Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോളിവുഢിലെ സൂപ്പർ ഹീറോയിൻ ആകാൻ ചർച്ചകൾ നടത്തി മേഗൻ; ഹാരിക്കൊപ്പം രാജപദവി ഉപേക്ഷിക്കാൻ ബ്രിട്ടനിൽ എത്തുന്ന മേഗൻ മകനെ കൊണ്ടു വന്നേക്കില്ല; ആശങ്കയോടെ രാജ്ഞി

ഹോളിവുഢിലെ സൂപ്പർ ഹീറോയിൻ ആകാൻ ചർച്ചകൾ നടത്തി മേഗൻ; ഹാരിക്കൊപ്പം രാജപദവി ഉപേക്ഷിക്കാൻ ബ്രിട്ടനിൽ എത്തുന്ന മേഗൻ മകനെ കൊണ്ടു വന്നേക്കില്ല; ആശങ്കയോടെ രാജ്ഞി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തന്റെ ഭർത്താവ് ഹാരി രാജകുമാരനൊപ്പം ബ്രിട്ടീഷ് രാജപദവി ഉപേക്ഷിച്ചിറങ്ങുന്ന മേഗൻ മാർകിൾ വെറും ബിസിനസ് ചെയ്ത് ജീവിച്ച് ഒതുങ്ങാൻ ഒരുക്കമല്ലെന്നും മറിച്ച് ഹോളിവുഢിലെ സൂപ്പർ ഹീറോയിൻ ആകാനാണ് ഇനി കച്ച മുറുക്കുന്നതെന്നും പുതിയ റിപ്പോർട്ട്. ഹാരിയുടെ ഭാര്യയാകുന്നതിന് മുമ്പ് അഭിനേത്രിയെന്ന നിലയിൽ കഴിവ് തെളിയിച്ച മേഗനെ സംബന്ധിച്ചിടത്തോളം ഹോളിവുഢിൽ മികച്ചൊരു വേഷം ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. തനിക്ക് ഹോളിവുഢിൽ മികച്ചൊരു റോൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്താൻ മേഗൻ തന്റെ ഏജന്റിന് നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.

ഇതിനിടെ ഹാരിക്കൊപ്പം രാജപദവി ഉപേക്ഷിക്കാൻ ബ്രിട്ടനിൽ എത്തുന്ന മേഗൻ മകൻ ആർച്ചിയെ കൊണ്ടു വന്നേക്കില്ലെന്നും സൂചനയുണ്ട്. പുതിയ വാർത്തകളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ആശങ്ക വർധിച്ചിട്ടുമുണ്ട്. ഹോളിവുഢിലെ ഒരു ബ്ലോക്ക്‌ബസ്റ്റർ സിനിമയിൽ ഒരു സൂപ്പർഹീറോ റോൾ മേഗൻ തേടുന്നുണ്ടെന്നും അതിനായി തന്റെ ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നുവെന്ന കാര്യം മേഗനുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവി ഉപേക്ഷിച്ച് സ്വന്തം കാലിൽ ജീവിക്കാൻ തീരുമാനിച്ച മേഗൻ തിരിച്ച് അഭിനയത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കാര്യം മറച്ച് വയ്ക്കുന്നില്ല.

മികച്ച വേഷങ്ങൾ ലഭിക്കുന്നതിലൂടെ സാമ്പത്തികമായി തീർത്തും സ്വതന്ത്രമാകാൻ സാധിക്കുമെന്നാണ് മേഗൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാി ഡിസ്നിയുമായി മേഗൻ ഒരു ചാരിറ്റി വോയ്സ്-ഓവർഡീലിൽ ഒപ്പ് വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിലൂടെ ഡിസ്നി വഴി നല്ലൊരു റോൾ മേഗന് ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. മേഗൻ അഭിനയത്തിലേക്ക് ശക്തമായി തിരിച്ച് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായുള്ള ശ്രമം തുടങ്ങിയെന്നുമാണ് ഹോളിവുഡിലെ ഫോർമിഡബിൾ ഗെർഷ് ഏജൻസിയിലെ മേഗന്റെ ഏജന്റായ നിക്ക് കോളിൻസ് സ്ഥിരീകരിച്ചിരിക്കുന്നത്.സൂപ്പർഹീറോ പടങ്ങളിൽ അഭിനയിക്കുന്നതിനായി മേഗന് താൻ അവസരം തേടാനാരംഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഈ ആഴ്ച ഹാരി രാജകുമാരനൊപ്പം യുകെ സന്ദർശിക്കാനെത്തുന്ന മേഗൻ തങ്ങളുടെ ഒമ്പത് മാസം പ്രായമുള്ള മകൻ ആർച്ചിയെ കാനഡയിൽ വച്ചിട്ടായിരിക്കും വരുകയെന്ന റിപ്പോർട്ട് രാജ്ഞിയെ ദുഃഖത്തിലാഴ്‌ത്തിയിട്ടുണ്ട്. ഇതിനോട് ദുഃഖകരം എന്നാണ് രാജ്ഞി പ്രതികരിച്ചിരിക്കുന്നതെന്നാണ് സൂചന. രാജപദവി ഉപേക്ഷിക്കുന്നതിന് മുമ്പ് സീനിയർ റോയലുകൾ എന്ന നിലയിലുള്ള തങ്ങളുടെ അവസാനത്തെ പരിപാടികളിൽ പങ്കെടുക്കാനുള്ള തിരക്കേറിയ ഷെഡ്യൂളുമായാണ് മേഗനും ഹാരിയും യുകെയിലെത്തുന്നത്. അതിനിടെ ആർച്ചിയെ കൊണ്ടു വരുക പ്രയാസമായതിനാലാണ് അവനെ കാനഡയിൽ നിർത്തി വരുന്നതെന്നാണ് വിശദീകരണം.

മേഗന്റെ കൂട്ടുകാരി ജെസീക്ക മുൽറോനെയും ഒരു നാനിയുമായിരിക്കും ഈ സമയത്ത് കാനഡയിൽ ആർച്ചിയെ പരിക്ഷിക്കുന്നത്. തങ്ങൾക്ക് ഗ്രേറ്റ് ഗ്രാൻഡ് സണിനെ കാണാൻ സാധിക്കില്ലെന്നറിഞ്ഞ് 93 കാരിയായ രാജ്ഞിയും ഭർത്താവും 98 കാരനുമായ ഫിലിപ്പ് രാജകുമാരനും കടുത്ത നിരാശയിലായെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആർച്ചിക്ക് വെറും രണ്ട് ദിവസം പ്രായമുള്ളപ്പോഴായിരുന്നു ഇരുവരും വിൻഡ്സർ കാസിലിൽ വച്ച് ആർച്ചിയെ ആദ്യമായി കണ്ടിരുന്നത്. അതിന് ശേഷം ആർച്ചിയെ ഇരുവരും വിരലിൽ എണ്ണാവുന്ന അവസരങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളുവെന്നതും അവരുടെ നിരാശയ്ക്ക് കാരണമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP