Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കണവാടി കുട്ടികൾക്ക് മെഡിസിൻ കിറ്റ്: 4.96 കോടിയുടെ അനുമതി; മെഡിസിൻ കിറ്റ് കെഎംഎസ് സിഎൽ വഴി നേരിട്ട് വാങ്ങണം; ഒരു അങ്കണവാടിക്ക് 1500 രൂപയും മിനി അങ്കണവാടിക്ക് 750 രൂപയും വകയിരുത്തി സർക്കാർ; അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി സ്മാർട്ട് അങ്കണവാടികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ശൈലജ ടീച്ചർ

അങ്കണവാടി കുട്ടികൾക്ക് മെഡിസിൻ കിറ്റ്: 4.96 കോടിയുടെ അനുമതി; മെഡിസിൻ കിറ്റ് കെഎംഎസ് സിഎൽ വഴി നേരിട്ട് വാങ്ങണം; ഒരു അങ്കണവാടിക്ക് 1500 രൂപയും മിനി അങ്കണവാടിക്ക് 750 രൂപയും വകയിരുത്തി സർക്കാർ; അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി സ്മാർട്ട് അങ്കണവാടികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ശൈലജ ടീച്ചർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് വഴി മെഡിസിൻ കിറ്റ് നേരിട്ട് വാങ്ങി നൽകുന്നതിന് 4,95,75,750 രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 32,986 അങ്കണവാടികൾക്കും 129 മിനി അങ്കണവാടികൾക്കുമായാണ് മെഡിസിൻ കിറ്റ് വാങ്ങുന്നത്. അങ്കണവാടികളിലെ എല്ലാ കുട്ടികൾക്കും മെഡിസിൻ കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഒരു അങ്കണവാടിക്ക് 1500 രൂപ വീതവും മിനി അങ്കണവാടിക്ക് 750 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെയേറെ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അങ്കവാടികളെ സമൂലം പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സർക്കാർ. അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് സ്മാർട്ട് അങ്കണവാടികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകുന്ന മോഡൽ അങ്കണവാടികളാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് അങ്കണവാടി കം ക്രഷുകൾ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

പൈലറ്റടിസ്ഥാനത്തിൽ 15 അങ്കണവാടി കം ക്രഷുകൾക്കാണ് അനുമതി നൽകിയത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിരുന്നു. ഇതുകൂടാതെ രണ്ട് വയസിന് മുകളിലുള്ള കുട്ടികളെക്കൂടി അങ്കണവാടികളിലെത്തിച്ച് അവരുടെ പോഷകാഹാരം ഉറപ്പുവരുത്താനുള്ള ശ്രമത്തിലുമാണ് സർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP