Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആ വിശ്വരൂപം കണ്ട് ഞെട്ടരുത്! അവതാര പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തി; സ്റ്റേജിൽ ന്യൂജൻ പിള്ളേർ ആടിത്തിമിർക്കുന്നതിനിടെ എസ് യുവിയിൽ ലാലേട്ടനെ പോലെ അച്ചന്റെ മാസ് എൻട്രി; കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്ക സ്‌റ്റൈലിൽ കിടിലൻ ഡാൻസും; ഇത് ഡാൻസ് പഠിച്ച 'ആമേനി'ലെ ഫാ.ഒറ്റപ്ലാക്കൻ; ഡാൻസിലെ പരാതിയിൽ ഇമ്മാനുവലിനോട് പ്രതികാരം തീർക്കുന്നതും ഫാ.ജോഷി ചിറക്കൽ; തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ അച്ചൻ വീണ്ടും വില്ലനാകുമ്പോൾ

ആ വിശ്വരൂപം കണ്ട് ഞെട്ടരുത്! അവതാര പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തി; സ്റ്റേജിൽ ന്യൂജൻ പിള്ളേർ ആടിത്തിമിർക്കുന്നതിനിടെ എസ് യുവിയിൽ ലാലേട്ടനെ പോലെ അച്ചന്റെ മാസ് എൻട്രി; കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്ക സ്‌റ്റൈലിൽ കിടിലൻ ഡാൻസും; ഇത് ഡാൻസ് പഠിച്ച 'ആമേനി'ലെ ഫാ.ഒറ്റപ്ലാക്കൻ; ഡാൻസിലെ പരാതിയിൽ ഇമ്മാനുവലിനോട് പ്രതികാരം തീർക്കുന്നതും ഫാ.ജോഷി ചിറക്കൽ; തുറവൂർ വാതക്കാട് ഭാരതറാണി പള്ളിയിലെ അച്ചൻ വീണ്ടും വില്ലനാകുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ കല്ലറ തകർക്കൽ വിവാദത്തിൽ അകപ്പെട്ടത് എസ് യുവിയിൽ വരുന്ന വീഡിയോ പ്രദർശിപ്പിച്ച് സ്റ്റേജിലേക്ക് കൂളിങ് ഗ്ലാസും വെച്ച് മാസ് എൻട്രി നടത്തി വിവാദത്തിലായ ഫാദർ ജോഷി ചിറക്കൽ. ഇടവകയിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും അണിനിരത്തി അച്ചൻ നടത്തിയ ഡാൻസ് വീഡിയോ വൻ വിവാദമാണ് ഇടവകയിൽ സൃഷ്ടിച്ചത്. വികാരി എന്ന പദവി മാറ്റിവെച്ച് പെൺകുട്ടികളെ ഒപ്പം കൂട്ടി ആട്ടും പാട്ടവും നടത്തുകയും ചെറുപ്പക്കാരെ കൂട്ടി തട്ടുകടയിൽ ഭക്ഷണം വാങ്ങി നൽകുന്ന അച്ചനെ എങ്ങിനെ നിയന്ത്രിക്കണം എന്നറിയാത്ത അവസ്ഥയിൽ അതിരൂപതയിൽ വികാരിക്കെതിരെ ഇടവകാംഗങ്ങൾ പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ പ്രകോപനം വന്നതോടെയാണ് അച്ചനെ അനുകൂലിക്കുന്ന ചെറുപ്പക്കാർ അച്ചന് വേണ്ടി അരയും തലയും രംഗത്ത് വന്നത്. ഇതാണ് ഇടവകാംഗങ്ങളുടെ വീടിനു നേർക്ക് പന്തവും കൊളുത്തി പട നയിക്കുന്ന രംഗങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഈ രീതിയിൽ ആക്രമണം വന്നപ്പോഴാണ് അച്ചനെ പ്രതിയാക്കി പി.പി.ഇമ്മാനുവെൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്. ഈ കേസ് നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഷെഡിനു നേർക്ക് ആക്രമണം വന്നതും ഇമ്മാനുവേലിന്റെ ഭാര്യയെ അടക്കിയ കല്ലറ തകർത്ത് പ്രതികാരം വന്നതും. അന്ന് നൽകിയ പരാതിയിൽ അതിരൂപതയുടെ വലിയ രീതിയിലുള്ള ഇടപെടൽ വന്നിരുന്നില്ല. പക്ഷെ ഇക്കുറി ഷെഡ് തകർത്ത സംഭവവും, ഇടവകാംഗങ്ങളുടെ വീടിനു നേർക്ക് പന്തം കൊളുത്തി പ്രകടനം നടത്തുകയും അച്ചൻ പ്രതിയായി കേസ് വരുകയും ചെയ്തതോടെയാണ് അങ്കമാലി-എറണാകുളം അതിരൂപതയുടെ അതിശക്ത ഇടപെടൽ വന്നത്.

ഇടവകാംഗത്തിന്റെ ഭാര്യയുടെ കല്ലറ തകർത്ത സംഭവം തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ പുകയുമ്പോഴാണ് പഴയ ഡാൻസ് കളി ചർച്ചയാകുന്നതും പള്ളി വികാരി ഫാദർ ജോഷി ചിറക്കലിനെ ഒന്നാം പ്രതിയാക്കി അങ്കമാലി കോടതിയിൽ കേസ് നൽകിയ പി.പി.ഇമ്മാനുവെലിന്റെ ഭാര്യയുടെ കല്ലറയുടെ സ്ലാബ് തകർത്ത സംഭവമാണ് വിവാദമാകുന്നത്. കല്ലറ തകർത്ത സംഭവം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഇമ്മാനുവേൽ ഡിജിപിക്കും ഒപ്പം ആർച്ച് ബിഷപ്പിനും പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തവർ ഭാര്യയുടെ ദേഹം അവിടെനിന്ന് മാറ്റിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടുന്നത്.

വയോധികനായ പി.പി.ഇമ്മാനുവേൽ നൽകിയ കേസ് പിൻവലിക്കാൻ സമ്മർദ്ദം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഈ ഇടവകാംഗത്തിന്റെ അധീനതയിലുള്ള ഷെഡിന്റെ അടുത്ത് ഗുണ്ട് പൊട്ടിച്ച് ഓടു തകർത്തത്. അതിനു ശേഷം ഷെഡിനു അടുത്തുള്ള തേക്ക് മരം പൂർണമായി ഷെഡിനു മുകളിലേക്ക് വെട്ടിയിട്ട് ഷെഡ് പാടെ തകർക്കുകയും ചെയ്തത്. 2000ത്തോളം തേങ്ങയുണ്ടായിരുന്ന ഷെഡിൽ നിന്ന് തേങ്ങ നഷ്ടമായതായതായും സൂചനയുണ്ട്. ഇതിന്റെ പേരിൽ അങ്കമാലി പൊലീസിൽ പരാതി വന്നെങ്കിലും നടപടി വന്നിരുന്നില്ല. ഈ സംഭവം നിലനിൽക്കെ തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത നടപടിയും വന്നിരിക്കുന്നത്. രണ്ടു സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

ഫാദർ ജോഷി ചിറക്കലിനെ തുറവൂർ വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ നിന്നും മാറ്റി നിർത്താനാണ് കരിയൽ പിതാവ് തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ മറുനാടനെ അറിയിച്ചത്. മാർച്ച് എട്ടിന് പുതിയ വികാരിയായി റോക്കി കൊല്ലംകുടി ഈ ഇടവകയിൽ ചുമതലയേൽക്കും എന്നാണ് കരിയൽ പിതാവ് അറിയിച്ചിരിക്കുന്നത് എന്നാണ് ഇടവകാംഗങ്ങൾ അറിയിച്ചിരിക്കുന്നത്. അച്ചൻ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയതോടെയാണ് എസ് യുവിയിൽ മാസ് എൻട്രി നടത്തുന്ന ജോഷി ചിറക്കലിന്റെ കഥ കഴിഞ്ഞ ഒക്ടോബർ മുപ്പത്തിയൊന്നിന് മറുനാടൻ പുറത്തു വിടുന്നത്. ആ സംഭവങ്ങളുടെ തുടർച്ച തന്നെയാണ് ഇടവകയിൽ പിന്നീട് നടന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ഇമ്മാനുവേലിന്റെ ഭാര്യയുടെ കല്ലറ തകർത്ത സംഭവം പുറത്തു വരുന്നത്.

പക്ഷെ ഡിജിപിക്ക് പരാതി നൽകിയതോടെ പ്രശ്‌നം കൈവിട്ട അവസ്ഥയിലായി. 'ആമേനി'ൽ ജോയ് മാത്യു അവതരിപ്പിക്കുന്ന ഫാദർ ഒറ്റപ്ലാക്കനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി പള്ളി വികാരി മാറിയതാണ് വാതക്കാട് ഭാരതറാണി പള്ളിഇടവകയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇടവകയിൽ പിളർപ്പുണ്ടാക്കി ഏകാധിപതിയെപ്പോലെ ഭരണം നടത്തുന്ന അവസ്ഥ വന്നതോടെയാണ് ഫാദർ ജോഷി ചിറക്കലിനെതിരെ മേജർ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് ഇടവകക്കാർ പരാതി നൽകിയത്. ഇടവക അംഗങ്ങളുടെ എതിർപ്പ് മറികടന്നു അനധികൃതമായി വികാരി പണിയുന്ന പാരിഷ് ഹാൾ നിർമ്മാണം മുതൽ ഇടവകയുമായി ബന്ധപ്പെട്ടു വികാരി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും എതിർപ്പ് അറിയിച്ചുള്ള സമഗ്ര പരാതിയാണ് ഇടവകക്കാർ കൈമാറിയത്. പക്ഷെ അന്ന് കാര്യമായ ഇടപെടൽ രൂപത നടത്തിയില്ല.

പാരിഷ് ഹാൾ പഞ്ചായത്ത് അനുമതിയില്ലാതെ തീർത്തും അനധികൃതമായാണ് നിർമ്മിക്കുന്നത്. വിവരാകാശ പ്രകാരം പഞ്ചായത്തിൽ നിന്ന് നൽകിയ രേഖയും ഇവർ ആർച്ച് ബിഷപ്പിന് കൈമാറി. പക്ഷെ പരാതി നൽകി കാത്തിരുന്നിട്ടും ഇതുവരെ ഒരു നടപടിയും വന്നിരുന്നില്ല. തന്നെ എതിർക്കുന്നവർക്കെതിരെ പ്രതികാരം തീർക്കാൻ അച്ചൻ ബലിവേദിയെ കൂട്ട് പിടിക്കുമ്പോൾ പലപ്പോഴും നിസ്സഹായ അവസ്ഥയിലാകുകയാണ് ഇടവകക്കാർ. ഇത് മനസിലാക്കി ചാപ്പലിൽ പ്രസംഗിക്കുമ്പോൾ 'ഒരു പട്ടി കുരയ്ക്കുന്നുണ്ട്. കടിക്കാത്ത പട്ടിയാണ്. പക്ഷെ പള്ളിയിൽ കുട്ടികളെയും കൂട്ടി വരുന്ന അമ്മമ്മാർ ശ്രദ്ധിക്കണം'എന്നൊക്കെ പള്ളി പ്രസംഗത്തിൽ പറയുന്ന അച്ചനെ പൂട്ടാൻ കഴിയാത്ത ധാർമ്മിക രോഷമാണ് അന്ന് ഇടവകയിൽ തിളച്ചത്. എന്നാൽ അച്ചനാകട്ടെ ഒരു വികാരിയും ഇതുവരെ അനുവർത്തിക്കാത്ത വിധത്തിൽ പള്ളിയും കൂദാശകളും ആയുധമാക്കി ഇടവകക്കാർക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയതത്. സാധാരണക്കാരെ വിമർശിച്ചും , പേടിപ്പിച്ചും കൂടെ നിർത്തുന്നു. എതിർക്കുന്നവരെ ബലിവേദിയിൽ വച്ച് കളിയാക്കുന്നു. ചൊല്പടിക്ക് നിൽക്കാത്തവരേ നിലയ്ക്ക് നിർത്തുന്ന സ്വഭാവം. ഉദാരമായി സാമ്പത്തിക സഹായം നൽകുവാൻ പ്രവാസികളെ പുകഴ്‌ത്തി പണം സ്വരൂപിക്കുന്നു എന്നൊക്കെയാണ് ഇടവകാംഗങ്ങൾ മറുനാടനോട് പറഞ്ഞത്.

വിവാഹ കാഴ്ച മുതലായ സംഭാവനകൾ രസീതെഴുതാതേ വാങ്ങി ചെലവാക്കുന്നു. ആദ്ധ്യാത്മികതയിൽ നിന്നു പിൻവാങ്ങി മരാമത്ത് ജോലികൾക്ക് മൂൻതൂക്കം കൊടുക്കുന്നു . തുകയ്ക്കായി കള്ള തീരുമാനങ്ങൾ മിനിറ്റ്സ് പുസ്തകത്തിൽ എഴുതി ചേർക്കുന്നു. പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റികളോട് ആലോചിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്നു. ബലിവേദിയും മൈക്കും നുണ മാത്രം പറയാനും വ്യക്തിഹത്യ ചെയ്യുന്നതിനും ഉപയോഗിക്കുന്നു. 2017 ൽ തിരുന്നാൾ പ്രസുദേന്തിയെ ഒതുക്കാനായി വാട്ട്സാപ്പ് ദുർവിനിയോഗം ചെയ്ത വികാരി ഫോറോന വികാരിയുടെ പേരിൽ കള്ള വൗച്ചർ എഴുതിയത് പിടിക്കപ്പെട്ടത് ഇടവകയ്ക്ക് നാണക്കേടുമായി. ഇതിനൊക്കെ പുറമെയാണ് അച്ചൻ ഇറക്കിയ ഡാൻസ് വീഡിയോ കൂടി എത്തിയത്. ആ വീഡിയോയിൽ അച്ചൻ വന്നിറങ്ങുന്ന ആഡംബര വാഹനത്തെക്കുറിച്ചും വിവാദം നിലനിൽക്കുന്നുണ്ട്. പോക്സോ കേസിലെ പ്രതിയുടെ കാറാണ് ഇത് എന്നാണ് ഇടവകക്കാർ ആരോപിച്ചത്.

ഒരു പോക്സോ കേസിൽ ഇടവകയിലെ അംഗം ജയിലിലായപ്പോൾ ആദ്യം പോയി കണ്ടത് ഈ അച്ചനാണ്. അച്ചന്റെ ഡാൻസ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ഇയാളുടെ വണ്ടിയാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP