Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷാഭവനിലെ ആറുനിലക്കെട്ടിടത്തിനു മുകളിലായി താത്കാലിക ഷെഡ്ഡ് നിർമ്മിച്ച് പാഴാക്കിയത് 2.35 കോടിക്ക്; കനത്ത കാറ്റിൽ തകർന്നു വീണപ്പോൾ കാശ് വെള്ളത്തിൽ വരച്ച വരയായതായി സി.എ.ജിയുടെ വിമർശനം; കൊല്ലത്തെ ശുദ്ധജല വിതരണത്തിനായി ജല അഥോറിറ്റി തിടുക്കം കാട്ടിയതും പാഴ് വേലയെന്ന് സി.എ.ജിയുടെ കണ്ടെത്തൽ; ആഞ്ഞടിച്ച് വീണ്ടും സി.എ.ജി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പരീക്ഷാഭവനിലെ ആറുനിലക്കെട്ടിടത്തിനു മുകളിൽ ചട്ടങ്ങൾ പാലിക്കാതെ താൽക്കാലിക നില നിർമ്മിച്ച് പാഴാക്കിയത് .2.35 കോടി രൂപ. സി.എ.ജി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2012ൽ തുടങ്ങി നാല് വർഷമെടുത്ത് നിർമ്മിച്ച ഷീറ്റ് മേൽക്കൂരയുടെ ഒരു ഭാഗം 2016ൽ കനത്ത കാറ്റിൽ തകർന്നു. അലുമിനിയം ഫാബ്രിക്കേഷൻ പറന്നു പോയി. ഇപ്പോഴും ഈ നില ഉപയോഗിക്കുന്നില്ലെന്നും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി.

33 വർഷം പഴക്കമുള്ള കെട്ടിടത്തിനു മുകളിൽ ഷെഡ് നിർമ്മിക്കുന്നതു ശരിയല്ലെന്നും ഈ തുക ഉപയോഗിച്ചു പരീക്ഷാ ഭവൻ വളപ്പിൽ പുതിയ കെട്ടിടം നിർമ്മിക്കുകയാണു നല്ലതെന്നും പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണർ 2011ൽ കുറിപ്പ് നൽകിയിരുന്നു. ഇതു തള്ളിക്കളഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് കരാർ നൽകിയത്. ഷെഡ് നിർമ്മിക്കുമ്പോൾ മരാമത്ത് വകുപ്പ് കാറ്റിന്റെ ശക്തി ഉൾപ്പെടെ പരിഗണിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. കൊല്ലത്തെ ശുദ്ധജല വിതരണത്തിനായി അധിക ജലസ്രോതസ്സ് നൽകാൻ ഉദ്ദേശിച്ചുള്ള പദ്ധതിക്കായി ചെലവിട്ട 8.5 കോടി രൂപ ജല അഥോറിറ്റിയുടെ തിടുക്കവും പണി നിർത്തിവച്ചതും മൂലം പാഴ്‌ചെലവായെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

ഉപ്പുവെള്ളം കയറാതിരിക്കാനുള്ള തടയണ ജലസേചന വകുപ്പ് നിർമ്മിക്കാത്തതും ഇക്കാര്യം ജല അഥോറിറ്റി ഉറപ്പാക്കാത്തതും പാരിസ്ഥിതികാഘാത പഠനം നടത്താത്തതും വീഴ്ചയാണ്. ഇവ പൂർത്തിയാക്കാതെ പൈപ്പ് ലൈൻ ഇടാൻ തുടങ്ങിയതാണു പദ്ധതി പാഴാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

കല്ലടയാറ്റിലെ കടപ്പുഴയിൽ നിന്നു കൊല്ലം ജലവിതരണ പദ്ധതിക്ക് അധിക ജലസ്രോതസ് നൽകുകയായിരുന്നു ലക്ഷ്യം. ഉപ്പുവെള്ളം കയറാതിരിക്കാൻ കല്ലടയാറിനു കുറുകെ തടയണ കെട്ടി ഫലപ്രാപ്തി ഉറപ്പാക്കിയിട്ടേ പദ്ധതി നടപ്പാക്കാവൂ എന്ന വ്യവസ്ഥയിൽ സർക്കാർ ജല അഥോറിറ്റിക്ക് 2014 ഒക്ടോബറിൽ 14.5 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകി. പണി പൂർത്തിയാക്കേണ്ടത് 2016 ജനുവരി 24ന് ആയിരുന്നു.രണ്ടു തവണയായി 2016 ഡിസംബർ വരെ കരാറുകാരനു സമയം നീട്ടി നൽകി. എന്നാൽ, 1559.05 മീറ്റർ പൈപ്പ് മാത്രം സ്ഥാപിച്ചതോടെ പണി നിർത്തിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP