Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത് വെള്ളിയാഴ്ച; പഴയ ഫ്‌ളാറ്റ് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് അപകടമെന്ന് സംശയം; സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽ നിന്നു വീണു മരിച്ചത് തൃശൂർ സ്വദേശിയായ യുവാവ്; ചിയ്യാരത്തുകാരൻ നവ വരന്റെ മരണത്തിൽ വിതുമ്പി സിംഗപ്പൂർ മലയാളികൾ; സ്റ്റെബിന്റേത് അപകട മരണമെന്ന് വിലയിരുത്തി സിംഗപ്പൂർ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നു വീണു തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്.

സിംഗപ്പൂരിൽ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്‌ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫ്‌ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം. കാൽ തെന്നിവീണതാകാമെന്നു സംശയിക്കുന്നു. പൊലീസാണു ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിനു താഴെ മൃതദേഹം കണ്ടത്.

സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോൺ സേബ് എന്ന സ്ഥാപനത്തിൽ എൻജിനിയറായി ജോലിചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്പാണു സ്റ്റെബിൻ വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP