Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"എഡിറ്റിങ് സിംഹമേ നമിച്ച്': ട്രോളന്മാർക്ക് ഇനി അന്താരാഷ്ട്ര അംഗീകാരം; ലോകത്തെ മുഴുവൻ ചിരിപ്പിച്ച് ഇവാൻകയുടെ ട്വീറ്റ്; സൈക്കിളിനു പുറകിൽ ഇരിക്കുന്നത് മുതൽ പഞ്ചാബി ഗായകൻ വരെ; ഇന്ത്യയിലെ ട്രോളന്മാരെ വാഴ്‌ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ ട്രോളന്മാരെ വാഴ്‌ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പകർത്തിയ ഇവാൻകയുടെ ചിത്രം മറ്റു പല ചിത്രങ്ങളുമായി എഡിറ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഈ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യക്കാരുടെ എഡിറ്റിങ് വൈഭവത്തെ അഭിനന്ദിച്ചിരിക്കയാണ് ഇവാൻക. ഒരു പക്ഷേ ലോകം മുഴുവൻ ചിരിക്കുകയാണ് ഇവാൻക ട്രംപിന്റെ ട്വീറ്റ് കണ്ട്. ഞാൻ ഇന്ത്യൻ ജനതയുടെ സ്‌നേഹത്തെ അഭിനന്ദിക്കുന്നു. ഞാൻ അവിടെ പുതിയ കൂട്ടുകാരെ ഉണ്ടാക്കി..' ഒരു ട്വീറ്റ് ഷെയർ ചെയ്ത് ഇവാൻക കുറിച്ചു.

പങ്കുവച്ച ട്വീറ്റിലെ ചിത്രങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ സൈക്കിളിന് പിന്നിൽ യാത്ര ചെയ്യുന്നതടക്കമുള്ള വൈറൽ ട്രോളുകളാണ് ഉള്ളത്. ഇന്ത്യയിൽ തരംഗമായി ഈ എഡിറ്റിങ് ട്രോൾ ചിത്രങ്ങളാണ് ഇവാൻക പങ്കുവച്ചിരിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിനിടെ എടുത്ത ഇവാൻകയുടെ ചിത്രങ്ങളാണ് സൈബർലോകത്തെ എഡിറ്റിങ് സിംഹങ്ങൾ ട്രോളുകളാക്കിയത്. പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ജിനൊപ്പമുള്ള ഇവാൻകയെ വരെയാണ് ഫോട്ടോഷോപ്പിലൂടെ ട്രോളന്മാർ തയ്യാറാക്കിയിട്ടുള്ളത്.

താജ്മഹലിൽ കൊണ്ടുപോയില്ലെങ്കിൽ എന്റെ ജീവനെടുകുമെന്ന അവസ്ഥയായി. ഒടുവിൽ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാൻ ? എന്നായിരുന്നു ചിത്രം പങ്കുവച്ച് ദിൽജിത്ത് കുറിച്ചത്. എന്നാൽ എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദിൽജിത്ത്. അത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു' എന്ന മറുപടിയിലൂടെ ഇവാൻക ദിൽജിത്തിനെയും സോഷ്യൽ ലോകത്തേയും ഞെട്ടിച്ചു. ഫെബ്രുവരി 24നായിരുന്നു ട്രംപിന്റെയും കുടുംബത്തിന്റെയും ഇന്ത്യൻ സന്ദർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP