Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സോണിയ ഗാന്ധിയും ഒപ്പം പ്രിയങ്ക ഗാന്ധിയും ഡൽഹിയിലുണ്ട്: രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യം തരംതാണതെന്ന്' കെ മുരളീധരൻ എംപി

'സോണിയ ഗാന്ധിയും ഒപ്പം പ്രിയങ്ക ഗാന്ധിയും ഡൽഹിയിലുണ്ട്: രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യം തരംതാണതെന്ന്' കെ മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ കലാപം കത്തുമ്പോൽ മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം വലിയ വാർത്തയായിരുന്നു. കലാപത്തിന്റെ ആദ്യ ദിവങ്ങളിൽ ട്വിറ്ററിലൂടെ പ്രതികരിച്ചതല്ലാതെ രാഹുലിനെ മറ്റെവിടേയും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് വിളിച്ച് ചേർത്ത പ്രവർത്തക സമിതി യോഗത്തിൽ പോലും രാഹുൽ എത്തിയിരുന്നില്ല. രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ടായിരുന്നു. എന്നാൽ അത്തരം ചോദ്യങ്ങൾക്ക് വിരാമമിട്ട് കെ മുരളീധരൻ എംപി.

ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങൾ നാളെ കോൺഗ്രസ് എംപിമാർ സന്ദർശിക്കുമെന്ന് കെ മുരളീധരൻ എംപി. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്നതായിരിക്കും കോൺഗ്രസിന്റെ പാർലമെന്റിലെ നിലപാട്. പൗരത്വഭേദഗതിക്കെതിരായ സമരങ്ങളും ഡൽഹി കലാപവും ലോക്‌സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ഒപ്പം പ്രിയങ്ക ഗാന്ധിയും ഡൽഹിയിലുണ്ട്. രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യം തരംതാണതാണ്. കനയ്യകുമാറിനെ വിചാരണ ചെയ്യാനുള്ള ഡൽഹി സർക്കാരിന്റെ അനുമതി തെറ്റാണ്. ഡൽഹി സർക്കാറിന്റെ തീരുമാനത്തിൽ പിണറായിയുടെ പ്രതികരണമറിയാൽ ആഗ്രഹമുണ്ടെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സത്യമായിട്ടും എവിടെയാണെന്ന് അറിയില്ലെന്ന് പാർട്ടി എംപി ടിഎൻ പ്രതാപൻ റിയാദിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു. തൃശൂർ ഡിസിസി അധ്യക്ഷ പദവി വഹിക്കുന്ന എംപിയാണ് ടിഎൻ പ്രതാപൻ. ഇതിന് പിന്നാലെ സൈബറിടത്തിൽ സ്വന്തം അണികളിൽ നിന്ന് ടിഎൻപ്രതാപന് വിമർശനവുമേൽക്കേണ്ടി വന്നതും. ഡൽഹി കത്തുമ്പോൾ രാഹുൽ ഗാന്ധി എങ്ങുമുണ്ടായിരുന്നില്ല. എവിടെയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്കു പോലും അറിയില്ല. എന്തിന് കോൺഗ്രസിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കേണ്ട യോഗത്തിൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല. രാഹുൽ ഗാന്ധി ടൂറിലാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പോലും വിശദീകരണം എത്തിയിരുന്നതും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP