Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശ്ശേരി മുതൽ ഹീത്രോ വരെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുറഞ്ഞു; മിക്കയിടങ്ങളിലും വിമാനങ്ങൾ റദ്ദ് ചെയ്യുന്നു; ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് 80 ശതമാനം; വിമാനയാത്ര കുറഞ്ഞതോടെ കമ്പനികൾ അടച്ച് പൂട്ടൽ ഭീതിയിൽ; പശ്ചിമേഷ്യ ഭീതിയുടെ നിഴലിലാകുമ്പോൾ ആശങ്കയിലാകുന്നത് പ്രവാസി മലയാളികളും; സൗദി മോഡലിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും യാത്ര വിലക്ക് കൊണ്ടു വരുമെന്ന് റിപ്പോർട്ട്; കൊറോണ ഭീതിയിൽ ഭയന്ന് വിറച്ച് ലോകം

നെടുമ്പാശ്ശേരി മുതൽ ഹീത്രോ വരെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുറഞ്ഞു; മിക്കയിടങ്ങളിലും വിമാനങ്ങൾ റദ്ദ് ചെയ്യുന്നു; ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് 80 ശതമാനം; വിമാനയാത്ര കുറഞ്ഞതോടെ കമ്പനികൾ അടച്ച് പൂട്ടൽ ഭീതിയിൽ; പശ്ചിമേഷ്യ ഭീതിയുടെ നിഴലിലാകുമ്പോൾ ആശങ്കയിലാകുന്നത് പ്രവാസി മലയാളികളും; സൗദി മോഡലിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും യാത്ര വിലക്ക് കൊണ്ടു വരുമെന്ന് റിപ്പോർട്ട്; കൊറോണ ഭീതിയിൽ ഭയന്ന് വിറച്ച് ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസ് ബാധ ലോകമെമ്പാടുമുള്ള എയർലൈൻ ഇന്റസ്ട്രിയെ കടുത്ത രീതിയിൽ ബാധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് നെടുമ്പാശ്ശേരി മുതൽ ഹീത്രോ വരെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കുകയാണ്. മിക്കയിടങ്ങളിലും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതേറി വരുകയാണ്. ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് 80 ശതമാനമാണ്.ഇത്തരത്തിൽ കൊറോണ ഭീതിയിൽ വിമാനയാത്ര കുറഞ്ഞതോടെ കമ്പനികൾ അടച്ച് പൂട്ടൽ ഭീതിയിലായിട്ടുമുണ്ട്.

2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ഏവിയേഷൻ എയർലൈൻ ഇന്റസ്ട്രി നേരിട്ടതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ വർഷം മാത്രം 30 ബില്യൺ ഡോളറിന്റെ ഇടിവ് ഈ വ്യവസായത്തിനുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് വിവിധ എയർലൈൻ കമ്പനികൾ തങ്ങളുടെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും ഷെഡ്യൂളുകൾ നാൾക്ക് നാൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ആശങ്കകൾ ശക്തമായിരിക്കുന്നത്.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ തീരെ വിമാനയാത്രക്കാരെ ലഭിക്കാത്ത സാഹചര്യമാണ് വിവിധ എയർലൈൻ കമ്പനികൾ നേരിട്ട് കൊണ്ടിരിക്കുന്നത്.കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തിൽ നേരത്തെ തന്നെ കുറവ് സംഭവിച്ചിരുന്നു. ഇതിന് പുറമെ നിലവിൽ യുഎസ് അടക്കമുള്ള മറ്റ് നിരവധി രാജ്യങ്ങളിലും വിമാനയാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ആമസോൺ പോലുള്ള കമ്പനികളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. യുകെയിൽ ഹീത്രോ അടക്കമുള്ള വിമാനത്താവളങ്ങളിലും പതിവ് തിരക്കില്ല.

വിവിധകമ്പനികളുടെ വിമാനങ്ങൾ കാലിയായ സീറ്റുകളുമായി സർവീസ് നടത്തുന്നതിന്റെയും ആളൊഴിഞ്ഞ ടെർമിനലുകളുടെയും ചിത്രങ്ങൾ വ്യാപകമായി പുറത്ത് വന്നിട്ടുണ്ട്.ചൈനയിൽ എയർലൈൻ ഇന്റസ്ട്രിയെ കടുത്ത രീതിയിലാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രാജ്യത്തെ തിരക്കേറിയ എയർപോർട്ടുകളിൽ വൻ തോതിലാണ് ക്യാൻസലൈസേഷനുകൾ നടക്കു്നനത്. തൽഫലമായി എയർട്രാവലിൽ 80 ശതമാനം ഇടിവാണ് ഇവിടെ നേരിട്ട് കൊണ്ടിരിക്കുന്നത്. ഡൊമസ്റ്റിക് - ഇന്റർനാഷണൽ വിമാനങ്ങൾ ഈ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് എയർലൈൻ വരുമാനത്തിൽ 19.6 ബില്യൺ ഡോളറിന്റെ ഇടിവാണ് 2002ൽ സംഭവിച്ചിരുന്നത്. എന്നാൽ കൊറോണ മൂലം 2020ൽ ഈ ഇടിവ് ഏതാണ്ട് 30 ബില്യൺഡോളറിനടുത്തെത്തുമെന്നാണ് ഇന്റസ്ട്രി ഗ്രൂപ്പായ അയാട്ട പ്രവചിക്കുന്നത്.വെള്ളിയാഴ്ചയും ഫ്ലൈറ്റ് ക്യാൻസലേഷനുകൾ ലോകവ്യാപകമായി തുടരുന്ന അവസ്ഥയാണുള്ളത്. യുണൈറ്റ ഡ് എയർലൈൻസ് ജപ്പാനിലേക്കും സൗത്തുകൊറിയയിലേക്കുമുള്ള വിമാനങ്ങൾ വ്യാപകമായ രീതിയിലാണ് വെട്ടിച്ചുരുക്കിയത്.കൊറോണ ബാധ കാരണം കേരളത്തിൽ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ കുറവുണ്ട്. ഇതിന് പുറമെ മറ്റ് പ്രധാനപ്പെട്ട ഇന്ത്യൻ വിമാനത്താവളങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

പ്രവാസികൾ ആശങ്കയിൽ

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കിയിരുന്നു. ഒമാൻ എയർ വിമാനത്തിൽ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണ് തിരിച്ചിറക്കിയത്. തൊഴിൽ വിസയുള്ളവരെ അടക്കമാണ് വിമാനത്തിൽനിന്ന് തിരിച്ചിറക്കിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയുള്ള നിർദ്ദേശം ഞായറാഴ്ച രാവിലെ മുതലാണ് വിവിധ വിമാനകമ്പനികൾക്ക് ലഭിച്ചത്. കൊവിഡ്-19 (കൊറോണ) വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. തൊഴിൽ വിസയുള്ളവർക്കും യാത്ര ചെയ്യാനാകില്ലെന്നും അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. നാട്ടിലെ ജോലി ഉപേക്ഷിച്ചാണ് വിസ തരപ്പെടുത്തിയവരടക്കം ഇതേതുടർന്ന് വിഷമത്തിലായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളും ഇത്തരം നിലപാടിലേക്ക് ഉടൻ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രവാസികളേയും വെട്ടിലാക്കും. ആർക്കും അവധിയിൽ നാട്ടിലേക്ക് വരനാകാത്ത സ്ഥിതിയും ഇതുണ്ടാക്കും. കൊറോണ വൈറസ് ഭീഷണി പശ്ചിമേഷ്യയെയും പിടിച്ചുലയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ ഖത്തറിലും രോഗം സ്ഥിരീകരിച്ചു.

ബഹ്‌റൈനിൽ മൂന്ന് പേർക്ക് കൂടി കഴിഞ്ഞ ദിവസം രാത്രി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കുമാണ് പുതിയതായി രോഗം സ്ഥീരകരിച്ചത്. മൂവരും ബഹ്‌റൈനി പൗരന്മാരാണ്. ഇതോടെ ഇവിടെ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. ഈ പശ്ചാത്തലത്തിലാണ് ഗൾഫിൽ നിയന്ത്രണങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഇറാനിൽ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളിൽ ബഹ്‌റൈനിലെത്തിയവരാണ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ഐസോലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കൽ സംഘം ഇവർക്ക് ചികിത്സ നൽകുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇറാനിൽ നിന്ന് ഫെബ്രുവരി മാസത്തിൽ മടങ്ങിയെത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനായി മൊബൈൽ ടെസ്റ്റിങ് സംവിധാനം പ്രവർത്തനം തുടങ്ങി. താമസ സ്ഥലങ്ങളിലെത്തിയാണ് ഓരോരുത്തരെയും പരിശോധിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു. പരിശോധനാ ഫലത്തിൽ കൊറോണ കണ്ടെത്താത്തവരോടും 14 ദിവസം വീട്ടിൽ തന്നെ പ്രത്യേക നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ ഇറാൻ സന്ദർശിച്ച ബഹ്‌റൈനി പൗരന്മാരും പ്രവാസികളും മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയുകയും 444 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ പരിശോധനയ്ക്കുള്ള സമയം ക്രമീകരിക്കുകയും വേണം. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലെത്തിയ എല്ലാവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ചൈനയിലെ വുഹാനിൽ കഴിഞ്ഞ ഡിസംബറിലാണ് ആദ്യം കൊറോണ വൈറസ് കണ്ടത്. ആഗോളതലത്തിൽ ഇതുവരെ 2900 പേർ മരിക്കുകയും 85000 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ചൈനയ്ക്ക് പുറമെ, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും ഒരാൾ മരിച്ചു.ഓസ്്‌ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP