Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളമശേരി ആൽബെർട്ടൈയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നിർമ്മാണങ്ങൾക്ക് നഗരസഭയുടെ സ്റ്റോപ് മെമോ; നടപടി സ്ഥാപനത്തിന്റെ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് അനധികൃതമെന്ന ബോധ്യമായതിനെ തുടർന്ന്; 145000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടക്കൾക്ക് നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ലെന്ന് കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ

കളമശേരി ആൽബെർട്ടൈയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നിർമ്മാണങ്ങൾക്ക് നഗരസഭയുടെ സ്റ്റോപ് മെമോ; നടപടി സ്ഥാപനത്തിന്റെ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് അനധികൃതമെന്ന ബോധ്യമായതിനെ തുടർന്ന്; 145000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടക്കൾക്ക് നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ലെന്ന് കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ

ആർ പീയൂഷ്

കൊച്ചി: കളമശേരി ആൽബെർട്ടൈയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് കളമശേരി നഗരസഭയുടെ സ്റ്റോപ് മെമോ. സ്ഥാപനത്തിലെ കെട്ടിടങ്ങൾ അനധികൃതമായാണ് നിർമ്മിച്ചതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സ്റ്റോപ് മെമോ നൽകിയതെന്ന് നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ പറഞ്ഞു. 145000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടക്കൾക്ക് നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ല എന്ന പരാതിയെ തുടർന്നായിരുന്നു നടപടി.

നിർമ്മാണ നിരോധിത മേഖലയിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നിരവധി പരാതികളായിരുന്നു ഉയർന്നത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഒരു ലക്ഷത്തി നാൽപതിനായിരം സ്വകയർ ഫീറ്റ് വരുന്ന കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. യാതൊരു അനുമതിയും ഇല്ലാതെയായിരുന്നു ഈ ചട്ട ലംഘനം. കൊച്ചി നഗരത്തിന്റെ രൂപരേഖ പദ്ധതി പ്രകാരം പൊതു തുറസായ മേഖല ജി-1, ജി- 2 വിൽ ഉൾപ്പെട്ട 12 ഏക്കർ സ്ഥലത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഡെപ്യൂട്ടി ടൗൺ പ്ലാനർ നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

കളമശേരി കുസാറ്റിന് സമീപമുള്ള 12 ഏക്കറിൽ പല ഘട്ടങ്ങിലായി 2,35000 സ്‌ക്വയർ ഫീറ്റോളം കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ 90,000 സ്‌ക്വയർ ഫീറ്റിന് അനുമതി ലഭിച്ചിരിക്കുന്നത് അനധികൃതമായാണെന്ന് ആക്ഷേപം ശക്തമാകുന്നു. ശേഷിക്കുന്ന 1,45000 സ്‌ക്വയർ ഫീറ്റോളം വരുന്ന കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ല. ആൽബെർട്ടൈയിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ച പല ഫയലുകളും കളമശേരി നഗരസഭയിൽ നിന്ന് കാണാതായിരിക്കുകയാണ്. വിവരാവകാശ രേഖയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കെട്ടിട നിർമ്മാണ ചട്ടങ്ങളും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ലംഘിച്ചുള്ള സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ പ്രതിഷേധം ശക്തമായതോടെയായിരുന്നു നഗര സഭ സ്റ്റോപ് മെമോ നൽകിയത്.

ആൽബർട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്പോർട്സ് കോംപ്ലക്സ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെ നഗരസഭ സ്ഥാപനത്തിന് സ്റ്റോപ് മെമോ നൽകി. 2.35000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടങ്ങളിൽ 145000 ക്വയർ ഫീറ്റിന് നിർമ്മാണ അനുമതിയോ, കെട്ടിട നമ്പറോ ലഭിച്ചിട്ടില്ലന്ന് ബോധ്യപ്പെട്ടതായി കളമശേരി നഗരസഭ അധ്യക്ഷ റുഖിയ ജമാൽ പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടിയുമായി നഗരസഭ മുന്നോട്ട് നീങ്ങുമെന്നും റുഖിയ ജമാൽ വ്യക്തമാക്കി.

സ്ഥാപനത്തിന്റെ പ്രവർത്തനം ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലിൽ പ്രതിപക്ഷവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP