Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതാവുന്ന കുട്ടികളിൽ 95 ശതമാനവും തിരിച്ചെത്തുന്നുവെന്ന് കേരളാ പൊലീസ്; കഴിഞ്ഞവർഷം കാണാതായ 2342ൽ 2290 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്; ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥനക്കാർ തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളിലൊന്നും കഥയില്ല; സമീപ കാലത്തൊന്നും ഇത്തരത്തിൽ ഒരു കേസുപോലും കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടില്ല തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണെന്നും കേരളാ പൊലീസ്

കാണാതാവുന്ന കുട്ടികളിൽ 95 ശതമാനവും തിരിച്ചെത്തുന്നുവെന്ന് കേരളാ പൊലീസ്; കഴിഞ്ഞവർഷം കാണാതായ 2342ൽ 2290 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്; ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥനക്കാർ തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളിലൊന്നും കഥയില്ല;  സമീപ കാലത്തൊന്നും ഇത്തരത്തിൽ ഒരു കേസുപോലും കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടില്ല തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണെന്നും കേരളാ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽനിന്ന് വൻ തോതിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വാർത്തകൾ ശരിയല്ലെന്ന് കേരളാ പൊലീസ്. കാണാതാവുന്ന കുട്ടികളിൽ 95 ശതമാനവും തിരിച്ച് എത്തുന്നുണ്ട്. സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നപോലെ ഭിക്ഷാടന മാഫിയയും ഇതരസംസ്ഥാന തൊഴിലാളികളും മറ്റുമുള്ള മാഫിയകൾ ഒന്നും ഇത്തരം കേസുകൾക്ക് പിന്നിൽ ഇല്ലെന്നും കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം കാണാതായ 2342ൽ 2290 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണെന്നും കേരളാ പൊലീസ് വ്യക്തമാക്കി. പഠനസംബന്ധമായ പ്രശ്നങ്ങൾ, പ്രേമബന്ധങ്ങൾ, രക്ഷകർത്താക്കളുടെ ശകാരം, പീഡനം, വീട്ടുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, എന്നിവയാണ് കുട്ടികളുടെ ഒളിച്ചോട്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ. മൊബൈൽ ഉപയോഗിക്കാൻ കൊടുക്കാത്തതിനും, ടിവി കാണുന്നത് വിലക്കിയതിനുംവരെ വീട് വിട്ടിറങ്ങിയ കുട്ടികളുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സൗഹൃദവും മറ്റൊരു കാരണമാകുന്നുണ്ട്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘർഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗവും. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുമ്പോൾ സ്വമേധയായോ ബന്ധുക്കൾക്കൊപ്പമോ മടങ്ങി വന്നു സ്റ്റേഷനിൽ ഹാജരാകുന്നവരുണ്ട്.- കേരളാ പൊലീസ് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാക്കി.

കേരളാ പൊലീസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

കാണാതാകുന്ന കുട്ടികൾ: വാർത്തകളിൽ ആശങ്ക വേണ്ട

(പോസ്റ്റ് മുഴുവൻ വായിക്കണേ)

കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളും ആശങ്കകളും നിറഞ്ഞ ഒരു കാലമാണിത്. എല്ലാക്കാലത്തുമുണ്ടായിരുന്ന ഇത്തരം പേടിപ്പെടുത്തുന്ന വാർത്തകൾ ഓൺലൈൻ മീഡിയകളിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. സംസ്ഥാനത്ത് കുട്ടികളുടെ കാണാതാകുന്ന സംബന്ധിച്ച പരാതികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ പരാതികളിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ബഹുഭൂരിപക്ഷം കേസുകളിലും കേസ് രജിസ്റ്റർ ചെയ്യുന്ന അന്ന് തന്നെയോ തൊട്ടടുത്ത ദിവസങ്ങളിലേ കുട്ടികളെ കണ്ടെത്തുന്നുമുണ്ട്. എന്നാൽ കാണാതാകുന്ന കുട്ടികളെയൊക്കെ തട്ടിക്കൊണ്ടുപോകുന്നതാണെന്ന തരത്തിലുള്ള പ്രചരണമാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഇത് മറ്റുരക്ഷാകർത്താക്കളിൽ നിറക്കുന്ന ആശങ്കയും ആധിയും ചെറുതല്ല.

ഭിക്ഷാടനമാഫിയ, കറുത്ത സ്റ്റിക്കർ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥനക്കാർ തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ വ്യാപകമാകുകയാണ്. സമീപകാലത്തൊന്നും ഇത്തരത്തിൽ ഒരു കേസുപോലും കേരളത്തിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. നാടോടി സ്ത്രീകളും ഇതര സംസ്ഥാന കച്ചവടക്കാരുമാണ് കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്കു പിന്നിലിലെന്ന മിഥ്യാധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എല്ലാവരും സംശയ ദൃഷ്ടിയോടെയാണ് ഇക്കൂട്ടരെ വീക്ഷിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ പ്രതിചേർക്കപ്പെട്ടവരിലേറെയും മലയാളികൾ തന്നെയാണ്.

പഠനസംബന്ധമായ പ്രശ്നങ്ങൾ, പ്രേമബന്ധങ്ങൾ, രക്ഷകർത്താക്കളുടെ ശകാരം, പീഡനം , വീട്ടുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, എന്നിവയാണ് കുട്ടികളുടെ ഒളിച്ചോട്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ. മൊബൈൽ ഉപയോഗിക്കാൻ കൊടുക്കാത്തതിനും, ടിവി കാണുന്നത് വിലക്കിയതിനുംവരെ വീട് വിട്ടിറങ്ങിയ കുട്ടികളുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സൗഹൃദവും മറ്റൊരു കാരണമാകുന്നുണ്ട്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘർഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളിൽ ഭൂരിഭാഗവും. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുമ്പോൾ സ്വമേധയായോ ബന്ധുക്കൾക്കൊപ്പമോ മടങ്ങി വന്നു സ്റ്റേഷനിൽ ഹാജരാകുന്നവരുണ്ട്.

കഴിഞ്ഞ വർഷം (2019) സംസ്ഥാനത്തു 18 വയസിനു താഴെയുള്ള 1271ആൺകുട്ടികളെയും 1071 പെൺകുട്ടികളെയും കാണാതായത് സംബന്ധിച്ചു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1240 ആൺകുട്ടികളെയും 1050 പെൺകുട്ടികളെയും പൊലീസ് കണ്ടെത്തിയിരുന്നു. അതായത് 98ശതമാനം പേരെയും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനാവാത്ത കേസുകളിൽ പ്രണയിച്ച് ഒളിച്ചോടിയ കുട്ടികളും, വിയ്യൂരിലെയും ചേവായൂരിലെയും ചിൽഡ്രൻസ് ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളും മലപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ കാണാതായ കുട്ടികളും ഉൾപ്പെടുന്നുണ്ട്. മാതാപിതാക്കളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കുട്ടികളെകാണാതായ പരാതികൾ തീർപ്പാക്കാനായിട്ടില്ല.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ മാതാപിതാക്കളായ നമുക്കോരുരുത്തർക്കും എന്ത് ചെയ്യാനാകും? ഇവിടെ കുട്ടികളെ തന്നെയാണ് ആദ്യം ബോധവത്ക്കരിക്കേണ്ടത്. അവർ തന്നെയാകണം അവരുടെ ആദ്യ രക്ഷകൻ. വളരെ ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളോട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കാം. അപരിചതരായ ആളുകൾ അവരെ സമീപിക്കുമ്പോൾ എന്തൊക്കെ ചെയ്യണം എങ്ങനെയൊക്കെ പെരുമാറണം ഇതൊക്കെ അവരെ പഠിപ്പിക്കാം. കുട്ടികൾക്കും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. അവരുടെ ശക്തി അവരെ പറഞ്ഞ് ബോധ്യപ്പെടുത്താം.
(Source:State Crime Records Bureau, TVM)

#keralapolice #missingchild

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP