെന്ന് കോടതി പറഞ്ഞു.

തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പവൻ ഗുപ്ത രാഷ്ട്രപതിക്കു ദയാഹർജി നൽകിയത്. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറിൽ പരിഗണിച്ചാണ് തിരുത്തൽ ഹർജി തള്ളിയത്. നേരത്തെ നൽകിയ ഉത്തരവു പുനപ്പരിശോധിക്കാൻ കാരണമില്ലെന്ന് ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു. ദയാഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതേസമയം ശിക്ഷ നടപ്പാക്കുന്നതിനു തലേന്ന് ഉച്ചയ്ക്കു ശേഷം നൽകുന്ന ദയാഹർജി, ശിക്ഷ നടപ്പാക്കാൻ തടസ്സമല്ലെന്നാണ് ജയിൽ ചട്ടം. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും നേരത്തെ തള്ളിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP