Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെഹിൻബാഗ് സ്‌ക്വയർ സമരത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഈശ്വറിനെ തടയുമെന്ന് ഒരുവിഭാഗം യൂത്ത് ലീഗ് നേതാക്കൾ; സ്‌റ്റേജിൽ കയറാതെ രാഹുൽ ഈശ്വർ മടങ്ങി; എതിർപ്പ് പ്രകടിപ്പിച്ചത് നജീബ് കാന്തപുരം ഉൾപ്പടെയുള്ള നേതാക്കൾ; സംഘപരിവാർ സംഘടനകളുമായി ബന്ധം പുലർത്തുന്ന രാഹുലിനെ വേദിയിൽ അടുപ്പിക്കരുതെന്ന് ലീഗ് നേതാക്കളുടെ കട്ടായം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനെ തുടർന്ന് യൂത്ത് ലീഗ് ഷഹീൻ ബാഗ് സ്‌ക്വയർ സമരത്തിൽ പങ്കെടുക്കാതെ രാഹുൽ ഈശ്വർ മടങ്ങി. ഇന്നലെ വൈകിട്ടാണ് രാഹുൽ ഈശ്വർ സമരവേദിയിലെത്തുമെന്ന് അറിയിച്ചത്. യൂത്ത് ലീഗ് ഇതു സംബന്ധിച്ച പോസ്റ്ററുകൾ പുറത്തിറക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകീട്ട് തന്നെ രാഹുൽ കോഴിക്കോടെത്തുകയും ചെയ്തു. എന്നാൽ ഇയാളെ പങ്കെടുപ്പിക്കുന്നതിന് യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം കടുത്ത എതിർപ്പ് അറിയിക്കുകയായിരുന്നു.

രാഹുൽ എത്തുകയാണെങ്കിൽ തടയുമെന്ന് നജീബ് കാന്തപുരമുൾപ്പെടെയുള്ള നേതാക്കൾ നിലപാടെടുത്തതോടെ പി.കെ ഫിറോസ് രാഹുൽ ഈശ്വറിനോട് പരിപാടിയിൽ വരണ്ട എന്ന് അറിയിച്ചു. കോഴിക്കോടെത്തിയ രാഹുൽ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു.സംഘപരിവാർ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുൽ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയിൽ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിർക്കുന്നവരുടെ നിലപാട്.

തീവ്രഹിന്ദുത്വ നിലപാടുകൾ പുലർത്തുകയും നേരത്തെ ലൗവ് ജിഹാദ് കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാൻ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനു ഐക്യദാർഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത്ലീഗ് 'ഷഹീൻബാഗ് സ്‌ക്വയർ' സമരം നടത്തുകയാണ്. മുഖ്യ പ്രഭാഷണത്തിനായാണു രാഹുൽ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.

രാഹുൽ ഈശ്വറിന്റെ ഈ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും അത് വ്യാജ പ്രചാരണമാണെന്നും യൂത്ത്ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം വ്യക്തമാക്കിയിരുന്നു..

ഇതിനു തൊട്ടുപിന്നാലെ നജീബ് കാന്തപുരത്തെ തള്ളിക്കൊണ്ട് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് തന്നെ രംഗത്തു വരികയും ചെയ്തു.പൗരത്വ ബില്ലിനെതിരെയാണ് രാഹുൽ ഈശ്വർ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാൻ കാരണമെന്നാണ് ഫിറോസ് പക്ഷത്തിന്റെ വിശദീകരണം. എന്നാൽ പൗരത്വബിൽ മാത്രമായി വേറിട്ടു കാണേണ്ടതില്ലെന്നും സംഘപരിവാർ അനുകൂല നിലപാടെടുക്കുന്നവരെ എതിർക്കുക തന്നെ വേണമെന്നാണ് മറ്റു വിഭാഗത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP