Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊയിനുദ്ദീന്റെ ഭാര്യയും നാലു മക്കളും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ എങ്ങുമില്ല; കത്തി ചാമ്പലായ വീട്ടു മുറ്റത്ത് നിൽക്കാനാവാതെ കടത്തിണ്ണയിൽ ഇരുന്ന്നേരം വെളുപ്പിക്കുന്ന ഈ പാവത്തിന്റെ കുടുംബം എവിടെ പോയി? പറയൂ കലാപകാരികളെ.. എവിടെയുണ്ടവർ?

മൊയിനുദ്ദീന്റെ ഭാര്യയും നാലു മക്കളും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ എങ്ങുമില്ല; കത്തി ചാമ്പലായ വീട്ടു മുറ്റത്ത് നിൽക്കാനാവാതെ കടത്തിണ്ണയിൽ ഇരുന്ന്നേരം വെളുപ്പിക്കുന്ന ഈ പാവത്തിന്റെ കുടുംബം എവിടെ പോയി? പറയൂ കലാപകാരികളെ.. എവിടെയുണ്ടവർ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആറ് മക്കളും ഭാര്യയും അടങ്ങുന്നതാണ് മൊയ്‌നുദ്ദീൻ എന്ന റിക്ഷാക്കാരന്റെ കുടുംബം. മക്കളെ വളർത്താനുള്ള ദുരിതത്തിനും കരഷ്ടപ്പാടിനും ഇടിയിലും വളരെ സന്തോഷത്തോടെയാണ് മൊയ്‌നുദ്ദീനും ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. എനന്നാൽ ഒരാഴ്ച മുമ്പ്് ഡൽഹി കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടു പിന്നാലെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇന്ന് ലോകത്തെ ഏറ്റവും ദുഃഖവാനായ മനുഷ്യനാണ് താനെന്നാണ് മൊയ്‌നുദ്ദീൻ പറഞ്ഞു. ഫെബ്രുവരി 23ന് പൊട്ടി പുറപ്പെട്ട കലാപത്തിൽ ഇദ്ദേഹത്തിന്റെ നാലു മക്കളേയും ഭാര്യയേയും കാണാതായി.

പത്തുവയസ്സുകാരി ഉൾപ്പെടെയുള്ള നാലുമക്കളെയാണ് കാണാതായത്. ഒരുപാട് അന്വേഷിച്ചെങ്കിലും ഇവർ എവിടെ എന്ന് ഒരെത്തും പിടിയും ഇല്ല. മൊയിനുദ്ദീന്റെ ഭാര്യയും നാലു മക്കളും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ എങ്ങുമില്ല. എന്നാൽ അവർ വിടെ പോയി എന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല. കഴിഞ്ഞ ഒരാഴ്ചയായി അവർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഈ റിക്ഷാക്കാരൻ. ഇന്ന്, മൊയിനുദ്ദീൻ തല ചായ്ക്കുന്നത് ഒരു കടത്തിണ്ണയിലാണ്, ഒരു അഴുക്കുചാലിന് സമീപം. ഭക്ഷണത്തിനും പണത്തിനും വേണ്ടി പെടാപ്പാടു പെടുകയാണ് ഇദ്ദേഹം.

എനിക്ക് എന്റെ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ല. സാഹചര്യം മോശമാകാൻ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ഞാൻ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ല- വാർത്താ ഏജൻസിയായ എ.എൻ.ഐയോട് കണ്ണീരോടെ മൊയിനുദ്ദീൻ പറയുന്നു.

എല്ലാവർക്കും എന്റെ കഥയറിയാം. ഞാനെല്ലാം പൊലീസിനോടു പറഞ്ഞു. എന്താണ് ചെയ്യാൻ പറ്റുകയെന്ന് കാര്യങ്ങൾ സാധാരണഗതിയിയിലെത്തിയ നോക്കാമെന്നാണ് അവർ പറയുന്നത്. ഒരുപാട് ആളുകൾ അവരവരുടെ കുടുംബാഗങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിലാണ്- മൊയിനുദ്ദീൻ കൂട്ടിച്ചേർക്കുന്നു. അരുൺ കുമാർ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോൾ മൊയിനുദ്ദീനുള്ളത്. ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീൻ കിടക്കുന്നത്. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീനെന്ന് അരുൺ കുമാർ പറയുന്നു.

2013 മുതൽ എനിക്ക് മൊയിനുദ്ദീനെ അറിയാം. ആറുമക്കളിൽ നാലുപേരെയും ഭാര്യയെയും കാണാതായെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളാണ് ഇപ്പോൾ മൊയിനുദ്ദീനെ സംരക്ഷിക്കുന്നത്. അത് തുടരുകയും ചെയ്യും- അരുൺ കൂട്ടിച്ചേർക്കുന്നു. ഡൽഹി കലാപത്തിൽ ഇഥ്തരത്തിൽ നിരവധി പേർക്കാണ് സ്വന്തം കുടുംബം തന്നെ നഷ്ടമായത്. നിരവധി പേരെയാണ് കാണാതയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP