Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏറ്റവും കൂടുതൽ പരോൾ കിട്ടിയ പ്രതി: ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണ്; ജയിലിലെ ചികിത്സകൾ ഫലപ്രദമാകുന്നില്ല; ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ

ഏറ്റവും കൂടുതൽ പരോൾ കിട്ടിയ പ്രതി: ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലാണ്; ജയിലിലെ ചികിത്സകൾ ഫലപ്രദമാകുന്നില്ല; ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പികെ കുഞ്ഞനന്തൻ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തൻ ഹർജി ഫയൽ ചെയ്തത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. മാർച്ച് അഞ്ചിന് ഹർജി പരിഗണിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് നോട്ടീസ് നൽകാനും കോടതി നിർദ്ദേശം നൽകി.

ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസിലെ പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിച്ച വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്. കൂടാതെ, പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് യഥേഷ്ടം പരോൾ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു.

ഏറ്റവും കൂടുതൽ ദിവസം പരോൾ കിട്ടിയത് സിപിഎം പാനൂർ ഏര്യാ കമ്മിറ്റി അംഗമായ പ്രതി കുഞ്ഞനന്തനാണ് . 257 ദിവസമാണ് സർക്കാർ കുഞ്ഞനന്തന് പരോൾ അനുവദിച്ചത്. സാധാരണ പരോൾ 135 ദിവസവും, വിവിധ ആവശ്യങ്ങൾക്കായി അടിയന്തര പരോൾ 122 ദിവസവും കിട്ടിയെന്നാണ് രേഖകൾ വ്യക്തമാക്കിയിരുന്നത്. ശേഷമാണ് ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി കുഞ്ഞനന്തൻ ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് ഏറെ വിചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP