Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു; നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നത് പാവിയ സർവ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ; സംഘത്തിലെ നാല് പേർ മലയാളികൾ; അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും 20 പേർ കർണാടകത്തിൽ നിന്നും 25 പേർ തെലങ്കാനയിൽ നിന്നും ഉള്ളവർ; സർവകലാശാല ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ കഴിയുന്നത് 15 പേർ

കോവിഡ് 19: മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു; നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നത് പാവിയ സർവ്വകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ; സംഘത്തിലെ നാല് പേർ മലയാളികൾ; അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും 20 പേർ കർണാടകത്തിൽ നിന്നും 25 പേർ തെലങ്കാനയിൽ നിന്നും ഉള്ളവർ; സർവകലാശാല ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ കഴിയുന്നത് 15 പേർ

മറുനാടൻ ഡെസ്‌ക്‌

റോം: കൊറോണ ബാധ പടർന്നു പിടിക്കുന്ന ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ സംബന്ധിച്ച ഞെട്ടിക്കുന്ന വാർത്തകൾ. മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുുകയാണ്. ഇറ്റലിയിലെ പാവിയ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കൊറോണയെ തുടർന്നു ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തത്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ നാലുപേർ മലയാളികളാണ്.

അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നും 20 പേർ കർണാടകത്തിൽ നിന്നും 25 പേർ തെലങ്കാനയിൽ നിന്നും രണ്ടുപേർ ഡൽഹിയിൽ നിന്നുമുള്ളവരാണ്. പാവിയ സർവകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അദ്ധ്യാപക സ്റ്റാഫുകളിലെ 15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊറോണ ബാധിച്ച് പതിനേഴ് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 88,584 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ 21 പേർ മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. അമേരിക്കയിൽ ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ യുഎസ് കർശന യാത്രാ വിലക്ക് ഏർപ്പെടുത്തി. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870), ദക്ഷിണ കൊറിയ(17), ഇറ്റലി (29), ഇറാൻ (43), ജപ്പാൻ(6), ഫ്രാൻസ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്വാൻ(1), ആസ്‌ട്രേലിയ (1), ഫിലിപ്പൈൻസ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകമാണ്. ഈ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയുമാണ്.

ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് യു.എസ്. കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 14 ദിവസം ഇറാനിൽ താമസിച്ചവർക്കും യു.എസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പും നൽകി. വാഷിങ്ടൺ സ്റ്റേറ്റിലെ കിങ് കൗണ്ടിയിൽ 50 വയസ്സ് പ്രായമുള്ളയാളാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഓസ്ട്രേലിയയിലും കഴിഞ്ഞദിവസം ആദ്യമരണം റിപ്പോർട്ടുചെയ്തു. ജപ്പാൻ പിടിച്ചുവെച്ച ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലുണ്ടായിരുന്ന എഴുപത്തിയെട്ടുകാരനാണ് പെർത്തിലെ ആശുപത്രിയിൽ മരിച്ചത്.

ദക്ഷിണകൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ വൈറസ് കൂടുതൽപേരിലേക്ക് പടരുന്നതും മരണം വർധിക്കുന്നതുമാണ് ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ഖത്തർ, നൈജീരിയ, എക്വഡോർ അടക്കമുള്ള രാജ്യങ്ങളിലേക്ക് വൈറസ് എത്തിയതും വെല്ലുവിളിയുയർത്തുന്നുണ്ട്. അതിനൊപ്പമാണ് വിദേശയാത്ര നടത്തുകയോ, വൈറസ് ബാധിച്ചവരുമായി ബന്ധപ്പെടുകയോ ചെയ്യാത്തവർക്കും രോഗം ബാധിക്കുന്നത്. ചൈനയിൽ 35 പേരും ദക്ഷിണകൊറിയയിൽ മൂന്നുപേരും ഇറാനിൽ പതിനൊന്നുപേരും ജപ്പാൻ, തായ്ലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഓരോപേർ വീതവുമാണ് കഴിഞ്ഞദിവസം മരിച്ചത്. പുതുതായി രണ്ടുപേർക്കുകൂടി വൈറസ് റിപ്പോർട്ടുചെയ്തതോടെ പാക്കിസ്ഥാൻ അഫ്ഗാനിസ്താൻ അതിർത്തി അടച്ചു. യൂറോപ്പിലും തെക്കേ അമേരിക്കയിലും മധ്യേഷ്യയിലും വൈറസ് പുതിയ രാജ്യങ്ങളിലേക്കും പടരുകയാണ്.

കൊറോണ വൈറസ് ബാധിച്ച് മരണം റിപ്പോർട്ടുചെയ്തതിന്റെ ഞെട്ടലിലാണ് യു.എസും ഓസ്ട്രേലിയയും. ജപ്പാൻ യോക്കോഹാമ തീരത്ത് രണ്ടാഴ്ചയോളം തടഞ്ഞിട്ട ആഡംബരക്കപ്പലിൽ 164 ഓസ്ട്രേലിയക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം മരിച്ച യു.എസ്. പൗരനും ഭാര്യയും അതിലുൾപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവരെ നാട്ടിലെത്തിച്ചത്. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ച 79-കാരനെ ആശുപത്രിയിൽ പ്രത്യേകവാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രത്യേകവാർഡിൽ കഴിയുന്ന ഇയാളുടെ ഭാര്യയ്ക്കും വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു.

വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ച ആശുപത്രികളിലേക്ക് ഒറ്റസന്ദർശകരെയും യു.എസ്. അനുവദിക്കുന്നില്ല. കിർക്ലാൻഡിൽ വൈറസ് ബാധിച്ചയാൾ മരിച്ച എവർഗ്രീൻ ഹെൽത്ത് നഴ്സിങ് ഹോമിൽ രണ്ടുജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതാണ് കാരണം. മെക്സിക്കോയുമായുള്ള അതിർത്തി അടയ്ക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP