Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവിയൽ പരുവത്തിലുള്ള ഡിസൈൻ വേണ്ട; അടിമുടി മാറ്റവുമായി മെസഞ്ചർ; സിംപിൾ രൂപകൽപന ഉടൻ ഉപഭോക്താക്കളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

രൂപമാറ്റവുമായി വീണ്ടും മെസഞ്ചർ. ഡിസ്‌കവർ ടാബ് ഒഴിവാക്കിയാണ് പുതിയ മെസഞ്ചർ ആപ്പ് എത്തിയിരിക്കുന്നത്. അടുത്തയാഴ്ച മുതൽ പുതിയ മെസഞ്ചർ എത്തിത്തുടങ്ങും. 2018 ൽ തന്നെ മെസഞ്ചർ ആപ്പിൽ വലിയ മാറ്റമുണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു.'എന്തും സാധിക്കുന്ന ഒരു ആപ്പ്' എന്ന രീതിയിലാണ് ഫേസ്‌ബുക്ക് നേരത്തെ മെസഞ്ചറിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നത്. ഡിസ്‌കവർ ടാബും ഗെയിമുകളുമെല്ലാം അതിന്റെ ഭാഗമായി വന്നതാണ്.

എന്നാൽ അടിസ്ഥാനപരമായി ആ രീതിയിൽ നിന്നും മാറി ഒരു മെസേജിങ് ആപ്പ് എന്ന നിലയിൽ തന്നെ ഫേസ്‌ബുക്ക് മെസഞ്ചറിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

അതിന്റെ ഭാഗമായി വാണിജ്യാവശ്യങ്ങൾക്കായി ഉൾപ്പെടുത്തിയ, ഉപയോക്താക്കൾക്ക് യാതൊരു വിധത്തിലും ഉപകരിക്കാത്ത ഫീച്ചറുകൾ ഒഴിവാക്കി. സന്ദേശങ്ങൾ അയക്കുന്നതിനായുള്ള സേവനം എന്ന നിലയിൽ മെസഞ്ചർ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP