Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അമ്മയ്ക്ക് വാട്‌സ് ആപ്പ് സന്ദേശം നൽകിയത് ഞാൻ ജീവിതം അവസാനിക്കാൻ പോകുകയാണെന്ന്; മരണാനന്തര ചടങ്ങുകളിൽ ഭർത്യവീട്ടുകാരെ ഒഴിവാക്കണമെന്നും സന്ദേശം; കന്നഡയിലെ യുവഗായിക സുസ്മിത രാജയുടെ ആത്മഹത്യയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; സ്ത്രീധനപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കന്നഡ പിന്നണി ഗായിക സുസ്മിത രാജെ ജീവനൊടുക്കിയ കേസിൽ ഭർത്താവ് ശരത്കുമാർ (35), ഭർതൃസഹോദരി ഗീത (37) , ബന്ധു വൈദേഹി (42) എന്നിവർ അറസ്റ്റിൽ. ശരത്കുമാർ മണ്ഡ്യയിലെ ബന്ധുവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് ഉപദ്രവിച്ചിരുന്നതായി സുസ്മിതയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. 2 വർഷം മുൻപായിരുന്നു വിവാഹം.

വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഫെബ്രുവരി 18ന് രാവിലെ അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപേ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് വാട്‌സാപ് സന്ദേശം അയച്ചിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത 5 വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്.

ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തെ ചൊല്ലി നിരന്തരം ഗായികയുമായി വഴക്കിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് കാരണക്കാരായവർ ആരെല്ലാമെന്നും അവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നുമെല്ലാം എഴുതിയിരുന്നു. തന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കുകൊള്ളാൻ ഭർതൃവീട്ടുകാർ വരരുതെന്നും ചടങ്ങുകൾക്ക് തന്റെ സഹോദരൻ നേതൃത്വം നൽകിയാൽ മതിയെന്നും കത്തിൽ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഈ തീരുമാനമെടുത്തതിന് തന്നോടു പൊറുക്കണമെന്നും സഹോദരനെ നന്നായി നോക്കണമെന്നും കത്തിലൂടെ അമ്മയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അന്നപൂർണേശ്വരി നഗര പൊലീസ് കേസെടുത്തിട്ടുണ്ട്. ഗായികയുടെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കന്നഡ സിനിമാലോകത്തെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുസ്മിത പ്രശസ്തയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP