Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോട്രാവലർ മറിഞ്ഞു; ഡ്രൈവർ മുബഷീർ തൽക്ഷണം മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു; ട്രാവലർ മറിഞ്ഞത് റോഡിന് താഴ് വശത്തുള്ള തേയിലക്കാട്ടിലേക്ക്; അപകടം സംഭവിച്ചത് തിരൂർ സ്വദേശികളായ യാത്രക്കാർക്ക്

മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടെമ്പോട്രാവലർ മറിഞ്ഞു; ഡ്രൈവർ മുബഷീർ തൽക്ഷണം മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു; ട്രാവലർ മറിഞ്ഞത് റോഡിന് താഴ് വശത്തുള്ള തേയിലക്കാട്ടിലേക്ക്; അപകടം സംഭവിച്ചത് തിരൂർ സ്വദേശികളായ യാത്രക്കാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ:മൂന്നാറിന് സമീപം കുണ്ടള പുതുക്കടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരൂർ സ്വദേശികളാണ് യാത്രക്കാർ ഡ്രൈവർ കുറ്റിപ്പുറം സ്വദേശി മുബഷീറാണ് മരിച്ചത് എന്നാണ് വിവരം. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. സാന്റോസ് കോളനിക്ക് സമീപമാണ് അപകടം.

മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലർ റോഡിന് താഴ്‌വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബഷീർ സംഭവസ്ഥലത്ത് തന്നെ മരിച്ചു . നാട്ടുകാരും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല . മുബഷീറിന്റെ മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP