Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാമ്പുകളില്ലാത്ത രാജ്യമായ അയർലണ്ടിൽ യുവാവിന് പാമ്പുകടിയേറ്റു! ഇരുപത്തിരണ്ടുകാരനായ യുവാവിനെ കടിച്ചത് മാരക വിഷമുള്ള 'പഫ് അഡർ' ഇനത്തിൽപ്പെട്ട ആഫ്രിക്കൻ പാമ്പ്; രാജ്യത്തെ ആദ്യത്തെ പാമ്പ് കടിയെന്ന് റിപ്പോർട്ടു ചെയ്തു ഐറിഷ് മാധ്യമങ്ങൾ; ആന്റിവെനം നൽകിയ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു; അയർലണ്ടിൽ പാമ്പുകൾ ഇല്ലാതാക്കിയത് പാട്രിക് പുണ്യാളന്റെ അത്ഭുതമെന്ന് വിശ്വാസം; മഞ്ഞു പുതച്ചുകിടന്ന പ്രദേശത്തെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പാമ്പുകൾ ഇല്ലാതാക്കിയെന്ന് ശാസ്ത്രലോകം

പാമ്പുകളില്ലാത്ത രാജ്യമായ അയർലണ്ടിൽ യുവാവിന് പാമ്പുകടിയേറ്റു! ഇരുപത്തിരണ്ടുകാരനായ യുവാവിനെ കടിച്ചത് മാരക വിഷമുള്ള 'പഫ് അഡർ' ഇനത്തിൽപ്പെട്ട ആഫ്രിക്കൻ പാമ്പ്; രാജ്യത്തെ ആദ്യത്തെ പാമ്പ് കടിയെന്ന് റിപ്പോർട്ടു ചെയ്തു ഐറിഷ് മാധ്യമങ്ങൾ; ആന്റിവെനം നൽകിയ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു; അയർലണ്ടിൽ പാമ്പുകൾ ഇല്ലാതാക്കിയത് പാട്രിക് പുണ്യാളന്റെ അത്ഭുതമെന്ന് വിശ്വാസം;  മഞ്ഞു പുതച്ചുകിടന്ന പ്രദേശത്തെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പാമ്പുകൾ ഇല്ലാതാക്കിയെന്ന് ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: അയ്യോ.. പാമ്പ്..! ആൾക്കൂട്ടത്തിൽ നിന്നും ഇങ്ങനെ വെറുതേ വിളിച്ചുകൂവിയാൽ പോലൂം ആളുകൾ പരക്കം പായും. എന്നാൽ ഇങ്ങനെ പറഞ്ഞാൽ ഓടാത്തവരുടെ കൂട്ടത്തിൽ ഇതുവരെ ഉണ്ടായിരുന്നത് അയർലണ്ടുകാരായിരുന്നു. ഈ രാജ്യം അറിയപ്പെടുന്നത പാമ്പുകൾ ഇല്ലാത്ത രാജ്യമെന്നാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ് അയർലണ്ടിന്റെ പാമ്പുകൾ ഇല്ലാത്ത ഇടമായി മാറിയത്. എന്നാൽ, ഇങ്ങനെ പാമ്പുകൾ ഇല്ലാത്ത രാജ്യത്ത് ഒരു യുവാവിനെ പാമ്പുകടിച്ചു. അതും ഉഗ്രവിഷമുള്ള ഇനം. ആന്റിവെനം നൽകി യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടനില തരണം ചെയ്തു എന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം, അയർലണ്ടിലെ പാമ്പുകടി വാർത്ത ലോക മുഴുവൻ ശ്രദ്ധിച്ചു. ഇതിന് കാരണം പാമ്പില്ലാത്ത രാജ്യത്തുവെച്ചു പാമ്പുകടി എന്ന പ്രത്യേകത കൊണ്ടായിരുന്നു. ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള 'പഫ് അഡർ' ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നൽകി. അയർലൻഡിൽ ആദ്യമായാണ് ഒരാൾക്ക് ആന്റിജനത്തിന്റെ സേവനം വേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാമ്പുകടിയേറ്റെന്ന് നിരവധി വ്യാജ സന്ദേശങ്ങൾ നേരത്തെ എത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരാൾക്ക് വിഷപ്പാമ്പിന്റെ കടിയേൽക്കുന്നെതന്നാണ് അധികൃതർ പറയുന്നത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് പഫ് അഡർ. യുവാവിനെ ഇയാളുടെ വളർത്തു പാമ്പാണ് കടിച്ചത്. വളർത്തുന്ന പാമ്പാണ് യുവാവിനെ കടിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

അയർലണ്ട് പാമ്പുകളില്ലാത്ത രാജ്യമായത് എങ്ങനെ?

യൂറോപ്യൻ രാജ്യമായ അയർലൻഡാണ് പാമ്പുകളില്ലാതായതിന് വിശ്വാസപരമായും ശാസ്ത്രീയമായും വ്യാഖ്യാനങ്ങളുണ്ട്. പാട്രിക് പുണ്യാളൻ പാമ്പുകളെ അയർലൻഡിൽ നിന്നു കുടിയിറക്കി സമുദ്രത്തിലേക്കു പായിച്ചുവെന്നാണ് ഇവരുടെ വിശ്വാസം. പുണ്യാളന്റെ ആ പ്രവൃർത്തിയോടെ പാമ്പുകൾക്ക് വിലക്കപ്പെട്ട പ്രദേശമായി അയർലൻഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ അയർലൻഡിൽ പാമ്പുകൾ ഇല്ലാത്തിന്റെ യാഥാർഥ്യം തേടിയ ശാസ്ത്രം ഒരുത്തരം കണ്ടെത്തി.

അയർലൻഡിലെ പാമ്പുകൾ എവിടേയ്ക്കും പോയതല്ല എന്നും അയർലൻഡിൽ ഒരു കാലത്തും പാമ്പുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാമ്പുകൾ ഭൂമിയിൽ ആവിർഭവിച്ചപ്പോൾ ഗ്വോണ്ടാന ലാൻഡ് എന്ന ഒറ്റ വൻകരയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അയർലൻഡ് ഈ കരയുടെ ഭാഗമായിരുന്നില്ല. അയർലൻഡ് പിന്നെയും ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷമാണ് സമുദ്രത്തിനടിയിൽ നിന്നും പുറത്തേക്കു വന്നത്. ഈ സമയത്താകട്ടെ അയർലൻഡ് ആർട്ടിക്കിനു തുല്യമായ രീതിയിൽ മഞ്ഞു മൂടി കിടക്കുകയായിരുന്നു.

മഞ്ഞു പാളികൾ വഴി അയർലൻഡ് ബ്രിട്ടനുമായി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞു മൂലം ഇവിടേക്കു കുടിയേറാൻ പാമ്പുകൾ താൽപര്യം പ്രകടിപ്പിച്ചില്ല. അയർലൻഡിൽ നിന്ന് മഞ്ഞ് പൂർണ്ണമായും ഇല്ലാതാകുന്നത് 15000 വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ ഈ സമയമായപ്പോഴേക്കും മഞ്ഞുരുകി ബ്രിട്ടനും അയർലൻഡിനും ഇടയിൽ പന്ത്രണ്ട് മൈൽ ദൂരത്തിൽ സമുദ്രം രൂപപ്പെടുകയും ചെയ്തു. ഇതോടെ പാമ്പുകൾക്ക് വിലക്കപ്പെട്ട പറുദീസ കീഴടക്കാനുള്ള അവസാന അവസരവും നഷ്ടമായി. അയർലൻഡിനെ കൂടാതെ പാമ്പുകൾ ഇല്ലാത്ത രാജ്യമാണ് ഐസ് ലാന്റ്, ന്യൂസിലാന്റ്, ഗ്രീൻലാന്റ് എന്നീ രാജ്യങ്ങൾ . ആന്റാർട്ടിക്കയിലും പാമ്പുകളില്ല.

പാമ്പുകളെ പേടിച്ചു നടക്കാൻ കഴിയാത്ത ബ്രസീലിലെ ദ്വീപ്

പാമ്പുകൾ ഇല്ലാത്ത പ്രദേശം എന്നതു പോലെ പാമ്പുകളെ ഭയന്ന് കാലുകകുത്താൻ കഴിയാത്ത പ്രദേശങ്ങളും ഈ ഭൂമിയിലുണ്ട്. അത് പാമ്പുകളുടെ മാത്രം ദ്വീപെന്നറിയപ്പെടുന്ന ബ്രസീലിലെ സാവോ പോളോയിൽ നിന്നും 144 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ദ്വീപാണത്. അതിമനോഹരമായ സ്ഥലമാണിതെങ്കിലും എവിടെ തിരിഞ്ഞാലും പാമ്പുകളാണ് ഇലാ ക്വിമാഡെ ഗ്രാൻഡ് എന്ന ഈ പ്രദേശത്ത്. ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വർണത്തലയൻ അണലികളുടെ വാസസ്ഥലമാണിത്. ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയിൽ അണലികൾ ഇവിടെയുണ്ടെന്നാണു നിഗമനം. ഇവയുടെ കടിയേറ്റാൽ ഒരു മണിക്കൂറിനകം മരണം സംഭവിക്കും.

ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണു ബ്രസീൽ നിവാസികൾക്കു പറയാനുള്ളത്. ഈ ദ്വീപിൽ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചത് 1909ലാണ്. ഒപ്പം മേൽനോട്ടത്തിനായി ജീവനക്കാരെയും നിയോഗിച്ചു. പക്ഷേ അവരാരും പിന്നീട് തിരിച്ചു വന്നില്ല. അവസാനമായി നിയോഗിച്ച ലൈറ്റ് ഹൈസ് ജീവനക്കാരനും ഭാര്യയും അഞ്ചു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബവും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കാണപ്പെടുകയായിരുന്നു. പിന്നീട് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കാതെയായി. മനുഷ്യവാസമില്ലാതെ കിടക്കുന്ന 43 ഹെക്ടർ സ്ഥലത്തിന്റെ ആധിപത്യം ഇപ്പോൾ ഇവിടുത്തെ പാമ്പുകൾക്കാണ്. കടൽക്കൊള്ളക്കാർ തങ്ങളുടെ കൊള്ളമുതൽ ഒളിപ്പിച്ചിരുന്നതിവിടെയാണെന്നും അതു സൂക്ഷിക്കാനായി പാമ്പുകളെ ദ്വീപിലെത്തിച്ചതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.

മനുഷ്യരാരും തന്നെ ഇവിടെയെത്താറില്ല. അഥവാ പഠനങ്ങൾക്കും ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കുമെത്തുന്നവർ നാവികസേനയുടെ പ്രത്യേക സംഘത്തോടൊപ്പമാണ് ഇവിടെയെത്താറുള്ളത്. വരുമ്പോൾ പാമ്പുകടിയേറ്റാൽ പ്രയോഗിക്കാനുള്ള പ്രതിവിഷവും ഒപ്പം കരുതും. ആയിരക്കണക്കിനു പാമ്പുകളാണ് ഇവിടെയുള്ള മരങ്ങളിലും പൊന്തക്കാടുകളിലും പതിയിരിക്കുന്നത്. ദ്വീപിലിറങ്ങി രണ്ടുചുവടു വയ്ക്കുമ്പോൾ തന്നെ മരങ്ങളിലും മറ്റും പതുങ്ങിയിരിക്കുന്ന പാമ്പുകളെ കാണാനാകും. ഇവയുടെ ഇരകൾ പ്രധാനമായും ദേശാടന പക്ഷികളാണ്. അതിനാൽ തന്നെ കൂടുതൽ സമയവും മരത്തിനു മുകളിലാണ് പാമ്പുകളുടെ വാസം.

പ്രതിവിഷം നിർമ്മിക്കാനായി പാമ്പുകളുടെ വിഷം ഗവേഷകർ ഗവൺമെന്റിന്റെ അനുമതിയോടെ എടുക്കാറുണ്ട്. അതുപോലെ തന്നെ കരിഞ്ചന്തയിലും പാമ്പുവിഷം വൻതോതിലെത്താറുണ്ട്. ഇതാണ് ഇവിടുത്തെ പാമ്പുകൾ നേരിടുന്ന ഏക ഭീഷണി. മരുന്നു കച്ചവടക്കാൻ വൻതോതിൽ പാമ്പുവിഷത്തിനായി പാമ്പുകളെ കൊന്നൊടുക്കുന്നുണ്ടെന്നാണു വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP