Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽ.ഐ.സി ഏജന്റായി പ്രവർത്തിച്ച കാലത്ത് ഉദ്ദവിന്റെ സഹോദരിയുമായുള്ള അടുപ്പം വഴി താക്കറെ കുടുംബത്തിന്റെ കണ്ണിലുണ്ണിയായി; ഉദ്ധവ് താക്കറയുമായുള്ള വിവാഹം നടത്തിയത് മവാരാഷ്ടയുടെ ഗർജിക്കുന്ന സിംഹം പിതാവ് ബാൽ താക്കറെ; ഭർത്താവിന്റെ നിഴലായി കൂടെ നിന്ന് മഹാരാഷ്ട്ര ഭരണത്തിൽ ചുക്കാൻ പിടിച്ച രാഷ്ട്രീയ ചാണക്യ; ശിവസേന മുഖപത്രം സാമ്‌നയുടെ എഡിറ്റാറായി ഉദ്ധവിന്റ ഭാര്യ രശ്മി താക്കറെ ചുമതലയേറ്റു; ശിവസേന മുഖപത്രത്തെ ഇനി ' നാരി' നയിക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ഇനി പാർട്ടി മുഖപത്രം 'സാമ്‌ന'യുടെ എഡിറ്റർ. ഉദ്ധവ് സ്ഥനമൊഴിഞ്ഞതോടെയാണിത്. ഡോംബിവ്ലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച രശ്മി ബിരുദധാരിയാണ്. എൽഐസിയിൽ കരാർ ജീവനക്കാരിയായിരിക്കെ, 1987ൽ ഉദ്ധവിന്റെ ബന്ധു രാജ് താക്കറെയുടെ സഹോദരിയുമായി സൗഹൃദത്തിലായി.

അവരാണു രശ്മിയെ ഉദ്ധവിനു പരിചയപ്പെടുത്തിയത്. ഭർത്താവിന്റെ നിഴലെന്നാണ് മിതഭാഷിയായ അവർ അറിയപ്പെടുന്നതെങ്കിലും തന്റെ മുഖ്യഉപദേശകയാണെന്നാണ് ഉദ്ധവ് പറയാറുള്ളത്.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താക്കറെ കുടുംബത്തിലെ പതിവുതെറ്റിച്ച് മകൻ ആദിത്യയെ മൽസരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലും രശ്മി തന്നെ. ആദിത്യ ടൂറിസം മന്ത്രിയാണിപ്പോൾ. മറ്റൊരു മകൻ തേജസ്.മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് സാമ്‌ന എക്സിക്യൂട്ടീവ് എഡിറ്ററായി തുടരും.

വളരെ ശാന്തസ്വഭാവക്കാരിയാണ് രശ്മി താക്കറെയെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശാന്തയെങ്കിലും, ഇച്ഛാശക്തിയുള്ള പ്രകൃതം. നാവടക്കൂ, പണിയെടുക്കൂ, അതാണ് രഷ്മി താക്കറെയുടെ മന്ത്രമെന്ന് അമ്മാവനായ ബിസിനസുകാരൻ ദിലിപ് ശ്രംഗാർപുരെ പറയുന്നു. ഡോംബിവ്ലിയിലെ ഒരുമധ്യവർഗ്ഗ കുടുംബത്തിൽ ജനനം. വാസെ കേൽക്കർ കോളേജിൽ നിന്ന് 1980കളുടെ അവസാനം ബിരുദം നേടി. അച്ഛൻ മാധവ് പതങ്കർ കുടുംബ ബിസിനസ് നടത്തുന്നു, അമ്മ മീനാതായിയുടെ സ്വാധീനമാണ് തന്നെയും അനുജത്തിയെയും കരുത്തരാക്കിയതെന്ന് രഷ്മി താക്കറെ പറയാറുണ്ട്. കരുത്തുറ്റ കുടുംബം കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നുവെന്നാണ് രഷ്മി പറയാറുള്ളത്. അതുകൊണ്ട് തന്നെ അധികാരമോ, പ്രശസ്തിയോ, അധികാരമോ അവരുടെ തലയ്ക്ക് പിടിച്ചിട്ടിലെന്നും അമ്മാവൻ പറയുന്നു.

1987 ൽ രഷ്മി താക്കറെ കരാർ തൊഴിലാളികൾക്കുള്ള പദ്ധതിയുടെ ഭാഗമായി എൽഐസിയിൽ ചേർന്നു. 180 ദിന പദ്ധതി. എൽഐസിയിൽ രാജ് താക്കറെയുടെ സഹോദരി ജയ്ജയ് വന്തിയുമായി വളരെ വേഗം സുഹൃത്തുക്കളായി. അധികം വൈകാതെ ഫോട്ടോഗ്രഫി കമ്പവുമായി നടന്നിരുന്ന ഉദ്ധവ് താക്കറെയെ പരിചയപ്പെട്ടു. 1989 ഡിസംബർ 13 നാണ് ഇരുവരും വിവാഹിതരായത്.

രഷ്മി ഒരുമികച്ച ആതിഥേയയാണ്. ബാൽ താക്കറെയുടെ നില ഗുരുതരമായിരുന്ന സമയത്ത് മാതോശ്രീയിൽ അന്വേഷണവുമായി എത്തുന്ന ശിവസൈനികരെ എല്ലാം ഭക്ഷണം കഴിക്കാതെ വിടില്ലായിരുന്നു രഷ്മി. ഉന്നതർക്കൊപ്പമെന്നോ താഴ്ന്നവർക്കൊപ്പമെന്നോ അവർ ഭേദം കാണിക്കാറില്ലെന്ന് ശിവസേന പ്രവർത്തകർ പറയുന്നു. സംഗീത പ്രിയ കൂടിയാണ് രഷ്മി. ഉസ്താദ് ഗുലാം അലിയുടെ വലിയ ആരാധക. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP